അഞ്ചാം ക്ലാസ്സിൽ തുടങ്ങിയ പ്രേമം; ആ ലഹരി ഇപ്പോഴും ഭാര്യയോടുണ്ട് എന്ന് നിഷാന്ത് സാഗർ! തിരിച്ചുവരാൻ മാത്രം ഞാൻ എവിടെയും പോയിട്ടില്ല, ഇവിടെയൊക്കെ തന്നെയുണ്ടായിരുന്നു എന്ന് നിഷാന്ത് സാഗർ പറയുന്നു. സിനിമയിൽ തന്നെയായിരുന്നു. പക്ഷെ ഹിറ്റായ സിനിമയോ, ഹിറ്റായ കഥാപാത്രമോ കിട്ടിയില്ല, ആർഡിഎക്സിലൂടെ അത് സംഭവിച്ചു എന്നാണ് മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ നിഷാന്ത് സാഗർ പറഞ്ഞത്. നീണ്ട ഒരു ബ്രേക്കിന് ശേഷം ആർ ഡി എക്സ് എന്ന ചിത്രത്തിലൂടെ വില്ലനായി തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നിഷാന്ത് സാഗർ.രണ്ട് മക്കളാണ് നിഷാന്ത് സാഗറിനുള്ളത്. മൂത്ത മകൾ ഡിഗ്രി ഫൈനൽ ഇയറാണ്, മകൻ ആറാം ക്ലാസിലെത്തി. മക്കളുമായി നല്ല സൗഹൃദമാണ്. മോൻ ഇടയ്ക്ക് ഡാ അച്ഛാ എന്നൊക്കെയാണ് വിളിക്കാറുള്ളത് എന്ന് നിഷാന്ത് സാഗർ പറയുന്നു.
അഞ്ചാം ക്ലാസ് മുതൽ ഒരാളെ തന്നെ കണ്ടുകൊണ്ടിരിക്കുകയല്ലേ, ബോറടിക്കുന്നില്ലേ എന്ന് അവതാരക തമാശയോടെ ചോദിച്ചപ്പോഴാണ് നിഷാന്ത് സാഗറിന്റെ പ്രതികരണം. ഞാൻ ഇടയ്ക്ക് വൃന്ദയെ നോക്കിയിരിക്കും, അവളെ കാണുമ്പോൾ എന്റെ മനസ്സ് ഒരു ടൈം ട്രാവൽ നടത്തും. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ കണ്ട ആളല്ലേ ഇത്, ആ മാറ്റത്തിന് ഞാൻ സാക്ഷിയല്ലേ എന്ന് കൗതുകത്തോടെ നോക്കും. എനിക്കത് ഒരു ലഹരിയാണ്. ഇന്നും ആ ലഹരിയുണ്ട്. ആ ലഹരി നിലനിർത്താൻ വേണ്ടി ഒന്നും ചെയ്യുന്നതല്ല, അത് സംഭവിച്ചു പോകുന്നതാണ്- നിഷാന്ത് സാഗർ പറഞ്ഞു. സിനിമകളിൽ വില്ലൻ വേഷങ്ങളിലാണ് കൈയ്യടി നേടുന്നത് എങ്കിലും യഥാർത്ഥ ജീവിതത്തിൽ ഒരു പ്രണയ നായകനാണ് നിഷാന്ത് സാഗർ. അഞ്ചാം ക്ലാസിൽ വച്ചുള്ള പരിചയമാണ് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലും എത്തിയത്. എട്ടാം ക്ലാസിൽ വച്ചാണത്രെ പ്രണയം പ്രപ്പോസ് ചെയ്തത്. 'bee likes honey, man likes money, but i like you' എന്ന് റോഡിൽ കിടന്ന ഒരു സിഗരറ്റിന്റെ കൂടെടുത്ത് അതിലെഴുതി കൊടുത്താണ് പ്രപ്പോസ് ചെയ്തത്.
പിന്നീട് അച്ഛൻ ട്രാസ്ഫർ ആയപ്പോൾ സ്ഥലം മാറി പോകേണ്ടി വന്നു. എന്നിരുന്നാലും കോണ്ടാക്ട് ഉണ്ടായിരുന്നു. കത്തുകളിലൂടെയെല്ലാം ഞങ്ങൾ കൂടുതൽ അടുത്തു. പക്ഷെ പഠിക്കുന്ന കുട്ടിയ്ക്ക് ഒരുപാട് കത്തുകൾ വന്നപ്പോൾ സ്കൂളിൽ പിടിച്ചു. അങ്ങനെ പാരന്റ്സ് അറിഞ്ഞു. ഇരുപത്തിരണ്ടാം വയസ്സിലായിരുന്നു വിവാഹം. ഈ പ്രായത്തിൽ വിവാഹം കഴിക്കണോ എന്ന ചെറിയ പ്രശ്നം ഉണ്ടായിരുന്നുവെങ്കിലും വീട്ടുകാർക്ക് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. അവളെ കാണുമ്പോൾ എന്റെ മനസ്സ് ഒരു ടൈം ട്രാവൽ നടത്തും. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ കണ്ട ആളല്ലേ ഇത്, ആ മാറ്റത്തിന് ഞാൻ സാക്ഷിയല്ലേ എന്ന് കൗതുകത്തോടെ നോക്കും.
എനിക്കത് ഒരു ലഹരിയാണ്. ഇന്നും ആ ലഹരിയുണ്ട്. ആ ലഹരി നിലനിർത്താൻ വേണ്ടി ഒന്നും ചെയ്യുന്നതല്ല, അത് സംഭവിച്ചു പോകുന്നതാണ്- നിഷാന്ത് സാഗർ പറഞ്ഞു. സിനിമകളിൽ വില്ലൻ വേഷങ്ങളിലാണ് കൈയ്യടി നേടുന്നത് എങ്കിലും യഥാർത്ഥ ജീവിതത്തിൽ ഒരു പ്രണയ നായകനാണ് നിഷാന്ത് സാഗർ. അഞ്ചാം ക്ലാസിൽ വച്ചുള്ള പരിചയമാണ് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലും എത്തിയത്. എട്ടാം ക്ലാസിൽ വച്ചാണത്രെ പ്രണയം പ്രപ്പോസ് ചെയ്തത്. 'bee likes honey, man likes money, but i like you' എന്ന് റോഡിൽ കിടന്ന ഒരു സിഗരറ്റിന്റെ കൂടെടുത്ത് അതിലെഴുതി കൊടുത്താണ് പ്രപ്പോസ് ചെയ്തത്.
Find out more: