എന്റെ അമ്മയാണെ, അച്ഛനാണെ സത്യം, ഇപ്പോൾ ഞാനത് ആഗ്രഹിച്ചു പോകുന്നു; സുരേഷ് ഗോപി! എന്ത് ചെയ്‌താലും നടൻ സുരേഷ് ഗോപിയെ വിടാതെ പിന്തുടരുകയാണ് ചിലർ. സുരേഷ് ഗോപി എന്തു ചെയ്താലും വാർത്തയാണ്. നിന്നാലും നടന്നാലും ഇരുന്നാലും പറഞ്ഞാലും രണ്ട് തരത്തിൽ വിമർശിക്കുന്നവരും അഭിപ്രായ പ്രകനങ്ങൾ നടത്തുന്നവരുമുണ്ട്. ഈ സാഹചര്യത്തിലാണ് മൈൽസ്റ്റോൺ മേക്കേഴ്‌സ് സുരേഷ് ഗോപിയുടെ ഫാൻസ് മീറ്റ് നടത്തുന്നത്. ജസ്റ്റ് റിമംബർ ദാറ്റ് എന്ന് പേരിട്ടിരിയ്ക്കുന്ന ഷോ നവംബർ 1 നാണ് നടന്നത്. അതിന്റെ വീഡിയോകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 'ഞാൻ ആകെ അങ്ങ് ലോക്കായിപ്പോയി. കണ്ണാടിക്കൂടും കൂട്ടി, മണിമുറ്റത്താവണിപ്പന്തൽ, തെങ്കാശിത്തമിഴ് പൈങ്കിളി.. അങ്ങനെ ഒരു കാലഘട്ടം. സത്യം പറഞ്ഞാൽ, ജീവിതത്തിൽ ആദ്യമായിട്ടാണ് പിന്നോട്ട് ഓടിപ്പോകാൻ തോന്നുന്നത്. എനിക്ക് മുൻപോട്ടുള്ള യാത്രകളാണ് ഇഷ്ടം.
പിന്നിട്ട യാത്രകൾ എല്ലാം ഹൃദയത്തിൽ സൂക്ഷിക്കുന്നതാണ്. അത് മുൻപോട്ടുള്ള യാത്രയ്ക്ക് ഇന്ധനമാവും. പക്ഷെ ഇന്ന് ജീവിതത്തിൽ ആദ്യമായി, എന്റെ അമ്മയാണെ, അച്ഛനാണെ സത്യം, ഞാൻ കൊതിച്ചു പോകുന്നു, തിരിച്ച് ആ 95, 96 കാലത്തിലേക്ക് മടങ്ങിപ്പോകാൻ'. ഷോയിൽ സുരേഷ് ഗോപിയുടെ പഴയ സിനിമകളും, അതിലെ പാട്ടുകളും എല്ലാം കോർത്തിണക്കി ഒരു ട്രിബ്യൂട്ട് പോലെ ചെയ്തിരുന്നു. ഇതൊക്കെ കണ്ടപ്പോൾ തനിക്ക് ആ പഴയ കാലത്തിലേക്ക് മടങ്ങി പോകാൻ തോന്നുന്നു എന്നാണ് നടൻ പറഞ്ഞത്. ഇലക്ഷൻ പ്രചരണത്തിൽ തുടങ്ങി, മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറി, ഗരുഡൻ മൂവി റിലീസ്, പ്രസ്സ് മീറ്റ് എന്നിങ്ങനെ വാർത്തകളും വീഡിയോകളുമായി സുരേഷ് ഗോപി നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോൾ മൈൽസ്‌റ്റോൺ മേക്കേഴ്‌സ് സുരേഷ് ഗോപിയുടെ സിനിമാ ജീവിതം ആഘോഷിക്കുകയാണ്. അതിന്റെ ഭാഗമായി നടന്റെ പഴയ നായികയെ ഷോയിൽ കൊണ്ടുവന്നു.
ലേലം, സുന്ദര പുരുഷൻ എന്നീ ഹിറ്റ് സിനിമകളിൽ സുരേഷ് ഗോപിയുടെ നായികയായി അഭിനയിച്ച നന്ദിനിയാണ് അപ്രതീക്ഷിതമായി അഭിമുഖം നടക്കുന്ന വേദിയിലേക്ക് വന്നത്. നന്ദിനി വരുന്ന കാര്യം സുരേഷ് ഗോപിയ്ക്ക് അറിയുമായിരുന്നില്ല. പിന്നീൽ വന്ന് കണ്ണു പൊത്തിയപ്പോൾ സ്തംഭിച്ച അവസ്ഥയിലായിരുന്നു സുരേഷ് ഗോപി. ഞെട്ടിയോ എന്ന് ചോദിച്ചപ്പോൾ 'ഞെട്ടിയതൊന്നുമില്ല, യക്ഷിയൊന്നും അല്ലല്ലോ' എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. പണ്ട് ഒരു ടിവി ഷോയിൽ പാർവ്വതിയെ അഭിമുഖം ചെയ്തുകൊണ്ടിരിയ്ക്കുമ്പോൾ ജയറാം കയറി വരുന്ന ഒരു സീൻ ഉണ്ടല്ലോ, അന്ന് ഞാൻ കരുതിയത് അത് പ്ലാൻഡ് ആയിരിക്കും എന്നാണ്. എന്നാൽ അല്ല എന്ന് ഇപ്പോൾ ബോധ്യമായി- എന്ന് സുരേഷ് ഗോപി പറഞ്ഞു. പിന്നീട് നന്ദിനിയും സുരേഷ് ഗോപിയും ഒരുപാട് ഓർമകൾ പങ്കുവച്ചു.
ലേലം സിനിമയിലെ ചില അനുഭവങ്ങളും, ഓർമകളും എല്ലാം അതിൽ പെടുന്നു. അന്നും സുരേഷേട്ടൻ നന്നായി സംസാരിക്കുമായിരുന്നു. അന്നത്തേതിലും ഇന്ന് അല്പം പക്വതയുള്ളതായി തോന്നുന്നു എന്നാണ് നന്ദിനി പറഞ്ഞത്. 'എനിക്ക് പക്വത വന്നു എന്ന് സ്വയം തോന്നുന്നില്ല. പക്ഷെ ഒരുപാട് കാര്യങ്ങൾ എനിക്ക് ചുറ്റും നടക്കുന്നത് കൊണ്ട്, ഇപ്പോൾ ഒരു ഷൂൽഡ് എന്നെ കവർ ചെയ്ത് നിൽക്കുന്നുണ്ട്. അതുകൊണ്ട് നന്ദിനിയ്ക്ക് അങ്ങനെ തോന്നുന്നതായിരിക്കും എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. നന്ദിനിയ്ക്ക് ഇപ്പോഴും മാറ്റമില്ല. അന്ന് സിനിമയിൽ ഒരു 'പാലപ്പത്തിന്റെ നിറമാണ്' എന്ന് നന്ദിനിയെ നോക്കി പറയുന്ന ഒറു രംഗമുണ്ട്. അത് നന്ദിനിയെ കണ്ടതിന് ശേഷം രൺജി പണിക്കർ എഴുതിച്ചേർത്ത നിറമാണത്രെ. താൻ ഇതുവരെ പാലപ്പം കഴിച്ചിട്ടില്ല എന്ന് തന്റെ പഴയ നടി പറഞ്ഞപ്പോൾ, അത് വാങ്ങി കൊടുക്കാനും, വാരികൊടുക്കാനും സുരേഷ് ഗോപി തയ്യാറായി. ലേലം സിനിമയുടെ ലൊക്കേഷനിൽ വച്ച് നന്ദിനിയ്ക്ക് ഒരുപാട് ഭക്ഷണം വാങ്ങി കൊടുത്തതായും സുരേഷ് ഗോപി പറയുന്നുണ്ട്. അന്നും നന്ദിനി വെജിറ്റേറിയനായിരുന്നു എന്ന് സുരേഷ് ഗോപി ഇപ്പോഴും ഓർക്കുന്നു. തന്നെ ആദ്യമായി കണ്ടപ്പോൾ 'സുന്ദരിയാണ്' എന്ന് സുരേഷ് ഗോപി പറഞ്ഞതൊക്കെ നന്ദിനിയ്ക്കും ഓർമയുണ്ട്.
Find out more: