നടൻ ധനുഷും ഭാര്യയും പിന്നെയും ഒന്നിക്കുന്നുവോ? തെളിവുകൾ നിരത്തി ആരാധകർ! വിവാഹ മോചനത്തിന് ശേഷം പരസ്പരം വീണ്ടും കാണാൻ പോലും മനസുകൊടുക്കാത്തവർ ആകും ഒട്ടുമിക്ക ആളുകളും. അത്തരക്കാർക്ക് മുൻപിൽ മാതൃകയാണ് രജനികാന്തിന്റെ മകൾ ഐശ്വര്യയും, നടൻ ധനുഷും. 18 വർഷം നീണ്ടുനിന്ന ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായി 2022 ജനുവരി 17-ന് ആണ് ധനുഷ് പുറംലോകത്തെ അറിയിക്കുന്നത്. അടുത്തിടെ, മൂത്തമകൻ യാത്രയുടെ ഒരു സ്കൂൾ പരിപാടിയിൽ ഇരുവരും ഒരുമിച്ച് പങ്കെടുത്തതും ആരാധകരിൽ പ്രതീക്ഷ കൂട്ടി.അനുരഞ്ജന ചർച്ചകൾ നടന്നു അതാണ് ഇരുവരും ഒരുമിച്ചു മകന്റെ സ്‌കൂളിൽ എത്തിയതെന്നൊക്കെയാണ് ആരാധകരുടെ ഭാഷ്യം. എന്നാൽ ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച്, അനുരഞ്ജന ചർച്ചകൾ നടന്നിട്ടില്ല. 




വെറും അഭ്യൂഹം മാത്രമായിരുന്നു. അവർ വേർപിരിഞ്ഞ് അവരവരുടെ കരിയറിൽ ശ്രദ്ധിക്കുകയാണ് എന്നും സൂചിപ്പിക്കുന്നു. ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഇരുവർക്കും മനസിലായെന്നും, അവർ അതനുസരിച്ചുകൊണ്ട് മുൻപോട്ട് പോവുകയാണെന്നും റിപ്പോർട്ടിലുണ്ട്. ഇരുവരും ഔദ്യോഗികമായി കാരണമൊന്നും പറഞ്ഞില്ലെങ്കിലും പൊരുത്തപ്പെടാനാകാത്ത അഭിപ്രായവ്യത്യാസങ്ങളാണ് പ്രധാന കാരണമെന്നാണ് റിപ്പോർട്ട്. ഈ വാർത്ത ഏവരെയും ഞെട്ടിക്കുന്നതായിരുന്നു, പ്രത്യേകിച്ച് ഇരുവരുടെയും ആരാധകർക്ക്. വേർപിരിയലിനുശേഷം തങ്ങളുടെ മക്കളായ യാത്രയുടെയും ലിംഗയുടെയും കാര്യത്തിൽ ഒരുമിച്ചുതന്നെ ഉണ്ടാകുമെന്നും ഇരുവരും തീരുമാനിച്ചിരുന്നു.. അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ക്യാപ്റ്റൻ മില്ലറിലാണ് ധനുഷ് അഭിനയിക്കുന്നത്.





 ശിവ രാജ്കുമാർ, പ്രിയങ്ക മോഹൻ, സുന്ദീപ് കിഷൻ, നാസർ തുടങ്ങി നിരവധി പ്രമുഖരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഡിസംബർ 15ന് ചിത്രം ബിഗ് സ്‌ക്രീനിൽ എത്തും. കൂടാതെ, ജഗമേ തന്തിരത്തിലും നടൻ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്, ഈ ചിത്രം സംവിധാനം ചെയ്യുന്നതും ധനുഷാണ്. ഐശ്വര്യ രജനികാന്തിന്റെ അടുത്ത ചിത്രമായ ലാൽ സലാം പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ രജനികാന്ത്, കപിൽ ദേവ് എന്നിവരും പ്രമുഖതാരങ്ങളും അണിനിരക്കുന്നുണ്ട്. 





അവരുടെ അനുരഞ്ജനത്തെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾ തെറ്റാണെന്നും അവർ വേർപിരിഞ്ഞ് തുടരുകയാണെന്നും ബന്ധുക്കൾ തന്നെ പറഞ്ഞതായും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടുണ്ട്. ഇരുവരും വീണ്ടും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്നതും വിവാഹമോചനത്തിന് വേണ്ടി ഒഫീഷ്യൽ ആയി ഇവർ കേസ് കൊടുത്തിട്ടില്ല എനന്നതുമാണ് ആരാധകർക്ക് ചെറിയ പ്രതീക്ഷ നൽകുന്നത്. അതുകൊണ്ടുതന്നെ, ഇരുവരെയും ഒന്നിച്ചുകാണുമ്പോൾ, അവരത് പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഇരുവർക്കും മനസിലായെന്നും, അവർ അതനുസരിച്ചുകൊണ്ട് മുൻപോട്ട് പോവുകയാണെന്നും റിപ്പോർട്ടിലുണ്ട്. ഇരുവരും ഔദ്യോഗികമായി കാരണമൊന്നും പറഞ്ഞില്ലെങ്കിലും പൊരുത്തപ്പെടാനാകാത്ത അഭിപ്രായവ്യത്യാസങ്ങളാണ് പ്രധാന കാരണമെന്നാണ് റിപ്പോർട്ട്. 





ഈ വാർത്ത ഏവരെയും ഞെട്ടിക്കുന്നതായിരുന്നു, പ്രത്യേകിച്ച് ഇരുവരുടെയും ആരാധകർക്ക്. വേർപിരിയലിനുശേഷം തങ്ങളുടെ മക്കളായ യാത്രയുടെയും ലിംഗയുടെയും കാര്യത്തിൽ ഒരുമിച്ചുതന്നെ ഉണ്ടാകുമെന്നും ഇരുവരും തീരുമാനിച്ചിരുന്നു.. അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ക്യാപ്റ്റൻ മില്ലറിലാണ് ധനുഷ് അഭിനയിക്കുന്നത്. ശിവ രാജ്കുമാർ, പ്രിയങ്ക മോഹൻ, സുന്ദീപ് കിഷൻ, നാസർ തുടങ്ങി നിരവധി പ്രമുഖരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഡിസംബർ 15ന് ചിത്രം ബിഗ് സ്‌ക്രീനിൽ എത്തും. കൂടാതെ, ജഗമേ തന്തിരത്തിലും നടൻ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്, ഈ ചിത്രം സംവിധാനം ചെയ്യുന്നതും ധനുഷാണ്.

Find out more: