മരണ ശേഷം തന്റെ ശരീരം അനാട്ടമി ഡിപ്പാർട്‌മെന്റിന് പഠിക്കാനായി നൽകും; കമൽ ഹാസൻ! ബാലതാരമായി കരിയർ തുടങ്ങിയതിന് ശേഷം കമലിന്റെ കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങൾ എല്ലാം ആരാധകർ അറിഞ്ഞിട്ടുണ്ട്. എന്നാൽ അതിൽ ശ്രദ്ധിക്കാതെ പോയ പത്ത് കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. നംവംബർ 7 ന് ഉലകനായകൻ കമൽ ഹസന്റെ ജന്മദിനമാണ്. ഒരായുസ് മുഴുവൻ സിനിമയ്ക്ക് വേണ്ടി, സിനിമയിൽ ജീവിച്ച കമൽ ഹസൻ പിന്നിട്ട വഴികളെ കുറിച്ച് അറിയാത്ത സിനിമാസ്വദാകർ ഉണ്ടായിരിക്കില്ല. ഇന്ന് അറുപത്തിയൊൻപതാം പിറന്നാൾ ആഘോഷിക്കുന്ന നടൻ സിനിമയിൽ എത്തിയിട്ട് 63 വർഷങ്ങളാകുന്നു. അഭിനയിക്കും, നിർമിയ്ക്കും, സംവിധാനം ചെയ്യും എന്ന് മാത്രമല്ല, കരിയറിന്റെ തുടക്കത്തിൽ കമൽ ഹസൻ ഡാൻസ് കൊറിയോഗ്രാഫറായും പ്രവൃത്തിച്ചിട്ടുണ്ട്. ഒരു ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ട് സ്വന്തമായി ഉണ്ടായിരുന്നുവത്രെ.




 എംജിആർ, ശിവാജി ഗണേശൻ, ജയലളിത തുടങ്ങിയവർക്കൊക്കെ കമൽ കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്. തമിഴ്, മലയാളം, തെലുങ്ക്, കന്നട, ബംഗാളി, ഹിന്ദി ഭാഷകളിൽ എല്ലാം കമൽ ഹസൻ അഭിനയിച്ചിട്ടുണ്ട്. എന്ന് മാത്രമല്ല, ഇന്ത്യയിലെ ഏഴ് ഭാഷകൾ വഴക്കത്തോടെ സംസാരിക്കാനും അറിയാം. തമിഴ് ഉലകനായകൻ എന്നാണ് ഇന്ന് കമൽ ഹസൻ അറിയപ്പെടുന്നത്. 1960 ൽ കലത്തൂർ കണ്ണമ്മ എന്ന തമിഴ് ചിത്രത്തിലൂടെയാണ് കമൽ ഹസന്റെ അരങ്ങേറ്റം. പിന്നീട് ബാലതാരമായി തമിഴിലും മലയാളത്തിലുമെല്ലാം അഭിനയിച്ചു. പക്ഷെ നായകനായി ആദ്യമായി അരങ്ങേറ്റം കുറിച്ചത് മലയാളത്തിലാണ്. 1974 ൽ കന്യാ കുമാരി എന്ന ചിത്രത്തിലൂടെ തമിഴ്, മലയാളം, തെലുങ്ക്, കന്നട, ബംഗാളി, ഹിന്ദി ഭാഷകളിൽ എല്ലാം കമൽ ഹസൻ അഭിനയിച്ചിട്ടുണ്ട്. എന്ന് മാത്രമല്ല, ഇന്ത്യയിലെ ഏഴ് ഭാഷകൾ വഴക്കത്തോടെ സംസാരിക്കാനും അറിയാം. കമൽ ഹസന്റെ ഡാൻസ് കണ്ട്, എന്തു മെയ് വഴക്കത്തോടെയാണ് അദ്ദേഹം നൃത്തം ചെയ്യുന്നത് എന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. എന്നാൽ വളരെ ചെറുപ്പത്തിൽ തന്നെ ഭരതനാട്യത്തിൽ അരങ്ങേറ്റം നടത്തിയ ആളാണ് കമൽ.





ഇപ്പോൾ ഹോളിവുഡ് മോളിവുഡ്, ടോളിവുഡ്, സാന്റവുഡ് എന്നൊക്കെയാണ് ഇന്റസ്ട്രികൾ അറിയപ്പെടുന്നത്. എന്നാൽ കാലം എത്ര തന്നെ പുരോഗമിച്ചാലും കമൽ മാറില്ല. അദ്ദേഹം ഇക്കാലം വരെ കോളിവുഡ് എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. തമിഴ് തരയുലകം അല്ലെങ്കിൽ മലയാളം തിരയുലം എന്നാണ് പറയുന്നത്. ഇന്ത്യയിൽ ഏറ്റവും അധികം ഫിലിം ഫെയർ പുരസ്‌കാരം വാങ്ങിയ നടനാണ് കമൽ ഹസൻ. 18 തവണ, എന്നാൽ അതിന് ശേഷം എനിക്ക് ഇനി ഫിലിം ഫെയർ വേണ്ട, എനിക്ക് ശേഷം വരുന്നവർക്ക് നൽകൂ എന്ന് പറഞ്ഞ് കമൽ തന്നെ പിന്മാറുകയായിരുന്നുവത്രെ. അതുകൊണ്ട് 18 തവണ എന്നത് ആ നമ്പറിൽ നിന്നുപോയി. വർഷങ്ങൾക്ക് മുൻപ് കമൽ ഹസൻ പ്രഖ്യാപിച്ച സിനിമയാണ് മരുതനായകം. ചിത്രത്തിന്റെ ഷൂട്ടിങും ആരംഭിച്ചിരുന്നു. 




എന്നാൽ ചെറിയ ഒരു ബാഗം ഷൂട്ട് ചെയ്യുമ്പോഴേക്കും സമ്പാദിച്ചതിന്റെ പകുതിയും അതിൽ പോയി എന്നാണ് പറയപ്പെടുന്നത്. അതിന് ശേഷം ആ സിനിമ വെളിച്ചം കണ്ടിട്ടില്ല. ഇന്ത്യയിലെ ഏഴ് ഭാഷയും ഫ്‌ളൂവന്റായി സംസാരിക്കുമെങ്കിലും, തമിഴ് ഭാഷയെ കുറിച്ച് വലിയ അറിവ് ഉണ്ടെങ്കിലും കമൽ ഹസന് മദ്രാസ് തമിഴ് പഠിപ്പിച്ചുകൊടുത്തത് ലൂസ് മോഹൻ എന്ന നടനാണ്. കോയമ്പത്തൂർ ഭാഷ പഠിപ്പിച്ചത് നടി കോവൈ സരളയും. 2002 ൽ ആണ് കമൽ ഹസൻ തന്റെ അവയവങ്ങളും ശരീരവും മരണ ശേഷം ദാനം ചെയ്യുന്നു എന്ന് പ്രഖ്യാപിച്ചത്. 2002 ആഗസ്റ്റ് 15 ന്, സ്വാതന്ത്രദിന പരിപാടിയിലാണ് മദ്രാസ് മെഡിക്കൽ കോളേജിലെ അനാട്ടമി ഡിപ്പാർട്‌മെന്റിലേക്ക്, വിദ്യാർത്ഥികൾക്ക് പഠനത്തിനായി മരണ ശേഷം തന്റെ ശരീരം ദാനം ചെയ്യുന്നു എന്ന് കമൽ ഹസൻ പറഞ്ഞത്.

Find out more: