സ്വിറ്റ്‌സർലാൻഡിൽ പ്രിയക്ക് ഒപ്പം ഗോപി! സന്തോഷനിമിഷം പങ്കുവച്ച് ഗോപി സുന്ദറും! ചാനൽ പരിപാടികളിലും, സ്വന്തം ജീവിതത്തിലും ഇരുവരും കൂടുതലും ശ്രദ്ധിക്കുമ്പോൾ സോഷ്യൽ മീഡിയയിൽ സദാചാരവാദികൾ പക്ഷെ ഇവരെ വിടാൻ ഉദ്ദേശിക്കുന്നില്ല. കഴിഞ്ഞദിവസം കൂടി ഗോപി സുന്ദർ പങ്കുവച്ച ഒരു ചിത്രത്തിലും ചിലരുടെ ചോദ്യമെത്തി. അണ്ണാ... പുതിയത് വല്ലതും.... സെറ്റായോ? എന്ന്! ഉരുളയ്ക്ക് ഉപ്പേരിപോലെ താരത്തിന്റെ മറുപടിയും എത്തി. ഗോപി സുന്ദറും അമൃതയും വേർപിരിഞ്ഞു എന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഇരുവരും സോഷ്യൽ മീഡിയയിൽ എന്ത് പങ്കിട്ടാലും ചർച്ചകളും സജീവമാണ്. ഇരുവരും ഇക്കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാതെ തങ്ങളുടെ വർക്കിൽ മുഴുവൻ സമയവും ശ്രദ്ധിക്കുകയും ചെയ്യുന്നു. മ്യൂസിക് ഷോയുടെ ഭാഗമായി സ്വിറ്റ്സർലാൻഡിൽ ആണ് ഗോപി സുന്ദർ ഇപ്പോൾ. കൂടെ സുഹൃത്തും കലാകാരിയുമായ പ്രിയ നായരും ഉണ്ടെന്നാണ് സൂചന. ഗോപി സുന്ദറിന്റെ മനോഹരമായ ഒരു വീഡിയോ പങ്കുവച്ചെത്തിയത് പ്രിയ ആയിരുന്നു.
വീഡിയോ പകർത്തിയതും പ്രിയ തന്നെയെന്നാണ് സൂചന. മാത്രമല്ല സ്വിറ്റ്സർലാൻഡിന്റെ മനോഹാരിത ഒപ്പിയെടുത്തുകൊണ്ടുള്ള ചിത്രങ്ങളും വീഡിയോസും ആരാധകർക്കായി ഇരുവരും പങ്കുവച്ചിട്ടുണ്ട്. ആർട്ടിസ്റ്റുകളായ നിങ്ങളുടെ ജീവിതം എത്ര സുന്ദരമാണ്. എപ്പോൾ വേണമെങ്കിലും ലോകത്തിന്റെ ഏതുകോണിലേയ്ക്കും യാത്ര ചെയ്യാം, ഇഷ്ടമുള്ള ഫുഡ് ആസ്വദിക്കാം. ജീവിതമായാൽ ഇങ്ങനെ വേണം എന്നിങ്ങനെ ഒരുനൂറു കമന്റുകൾ ആണ് ലഭിക്കുന്നതും. അതേസമയം അമൃത ഗോപി സുന്ദർ കോംബോ പ്രോഗ്രാംസ് കാണാൻ തങ്ങൾ കാത്തിരിക്കുന്നു എന്ന് പറയുന്ന ആരാധകരും കുറവല്ല. പ്രിയയെ നെഞ്ചോട് ചേർത്തുനിർത്തിയ ഗോപി സുന്ദറിന്റെ ചിത്രം പ്രിയ നായർ പങ്കിട്ടതോടെയാണ് പുത്തൻ പുതിയ ചർച്ചകൾക്ക് തുടക്കം കുറിച്ചത്.
ആരാണ് ആ സുന്ദരി എന്നറിയാൻ ആയിരുന്നു കൂടുതൽ ആളുകൾക്കും താത്പര്യം. കലാകാരിയായ പ്രിയ, ഗോപി സുന്ദറിന്റെ മിക്ക ഫോട്ടോസുകളിലൂടെയും ഇപ്പോൾ സോഷ്യൽ മീഡിയക്ക് സുപരിചിതയുമാണ്. വേണ്ട അടുത്ത വീക്ക് മതി, ഞാൻ വിളിക്കാം നീ എല്ലാവരെയും ലാസ്റ്റ് ടൈം നിരത്തി നിർത്തിയപോലെ നിർത്തിയാൽ മതി. എല്ലാരേം വിളിക്കണേ എന്നായിരുന്നു ഗോപി സുന്ദർ നൽകിയ മറുപടി. 'എയർഹോസ്റ്റസ് സമീപത്തെവിടെയോ ഉണ്ടല്ലേ.. ആ ഇരിപ്പും നോട്ടവും കണ്ടാൽ അറിയാം' എന്ന മറ്റൊരു കമന്റിനും ഗോപി വ്യക്തമായി പ്രതികരിച്ചു.
നിന്റെ നോട്ടവും ചിന്തയും അപാരം തന്നെ എന്നാണ് അദ്ദേഹം മറുപടി നൽകിയത്. ചാനൽ പരിപാടികളിലും, സ്വന്തം ജീവിതത്തിലും ഇരുവരും കൂടുതലും ശ്രദ്ധിക്കുമ്പോൾ സോഷ്യൽ മീഡിയയിൽ സദാചാരവാദികൾ പക്ഷെ ഇവരെ വിടാൻ ഉദ്ദേശിക്കുന്നില്ല. കഴിഞ്ഞദിവസം കൂടി ഗോപി സുന്ദർ പങ്കുവച്ച ഒരു ചിത്രത്തിലും ചിലരുടെ ചോദ്യമെത്തി. അണ്ണാ... പുതിയത് വല്ലതും.... സെറ്റായോ? എന്ന്! ഉരുളയ്ക്ക് ഉപ്പേരിപോലെ താരത്തിന്റെ മറുപടിയും എത്തി.
Find out more: