'ഇപ്പോഴും നിമ്മി മണിയുടെ പേരിൽ തന്നെയാണ്'; സത്യാവസ്ഥ അറിയാതെ കുറ്റം പറയരുത്; വൈറലായി കലാഭവൻ മണിയുടെ വാഹനത്തിന്റെ വീഡിയോ! അഭിനയത്തേയും കലയെയും ജീവനോളം സ്നേഹിച്ച ആ അതുല്യ കലാകാരൻ വിടപറഞ്ഞിട്ട് ഏഴു വര്ഷം പിന്നിടുമ്പോഴും മലയാളി മനസുകളിൽ ഇന്നും തീരാത്ത ഒരു വേദന തന്നെയാണ് ആ അപ്രതീക്ഷിത മരണം സമ്മാനിച്ചു പോയത്. ഇല്ലായ്മകളിൽ പോരാടുന്ന ഓരോ മലയാളിക്കും മുന്നിൽ ജീവിക്കാനും സ്വപ്നങ്ങൾ നേടിയെടുക്കുവാനുമുള്ള പ്രചോദനമാണ് കലാഭവൻ മണി. ഓട്ടോറിക്ഷക്കാരൻ എന്ന നിലയിൽ ജീവിതം തുടങ്ങിയ സിനിമാ പ്രേമിയായ ഒരു സാധാരണക്കാരന്റെ വളർച്ചയായിരുന്നു പകരം വയ്ക്കാൻ ആളില്ലാത്ത വിധം കലാഭവൻ മണി എന്ന അതുല്യ കലാകാരൻ മലയാള സിനിമയ്ക്കു സമ്മാനിച്ചത്.ഒരിക്കലും മറവിയ്ക്ക് വിട്ടുകൊടുക്കാൻ മലയാളികൾ ആഗ്രഹിക്കത്തൊരു മുഖമാണ് നടൻ കലാഭവൻ മണിയുടേത്കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ മണിയെ സംബന്ധിക്കുന്ന ഒരു വാർത്തയും വിഡിയോയും ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്.




കലാഭവൻ മണി ഉപയോഗിച്ചിരുന്ന ഒരു വാഹനം കാടുകയറി മോശമായ അവസ്ഥയിൽ വഴിയരുകിൽ കിടക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിൽ ഉള്ളത്. അദ്ദേഹത്തിന്റെ വാഹനങ്ങളുടെയെല്ലാം നമ്പർ 100 എന്നുള്ളതിനായതിനാൽ പെട്ടെന്ന് ഈ വാഹനങ്ങൾ എല്ലാവരും തിരിച്ചറിയാറുണ്ട്. "മേലെ പടിഞ്ഞാറു സൂര്യൻ ഇന്നലെ മറയുന്ന സൂര്യൻ" എന്ന് തുടങ്ങുന്ന അദ്ദേഹത്തിന്റെ നാടൻപാട്ടുകളിൽ ഹിറ്റായ പാട്ടും ചേർത്താണ് ഇത് ആരുടെ വണ്ടി ആണെന്ന് മനസിലായോ എന്ന ക്യാപ്ഷ്യനോടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നിരവധി ആരാധകരാണ് ഈ വീഡിയോയ്ക്ക് താഴെ മണിച്ചേട്ടനെ ഓർമ്മിച്ചുകൊണ്ട് കമന്റുകളുടെ എത്തുന്നത്. "മരിച്ചിട്ടും മനുഷ്യരുടെ മനുഷ്യരുടെ മനസ്സിൽ മരിക്കാത്ത ഒരു വ്യക്തിയാണ് കലാഭവൻ മണി", "എല്ലാവരും ഈ വീഡിയോ ഒന്ന് ഷെയർ ചെയ്യണം,
വാങ്ങാൻ പറ്റുന്നവർ ഈ വാഹനം വാങ്ങി പൊന്നുപോലെ സൂക്ഷിക്കട്ടെ", "ആ പാട്ട് കേട്ടാ തന്നെ മനസ്സില് ഒരു നീറ്റലാ ........
മണി ചേട്ടാ അങ്ങേക്ക് ഒരിക്കലും മരണമില്ല ..... ജനമനസ്സുകളിൽ", "ഇതെന്താ ഇങ്ങനെ ഇതിങ്ങനെ ഇടാതെ വിൽക്കാൻ പാടില്ലായിരുന്നോ കാലാഭവൻ മണി ആ മനുഷ്യനോട് ക്രെസ് ഉള്ള എത്ര പേരുണ്ട് അവർ വാങ്ങി സൂപ്പർ ആയി കൊണ്ട് നടന്നേനെ" എന്നിങ്ങിനെ പോകുന്നു ആരാധകരുടെ സങ്കടങ്ങൾ.






 "ഈ മനുഷ്യനെ ഹൃദയത്തിൽ വച്ച് സ്നേഹിച്ച ഓരോ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഈ വണ്ടി കാണുമ്പോൾ ആ മനുഷ്യൻ മനസ്സിലേക്ക് ഓടിവരും അതുകൊണ്ട് ഇതിങ്ങനെ കാണാനാവുന്നില്ല", "മണി ചേട്ടൻ മരിച്ചപ്പോ എന്റെ കുടുംബത്തിലെ ഒരാൾ മരിച്ച പോലായിരുന്നു. അത്ര സങ്കടായിരുന്നു. ഇതൊക്കെ കാണുമ്പോ മനസ്സ് വല്ലാതെയാകുന്നു"' , "തണൽ നൽകാൻ കഴിയുന്നിടത്തോളം കാലം വില കാണും. അതു കഴിയുമ്പോൾ ഒഴിവാക്കപ്പെടും അതിപ്പോ മനുഷ്യനായാലും മരങ്ങളായാലും." " മലയാള സിനിമയിൽ ഒരുപാട് മരണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മനസ് പിടിച്ചു കുലുക്കിയ ഒരു മരണം അത് മണിച്ചേട്ടന്റെയാണ്". "പ്രീയപ്പെട്ടവരെ ഞാൻ ഒരു ചാലക്കുടിക്കാരൻ ആണ്. ഈ വാഹനം 2018ലെ പ്രളയത്തിൽ അവരുടെ വീട്ടിൽ വച്ചു വെള്ളത്തിൽ മുങ്ങിയത് ആണ്. പിന്നെ അവർ അത് മൊത്തം നഷ്ടത്തിൽ വിൽക്കുകയായിരുന്നു. വാഹനം വാങ്ങിച്ച ആളുകൾ ഇപ്പോഴും ആർ സി ചേഞ്ച് ചെയ്യാതെ ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ്.





 നമ്മൾ സത്യം അറിയാതെ ആരെയും കുറ്റം പറയരുത്", "ഈ വാഹനം പ്രളയ ശേഷം വിറ്റതാണ്. പുതിയ ഉടമ ആർ സി മാറ്റാതെ ഉപയോഗിച്ചിരുന്നു. പിന്നീട് മറ്റൊരു കേസ് ആയത്രെ. ഇപ്പോൾ ചേരാനല്ലൂർ സ്റ്റേഷനിൽ. ഒരുപക്ഷെ സ്റ്റേഷനിൽ ലേലം ഉണ്ടാവുമ്പോൾ ചിലപ്പോൾ വേണേൽ വാങ്ങാൻ സാധിക്കും. അന്വേഷിച്ച്‌ നോക്കുക" എന്നാണ് ഈ വീഡിയോയുടെ സത്യാവസ്ഥയെ കുറിച്ച് ആരാധകർ പറയുന്നത്. കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെയാണ് മണിയുടെ രംഗപ്രവേശം ചെയ്ത മണി 'അക്ഷരം ' സിനിമയിൽ ഓട്ടോക്കാരനായി ചെറിയ ഒരു വേഷം ചെയ്തുകൊണ്ട് മലയാള സിനിമയിലേക്ക് എത്തി. പിന്നീടങ്ങോട്ട് അക്ഷരാർത്ഥത്തിൽ മണിയുടെ കാലമായിരുന്നു. എന്നും മലയാളികൾ ഓർമ്മയിൽ സൂക്ഷിക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ മണിയുടേതാക്കി മാറ്റി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, വാൽക്കണ്ണാടി, കരടി, ബെൻ ജോൺസൺ, അങ്ങനെ, നായകനായും പ്രതിനായകനായും സഹനടനായും മണി മലയാള സിനിമയിൽ തിളങ്ങി. തെന്നിന്ധ്യൻ സിനിമയുടെ സൂപ്പർ താരമായി മണി തിളങ്ങി നിന്ന സമയത്തായിരുന്നു അദ്ദേഹത്തിന്റെ മരണം. ഇന്നും ചാലക്കുടിക്കാർക്ക് കണ്ണ് നിറയാതെ തങ്ങളുടെ പ്രീയപ്പെട്ട മണിച്ചേട്ടനെ കുറിച്ചൊരു വാക്ക് പോലും സംസാരിക്കാൻ സാധിക്കില്ല.

Find out more: