ലിയോ ആദ്യ ദിവസം കോടികൾ വാരി! തമിഴ് സിനിമയുടെ ചരിത്രം മാത്രമല്ല, പാൻഇന്ത്യൻ തലത്തിൽ തന്നെ ചില റെക്കോഡുകൾ ലിയോ തിരുത്തിയെഴുതിയിട്ടുണ്ട്!
ലിയോ സിനിമ ബ്ലോക് ബസ്റ്റർ ഹിറ്റാണ് എന്ന് ഫാൻസ് ഷോ കഴിഞ്ഞപ്പോൾ തന്നെ ആരാധകർ ഉറപ്പിച്ചതാണ്. ഇനി കളക്ഷൻ റെക്കോർഡുകളുടെ കാര്യത്തിൽ ചരിത്രം തിരുത്തിക്കുറിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പായിരുന്നു. അവസാനം പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു. 745 കോടി ഗ്രോസ് കളക്ഷൻ നേടിയ 2.o യുടെ റെക്കോർഡും തകർത്ത് ലിയോ തമിഴിലെ ഏറ്റവും വലിയ ഗ്രോസ് കലക്ഷൻ, ബ്ലോക് ബസ്റ്റർ ഹിറ്റാകുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇനി വിജയ് ആരാധകർ.
1000 കോടി ഗ്രോസ് കളക്ഷൻ നേടിയ ആറ് ഇന്ത്യൻ സിനിമകളാണ് ഇതുവരെയുള്ളത്, ആ ലിസ്റ്റിലേക്ക് ലിയോ വരാൻ ആഗ്രഹിക്കുന്നത് വിജയ് ആരാധകരെ സംബന്ധിച്ച് ഒരു അതിമോഹമായിരിക്കില്ല എന്നാണ് ഇപ്പോഴത്തെ ഒരു ട്രെന്റ് നൽകുന്ന സൂചന. തമിഴ് സിനിമാ റോക്കോർഡുകൾ മാത്രമല്ല, പാൻ ഇന്ത്യൻ തലത്തിൽ ആദ്യ ദിവസം 130 കോടി നേടിയ പ്രഭാസിന്റെ ആധിപുരുഷ് എന്ന സിനിമയും, 129 കോടി നേടിയ ഷാരൂഖ് ഖാന്റെ ജവാൻ എന്ന സിനിമ സൃഷ്ടിച്ച റെക്കോർഡും ലിയോ തിരുത്തിയിട്ടുണ്ട്. ഓപ്പണിങ് ഡേ തന്നെ നൂറ് കോടിയ്ക്ക് മുകളിൽ നേടിയ ആർ ആർ ആർ, ബാഹുബലി 2, കെജിഎഫ് 2, പത്താൻ എന്നീ ചിത്രങ്ങളുടെ ലിസ്റ്റിൽ ഇപ്പോൾ ലിയോയും ഉണ്ട്.
ആദ്യ ദിവസം ലിയോ ഇന്ത്യയിൽ നിന്ന് മാത്രം നേടിയത് 68 കോടിയാണ്. രണ്ടാം ദിവസം അത് നൂറ് കോടിയിലേക്ക് എത്തുമെന്നാണ് ഇപ്പോഴുള്ള പ്രെഡിക്ഷൻ. അത്രയും മൗത്ത് പബ്ലിസിറ്റി ഇതിനോടകം സിനിമയ്ക്ക് ലഭിച്ചു. രണ്ടാം ദിവസമായ ഇന്ന് 100 കോടി ഇന്ത്യയിൽ നിന്നും, 200 കോടിയ്ക്ക് അടുത്ത് വേൾഡ് വൈഡ് തലത്തിലും സിനിമ നേടും എന്നാണ് പ്രെഡിക്ഷനുകൾ. വിജയ് യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത്, ഇന്നലെ (ഒക്ടോബർ 19ന്) റിലീസ് ചെയ്ത ലിയോ ഓപ്പണിങ് ഡേ നേടിയ വേൾഡ് വൈഡ് ബോക്‌സോഫീസ് കളക്ഷൻ 140 കോടിയാണ്. അഞ്ച് വർഷം മുൻപ് രജിനികാന്തിന്റെ 2.o എന്ന സിനിമ സൃഷ്ടിച്ച റെക്കോർഡ് ഇതോടെ വിജയ് തിരുത്തി. 110 കോടിയായിരുന്നു എന്തിരന്റെ രണ്ടാം ഭാഗമായി വന്ന, 2018 ൽ റിലീസ് ചെയ്ത രജിനികാന്തിന്റെ 2.o എന്ന സിനിമ നേടിയ ഓപ്പണിങ് ഡേ കളക്ഷൻ.
എന്നാൽ ഇപ്പോൾ 140 കോടി ആദ്യദിനം നേടിയ ലിയോ അത് പൊട്ടിച്ചു. 1000 കോടി ഗ്രോസ് കളക്ഷൻ നേടിയ ആറ് ഇന്ത്യൻ സിനിമകളാണ് ഇതുവരെയുള്ളത്, ആ ലിസ്റ്റിലേക്ക് ലിയോ വരാൻ ആഗ്രഹിക്കുന്നത് വിജയ് ആരാധകരെ സംബന്ധിച്ച് ഒരു അതിമോഹമായിരിക്കില്ല എന്നാണ് ഇപ്പോഴത്തെ ഒരു ട്രെന്റ് നൽകുന്ന സൂചന. തമിഴ് സിനിമാ റോക്കോർഡുകൾ മാത്രമല്ല, പാൻ ഇന്ത്യൻ തലത്തിൽ ആദ്യ ദിവസം 130 കോടി നേടിയ പ്രഭാസിന്റെ ആധിപുരുഷ് എന്ന സിനിമയും, 129 കോടി നേടിയ ഷാരൂഖ് ഖാന്റെ ജവാൻ എന്ന സിനിമ സൃഷ്ടിച്ച റെക്കോർഡും ലിയോ തിരുത്തിയിട്ടുണ്ട്. ഓപ്പണിങ് ഡേ തന്നെ നൂറ് കോടിയ്ക്ക് മുകളിൽ നേടിയ ആർ ആർ ആർ, ബാഹുബലി 2, കെജിഎഫ് 2, പത്താൻ എന്നീ ചിത്രങ്ങളുടെ ലിസ്റ്റിൽ ഇപ്പോൾ ലിയോയും ഉണ്ട്.
Find out more: