കരിയറിൽ കത്തി നിൽക്കുമ്പോൾ അഭനയം നിർത്തിയത് എന്തിനാണ് എന്ന് അഭിരാമി പറയുന്നു! അഭിരാമി എന്ന് പറയുമ്പോൾ മലയാളികൾ ഇന്നും ഓർക്കുന്നത്, ഞങ്ങൾ സന്തുഷ്ടരാണ് എന്ന സിനിമയും അതിൽ ആ ജാഡക്കാരി നായിക ഉണ്ടാക്കിയ ദൊഡ്ഡലിയുമാണ്. സിനിമയിൽ നിന്ന് വർഷങ്ങളോളം മാറി നിന്നുവെങ്കിലും ഇപ്പോൾ തമിഴിലും - മലയാളത്തിലും എല്ലാം അഭിരാമി സജീവമാണ്. ഗരുഡൻ ആണ് നടിയുടെ ഏറ്റവും പുതിയ മലയാളം സിനിമ. ആ പെൺകുട്ടി നമ്മളെ വിട്ട്, നമ്മുടെ സിനിമയെ വിട്ട് പോകാൻ പാടില്ലായിരുന്നു- ഒരു സിനിമയുടെ പ്രമോഷൻ പരിപാടിയിൽ ഉലകനായകൻ കമൽ ഹസൻ അഭിരാമിയെ കുറിച്ച് പറഞ്ഞതാണിത്.വളരെ ചെറിയ പ്രായത്തിലാണ് ഞാൻ അഭിനയത്തിലേക്ക് വന്നത്. ശ്രദ്ധ എന്ന സിനിമ ചെയ്യുമ്പോൾ എല്ലാം പതിനേഴ്- പതിനെട്ട് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. തെലുങ്കിലും തമിഴിലും എല്ലാം നല്ല സിനിമകൾ വരുന്നുണ്ട്. സ്വരം നന്നാവുമ്പോൾ പാട്ട് നിർത്തണം എന്ന് തോന്നിയോ എന്ന് ചോദിച്ചാൽ, അതിനുള്ള പക്വതയും അന്നുണ്ടായിരുന്നില്ല.




പക്ഷെ ഒരു പ്ലാൻ ബി വേണം, പഠിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. പ്ലസ് ടുവിന് പഠിച്ചുകൊണ്ടിരിക്കുമ്പോൾ ബ്രേക്ക് എടുത്താണ് സിനിമയിൽ അഭിനയിച്ചത്. അങ്ങനെ പോയാൽ പോര, പഠിക്കണം എന്ന് തോന്നി.2004 ൽ വിരുമാണ്ടി എന്ന ഹിറ്റ് സിനിമ ചെയ്തതിന് ശേഷമാണ് അഭിരാമി കരയറിൽ നിന്നും ബ്രേക്ക് എടുത്ത് പഠിക്കാനായി പോയത്. 2009 ൽ വിവാഹം കഴിഞ്ഞു. കേരളത്തിൽ അറിയപ്പെടുന്ന എഴുത്തുകാരനും പത്രപ്രവർത്തകനും യുക്തിവാദിയുമൊക്കെയായ പവനന്റെ കൊച്ചുമകൻ രാഹുൽ പവനൻ ആണ് അഭിരാമിയുടെ ഭർത്താവ്. ഭർത്താവിനൊപ്പം വിദേശത്തായിരുന്ന നടി 2014 ൽ റിലീസ് ചെയ്ത അപ്പോത്തിക്കരി എന്ന ചിത്രത്തിലൂടെയാണ് മടങ്ങിവന്നത്. തുടർന്നിങ്ങോട്ട് തമിഴിലും മലയാളത്തിലും കന്നടയിലുമൊക്കെയായി വീണ്ടും സജീവമാകുകയായിരുന്നു. പിന്നെ യു എസ്സിൽ പഠനമായി. അവിടെ ഇന്ത്യൻ സിനിമ വരുന്ന ഒരു തിയേറ്റർ മാത്രമേ ഉണ്ടാവൂ.




അതിനാണെങ്കിൽ കുറേ ദൂരം പോകണം. അങ്ങനെ പോയാലും, ഹിന്ദി സിനിമകൾ മാത്രമേ അവിടെ പ്രദർശിപ്പിക്കൂ. അങ്ങനെ ഏഴ് - എട്ട് വർഷത്തോളം സിനിമയെ ഞാൻ പൂർണമായും ഷട്ട് ഡൗൺ ചെയ്തു. എന്നിരുന്നാലും കോളേജിൽ എന്തു പരിപാടിയുണ്ടെങ്കിലും കഴിവുകൾ പൊടി തട്ടും. പാട്ട് പാടുമായിരുന്നു. സംഗീതജ്ഞയായ സുഹൃത്തിനൊപ്പം ഹോട്ടലിൽ കോർണർ സോംഗ് ചെയ്യാനൊക്കെ പോകുമായിരുന്നു. യു എസ്സിൽ പല ജോലിയ്ക്കും പോയി കാശ് സമ്പാദിച്ചിട്ടുണ്ട്. ഒരു മിഡിൽ ക്ലാസ് കുടുംബത്തിലാണ് ഞാൻ, പാരന്റ്‌സിന്റെ സാമ്പത്തിക ഭാരം കുറയ്ക്കാനുള്ള ശ്രമമായിരുന്നു - അഭിരാമി പറഞ്ഞു. ഇനി സിനിമയിലേക്കില്ല, ഒരു തിരിച്ച് വരവ് ആഗ്രഹിച്ചിട്ടൊന്നുമല്ല ഞാൻ സിനിമയിൽ നിന്നും വിട്ടു നിന്നത്. അതുകൊണ്ട് ബ്രേക്ക് എടുത്തു എന്നൊന്നും പറയാൻ പറ്റില്ല. ഇനി അഭിനയം വേണ്ട, പഠിക്കണം, ജോലി നേടണം എന്നൊക്കെയായിരുന്നു അപ്പോഴുള്ള ചിന്ത. പക്ഷെ ഞാൻ അഭിനയം നിർത്തുകയാണ് എന്ന് പ്രഖ്യാപിക്കാനുള്ള സാധ്യതകളൊന്നും അന്നുണ്ടായിരുന്നില്ല.




 അഭിനയം നിർത്തി ഉപരിപഠനത്തിന് വേണ്ടി ഞാൻ യു എസ്സിലേക്ക് പോയി. അഭിനയം നിർത്തി പോയത് അറിയാതെ ഒരു വർഷത്തോളം എനിക്ക് തമിഴിൽ നിന്നും മലയാളത്തിൽ നിന്നും തെലുങ്കിൽ നിന്നുമെല്ലാം അവസരങ്ങൾ വന്നിരുന്നു.വളരെ ചെറിയ പ്രായത്തിലാണ് ഞാൻ അഭിനയത്തിലേക്ക് വന്നത്. ശ്രദ്ധ എന്ന സിനിമ ചെയ്യുമ്പോൾ എല്ലാം പതിനേഴ്- പതിനെട്ട് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. തെലുങ്കിലും തമിഴിലും എല്ലാം നല്ല സിനിമകൾ വരുന്നുണ്ട്. സ്വരം നന്നാവുമ്പോൾ പാട്ട് നിർത്തണം എന്ന് തോന്നിയോ എന്ന് ചോദിച്ചാൽ, അതിനുള്ള പക്വതയും അന്നുണ്ടായിരുന്നില്ല. പക്ഷെ ഒരു പ്ലാൻ ബി വേണം, പഠിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. പ്ലസ് ടുവിന് പഠിച്ചുകൊണ്ടിരിക്കുമ്പോൾ ബ്രേക്ക് എടുത്താണ് സിനിമയിൽ അഭിനയിച്ചത്. അങ്ങനെ പോയാൽ പോര, പഠിക്കണം എന്ന് തോന്നി.




എന്നാലും ആ ചോദ്യം ഇപ്പോഴും ബാക്കിയാണ്, എന്തിനാണ് അന്ന് കരിയരിന്റെ പീക്കിൽ നിൽക്കുമ്പോൾ അഭിനയം നിർത്തി പോയത്? അന്ന് ഒരു പൊതു പരിപാടിയിൽ കമൽ സർ അത് പബ്ലിക്കായി പറയുന്നതിന് മുൻപേ, അതേ കാര്യം സ്വകാര്യമായി നേരത്തെ എന്നോട് പറഞ്ഞിരുന്നു എന്നാണ് അഭിരാമി മൈൽസ്റ്റോണിന് നൽകിയ അഭിമുഖത്തിൽ അഭിരാമി പറഞ്ഞത്. വഴക്ക് പറയുന്നത് പോലെ, സ്‌നേഹത്തോടെയാണ് അഭിനയം നിർത്തി പോയതിനെ കുറിച്ച് അദ്ദേഹം ചോദിച്ചത്. പക്ഷെ എന്തിനായിരുന്നു അത് ചെയ്തത് എന്ന് ചോദിച്ചാൽ ഇന്നും എനിക്ക് വ്യക്തമായ മറുപടിയില്ല- അഭിരാമി പറഞ്ഞു തുടങ്ങി.

Find out more: