ഓട്ടോബയോഗ്രഫി ഓഫ് ഗോഡ് എന്ന ലെനയുടെ പുതിയ പുസ്തകം പബ്ലിഷ് ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു അഭിമുഖം. അഭിമുഖത്തിൽ ആത്മീയതയെ കുറിച്ച് പറയുന്നതിനെ ഭാഗമായി ലെന സംസാരിച്ച പല കാര്യങ്ങളും വൈറലായിക്കൊണ്ടിരിയ്ക്കുകയാണ്. ഞാനൊരു ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ് എന്ന് പല തവണ ലെന പറയുന്നുണ്ടായിരുന്നു. അത് സത്യമാണോ മിഥ്യയാണോ എന്നൊക്കെയുള്ള ചർച്ചകളും നടന്നുകൊണ്ടിരിയ്ക്കുന്നു. അതിനിടയിൽ ഇതാ ലെനയുടെ പുതിയ അഭിമുഖവും വന്നു. ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്സിന് നടി ലെന കൊടുത്ത അഭിമുഖം ഇപ്പോൾ വൈറലാവുകയാണ്. ശരിയാണ് എനിക്ക് ചുറ്റും നിറയെ പേരുണ്ട്, പക്ഷെ കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി ഒറ്റയ്ക്കുള്ള ജീവിതമാണ് എന്റേത്. ഏത്ര പേർക്ക് നടുവിൽ നിന്നാലും പിന്നീട് തിരിച്ച് ഞാൻ എന്റെ ഒറ്റയ്ക്കുള്ള ജീവിതത്തിലേക്ക് തന്നെ പോകണം.




   ചിലപ്പോൾ വളരെ എക്‌സ്‌ട്രോവേർട്ടും, മറ്റു ചിലപ്പോൾ ഇൻട്രോവേർട്ടും ആയിട്ടുള്ള ആളാണ് ഞാൻ. പക്ഷെ ഈ പുസ്തകം എഴുതുന്ന സമയത്ത് എനിക്കു ചുറ്റും ആരും ഉണ്ടായിരുന്നില്ല. പൂർണമായും തനിച്ചായിരിക്കുമ്പോഴാണ് ഞാൻ ഈ പുസ്തകം എഴുതുന്നത്. ദുബായി എഫ് എം റേഡിയോയ്ക്ക് വേണ്ടി, നടി മീര നന്ദന് നൽകിയ അഭിമുഖമാണ് ഇപ്പോൾ പുറത്തുവന്നിരിയ്ക്കുന്നത്. ആ അഭിമുഖത്തിൽ ഈ പുസ്തകം എഴുതാനുണ്ടായ സാഹചര്യത്തെ കുറിച്ച് ലെന സംസാരിക്കുന്നുണ്ട്. ജീവിതത്തിൽ ഒറ്റയ്ക്കാണെങ്കിലും, ചുറ്റും എപ്പോഴും ആളുകളുമായി ജീവിക്കുന്ന ആളല്ലേ ലെന, അതിനിടയിൽ എപ്പോഴാണ് ഈ പുസ്തകം എഴുതാൻ സാധിച്ചത് എന്നായിരുന്നു മീരയുടെ ചോദ്യം. ഇപ്പോൾ പല തരത്തിലുള്ള ട്രോളുകളും ഞാൻ കാണുന്നുണ്ട്.




   അതൊക്കെ കണ്ട് ഏറ്റവും അധികം ചിരിക്കുന്നത് ഞാൻ തന്നെയാവും. എല്ലാം ഞാൻ ആസ്വദിയ്ക്കുന്നു. നെഗറ്റീവ് ആയാലും അല്ലെങ്കിലും എല്ലാവരും ഇപ്പോൾ എന്നെ കുറിച്ച് സംസാരിക്കുന്നു എന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. പക്ഷെ എനിക്കൊരുപാട് നല്ല ഫീഡ്ബാക്കും കിട്ടുന്നുണ്ട്. ഞങ്ങൾക്കും ഇത് റിലേറ്റ് ചെയ്യാൻ പറ്റുന്നു എന്ന് പറഞ്ഞ് മെസേജുകൾ വരുമ്പോൾ കിട്ടുന്ന സന്തോഷം വേറെ തന്നെയാണ്. ഒരു സിനിമ ഹിറ്റായിക്കഴിഞ്ഞാൽ കിട്ടുന്ന പ്രശംസ പോലെയല്ല ഇത്. സിനിമയിൽ അഭിനയിക്കുമ്പോൾ എന്നെ വളരെ ലൈറ്റ് ആയി കണ്ടവരുടെ മനോഭാവവും സമീപനവും തന്നെ ഇപ്പോൾ മാറിയിട്ടുണ്ട്- ലെന പറഞ്ഞു. 




  ഒരു ആയുർവേദ സെക്ഷൻ കഴിഞ്ഞ് നിൽക്കുന്ന സമയമായിരുന്നു അത്. അപ്പോഴാണ് ലോക്ക് ഡൗൺ ആയത്. ആരുമായും യാതൊരു കോണ്ടാക്ടും ഇല്ല. ഫോൺ വരെ സയലന്റ് ആണ്. ആയുർവേദ സെക്ഷൻ നടന്നുകൊണ്ടിരിയ്ക്കുന്ന സമയത്ത് യാദൃശ്ചികമായി എന്റെ മനസ്സിൽ വന്ന ടൈറ്റിലാണ് 'ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്' എന്നത്. ആ ഒരു വാക്ക് എന്റെ മനസ്സിൽ കിടപ്പുണ്ടായിരുന്നു. അത് ഡെവലപ്പായി താനേ എഴുതി തുടങ്ങി. പിന്നെ എല്ലാം മൈന്റിലേക്ക് ഡൗൺലോഡ് ചെയ്യപ്പെടുന്നത് പോലെയായിരുന്നു. ഇത്രയും എന്റെയുള്ളിലുണ്ടായിരുന്നു എന്നത് ഓരോന്ന് എഴുതി തുടങ്ങിയപ്പോഴാണ് ഞാൻ സ്വയം തിരിച്ചറിഞ്ഞത് പോലും.

Find out more: