ചുരുണ്ട മുടിയും സൈക്കോ ചിരിയും തിളങ്ങുന്ന കണ്ണുകളുമുള്ള ലിയോയിലെ വില്ലൻ; സാൻഡി മാസ്റ്ററിന്റെ വിശേഷങ്ങൾ! കേരളത്തിൽ പുലർച്ചെ നാല് മണി മുതൽ ഷോ ആരംഭിച്ചപ്പോൾ തമിഴ്‌നാട്ടിൽ ഒമ്പത് മണിക്കാണ് ഷോ ആരംഭിച്ചത്. ആരാധക പ്രതീക്ഷകളോട് നീതിപുലർത്തിയ ചിത്രമെന്നാണ് ആദ്യ പ്രദർശനങ്ങൾ കഴിയുമ്പോൾ സമൂഹമാധ്യമങ്ങളിലെ റിവ്യൂകൾ പറയുന്നത്. പതിവിൽ നിന്നും വ്യത്യസ്തമായി വിജയ്‌യുടെ വ്യത്യസ്ത തലത്തിലുള്ള അഭിനയമാണ് ലിയോയിൽ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്. ലിയോയുടെ ട്രെയിലർ പുറത്തുവന്നതുമുതൽ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട ഒരു മുഖം ഉണ്ടായിരുന്നു, തിളങ്ങുന്ന കണ്ണുകളും ചുരുണ്ട മുടിയും സൈക്കോ ചിരിയുമുള്ള ഒരു വില്ലൻ. കൊറിയോഗ്രാഫർ സാൻഡി മാസ്റ്റർ ആണ് ഈ ലിയോയിലെ ഈ സൈക്കോ വില്ലൻ. റിലീസിന് മുൻപ് തന്നെ പ്രേക്ഷക പ്രതീക്ഷ ഉയർത്തിയ ലോകേഷ് കനകരാജ് - വിജയ് ചിത്രം "ലിയോ' രാജ്യമെമ്പാടുമുള്ള തീയറ്ററുകളിൽ ഇന്ന്റിലീസായി.
മുൻപ് കൈതിയിലും വിക്രമിലും ലോകേഷ് ചെയ്ത ഈ എൽസിയു മാജിക്ക് ലിയോയിലും ആരാധകർ പ്രതീക്ഷിച്ചിരുന്നതിനാൽ ലിയോയുടെ ട്രെയിലറിൽ വന്ന വില്ലനെ പ്രേക്ഷകർ ഉപമിച്ചത് വിക്രം സിനിമയുടെ അവസാന പത്തുമിനിട്ടിൽ സിനിമയെ തന്നെ അട്ടിമറിക്കുന്ന സർപ്രൈസും ആയി വന്ന റോളെക്‌സിനോട് ആയിരുന്നു. നടൻ സൂര്യയുടെ കരിയറിലെ കൊടൂര വില്ലൻ കഥാപാത്രം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഗെറ്റപ്പിലായിരുന്നു റോളെക്‌സ് പ്രത്യക്ഷപ്പെട്ടത്. ലിയോയുടെ ട്രെയിലറിൽ സാൻഡി വന്നത് ചുരുണ്ട മുടിയും സൈക്കോ ചിരിയുമായിട്ട് ആയിരുന്നു. എന്നാൽ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ഒരു പ്രത്യേകതകളും ഇല്ലാതെ സാൻഡി അവതരിപ്പിച്ച സൈക്കോ വില്ലൻ തീയറ്ററുകളിൽ ഓളം തീർത്തിരിക്കുകയാണ്. മുൻപ് ഒരു അഭിമുഖത്തിൽ സംവിധായകൻ ലോകേഷ് കനകരാജ് സാൻഡിയെക്കുറിച്ച് സംസാരിച്ചിരുന്നു.
ലോകേഷ് കനകരാജ് അദ്ദേഹത്തിന്റെ സിനിമകളെ എൽസിയു എന്ന മൂന്നക്ഷരം കൊണ്ട് വർണ്ണിക്കുമ്പോൾ അതിൽ ലോകേഷ് ഒരുക്കുന്ന ആകാംഷകളിലും പ്രതീക്ഷകളിലും സർപ്രൈസുകളിലും പ്രേക്ഷകരും ചുറ്റിക്കറങ്ങുന്നത് പതിവാണ്. "വിക്രം സിനിമയുടെ കൊറിയോഗ്രാഫർ സാൻഡി ആയിരുന്നു. ആ സമയം തൊട്ടേ സാൻഡിയുടെ ഉള്ളിൽ ഒരു നല്ല നടൻ ഉണ്ട് എന്ന് എനിക്ക് മനസ്സിലായിരുന്നു. ആ സമയത്ത് തന്നെ ഞാൻ അദ്ദേഹത്തോട് ഇതേപോലെ ഒരു കഥാപാത്രം ഉണ്ട് നിങ്ങൾ ചെയ്‌താൽ നന്നായിരിക്കും എന്ന് പറഞ്ഞു. അങ്ങിനെയാണ് ലുക്ക് ഒക്കെ ചേഞ്ച് ചെയ്ത് ലിയോയിൽ വരുന്നത് പോലെ ആക്കിയത്. മുഖത്തൊക്കെ രക്തവുമായി നിൽക്കുന്ന സീനുകളിൽ ആ മേക്കപ്പൊക്കെ ചെയ്തുകൊടുത്തത് ഞാൻ ആണ്. ഈ പടം കഴിയുമ്പോൾ നോക്കിക്കോളൂ സാൻഡി ഒരു തിരക്കുപിടിച്ച നടനായി മാറും. ഈ സിനിമയിൽ ഓരോരുത്തരുടെ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെടുന്നത് തന്നെയാണ്, അതിൽ സാൻഡിയുടെ കഥാപാത്രം നന്നായി ശ്രദ്ധിക്കപ്പെടും എന്നുറപ്പുണ്ട്" - ലോകേഷ് പറയുന്നു.
ലോകേഷ് കനകരാജ് അദ്ദേഹത്തിന്റെ സിനിമകളെ എൽസിയു എന്ന മൂന്നക്ഷരം കൊണ്ട് വർണ്ണിക്കുമ്പോൾ അതിൽ ലോകേഷ് ഒരുക്കുന്ന ആകാംഷകളിലും പ്രതീക്ഷകളിലും സർപ്രൈസുകളിലും പ്രേക്ഷകരും ചുറ്റിക്കറങ്ങുന്നത് പതിവാണ്. മുൻപ് കൈതിയിലും വിക്രമിലും ലോകേഷ് ചെയ്ത ഈ എൽസിയു മാജിക്ക് ലിയോയിലും ആരാധകർ പ്രതീക്ഷിച്ചിരുന്നതിനാൽ ലിയോയുടെ ട്രെയിലറിൽ വന്ന വില്ലനെ പ്രേക്ഷകർ ഉപമിച്ചത് വിക്രം സിനിമയുടെ അവസാന പത്തുമിനിട്ടിൽ സിനിമയെ തന്നെ അട്ടിമറിക്കുന്ന സർപ്രൈസും ആയി വന്ന റോളെക്‌സിനോട് ആയിരുന്നു.
നടൻ സൂര്യയുടെ കരിയറിലെ കൊടൂര വില്ലൻ കഥാപാത്രം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഗെറ്റപ്പിലായിരുന്നു റോളെക്‌സ് പ്രത്യക്ഷപ്പെട്ടത്. ലിയോയുടെ ട്രെയിലറിൽ സാൻഡി വന്നത് ചുരുണ്ട മുടിയും സൈക്കോ ചിരിയുമായിട്ട് ആയിരുന്നു. എന്നാൽ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ഒരു പ്രത്യേകതകളും ഇല്ലാതെ സാൻഡി അവതരിപ്പിച്ച സൈക്കോ വില്ലൻ തീയറ്ററുകളിൽ ഓളം തീർത്തിരിക്കുകയാണ്. മുൻപ് ഒരു അഭിമുഖത്തിൽ സംവിധായകൻ ലോകേഷ് കനകരാജ് സാൻഡിയെക്കുറിച്ച് സംസാരിച്ചിരുന്നു.
Find out more: