പൃഥ്വി സുപ്രിയയുടെ കഴുത്തിൽ മാല ചാർത്തുമ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടിയ അച്ഛൻ! വർഷങ്ങൾ എത്ര പിന്നിട്ടാലും അച്ഛന്റെ നഷ്ടം തരുന്ന വേദനയിൽ നിന്ന് പുറത്ത് കടക്കാൻ കഴിയില്ല എന്ന് പറഞ്ഞ് സുപ്രിയ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചിരുന്നു. പിന്നാലെ മറ്റൊരു വീഡിയോ കൂടെ സുപ്രിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. പൃഥ്വിയുമായുള്ള വിവാഹ വേളയിൽ നിന്നുള്ള ഒരു വീഡിയോ ക്ലിപ് ആയിരുന്നു അത്. അതിന് താഴെ പഴയ പല കാര്യങ്ങളും ഓർത്തെടുക്കുന്ന ആരാധകരെയും കാണാം. ഇന്നലെയായിരുന്നു സുപ്രിയയുടെ അച്ഛന്റെ രണ്ടാം ചരമ വാർഷികം. ഇപ്പോഴും മകൾക്ക് കൂട്ടായി, ധൈര്യമായയി അച്ഛൻ കൂടെയുണ്ട് എന്ന് ആശ്വസിപ്പിയ്ക്കുന്ന കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. ഏക മകളായിരുന്നു സുപ്രിയ. 




ഡാഡിയുടെ സ്‌നേഹം ആവോളം അനുഭവിച്ചതിനെ കുറിച്ച് പല അവസരങ്ങളിലും സുപ്രിയ വാതോരാതെ സംസാരിച്ചിട്ടുണ്ട്. ഇപ്പോൾ ഡാഡിയെ ഓർമിക്കാത്ത ഒരു ദിവസം പോലും കടന്ന് പോകുന്നില്ല എന്ന് സുപ്രിയ പറയുന്നു. കുറച്ചു നേരം ഡാഡിയെ കെട്ടിപ്പിടിച്ച്, ആ കൈകൾ പിടിച്ച് നടക്കാൻ ആഗ്രഹിച്ചു പോകുന്നു. എത്രമാത്രം പ്രിയപ്പെട്ടതാണ് എനിക്ക് ഡാഡി എന്ന് പറഞ്ഞറിയിക്കാൻ വാക്കുകളില്ല. ഡാഡി ഇല്ലാതെ, ഞാൻ തനിച്ചായ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും ഒരുപാട് നിമിഷങ്ങളുണ്ടായി. പക്ഷെ ഇപ്പോഴും ഡാഡിയുടെ മകൾ ഡാഡി കാണിച്ചു തന്ന വഴികളിലൂടെയാണ് നടക്കുന്നത്- എന്നൊക്കെ പറഞ്ഞുകൊണ്ടായിരുന്നു സുപ്രിയയുടെ ഇന്നലത്തെ പോസ്റ്റ്.പൃഥ്വിരാജ് എന്ന നടൻ കരിയറിൽ പച്ച പിടിച്ചുവരുന്ന സമയം, ചെറുപ്പത്തിന്റെ ചുറുചുറുപ്പിൽ വിവാദങ്ങൾ എല്ലാം പൃഥ്വിയുടെ മേൽ ചാരി വീഴുന്ന കാലത്തായിരുന്നു ആ വിവാഹം. ഫേസ്ബുക്ക് ശക്തി യാർജ്ജിരുവരുന്നതുകൊണ്ട് അന്ന് പൃഥ്വി ഒരിരയായിരുന്നു. 




പല നടിമാർക്കുമൊപ്പമുള്ള ഗോസിപ്പുകൾക്കിടയിൽ സുപ്രിയയുമായുള്ള പ്രണയ വിവാഹം വലിയ തോതിൽ വാർത്താ ശ്രദ്ധ നേടി. വിവാഹത്തിന് ശേഷം പൃഥ്വിയും സുപ്രിയയും നൽകിയ അഭിമുഖവും ഇത്ര വർഷങ്ങൾക്കിപ്പുറവും വൈറലാണ്. ആ സമയത്താണ് സുപ്രിയയുടെ അച്ഛന് നേരെയും സൈബർ അറ്റാക്ക് ഉണ്ടായത്. എനിക്ക് വേണ്ടി എപ്പോഴും സന്തോഷിച്ചിരുന്ന അച്ഛൻ എന്ന് പറഞ്ഞാണ് സുപ്രിയ വീഡിയോ പങ്കുവച്ചത്. പൃഥ്വിരാജ് സുപ്രിയയുടെ കഴുത്തിൽ താലി ചാർത്തുമ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന അച്ഛനെ ആ വീഡിയോയിൽ കാണാം. ആ നിമിഷം പൃഥ്വിയെക്കാളും സുപ്രിയയെക്കാളും ഏറ്റവും അധികം സന്തോഷിച്ച മനുഷ്യൻ അദ്ദേഹമാണ് എന്ന് വീഡിയോയ്ക്ക് താഴെ പലരും കമന്റ് ചെയ്യുന്നു.




ഇന്നലെയായിരുന്നു സുപ്രിയയുടെ അച്ഛന്റെ രണ്ടാം ചരമ വാർഷികം. ഇപ്പോഴും മകൾക്ക് കൂട്ടായി, ധൈര്യമായയി അച്ഛൻ കൂടെയുണ്ട് എന്ന് ആശ്വസിപ്പിയ്ക്കുന്ന കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. ഏക മകളായിരുന്നു സുപ്രിയ. ഡാഡിയുടെ സ്‌നേഹം ആവോളം അനുഭവിച്ചതിനെ കുറിച്ച് പല അവസരങ്ങളിലും സുപ്രിയ വാതോരാതെ സംസാരിച്ചിട്ടുണ്ട്. ഇപ്പോൾ ഡാഡിയെ ഓർമിക്കാത്ത ഒരു ദിവസം പോലും കടന്ന് പോകുന്നില്ല എന്ന് സുപ്രിയ പറയുന്നു. കുറച്ചു നേരം ഡാഡിയെ കെട്ടിപ്പിടിച്ച്, ആ കൈകൾ പിടിച്ച് നടക്കാൻ ആഗ്രഹിച്ചു പോകുന്നു. എത്രമാത്രം പ്രിയപ്പെട്ടതാണ് എനിക്ക് ഡാഡി എന്ന് പറഞ്ഞറിയിക്കാൻ വാക്കുകളില്ല. ഡാഡി ഇല്ലാതെ, ഞാൻ തനിച്ചായ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും ഒരുപാട് നിമിഷങ്ങളുണ്ടായി. പക്ഷെ ഇപ്പോഴും ഡാഡിയുടെ മകൾ ഡാഡി കാണിച്ചു തന്ന വഴികളിലൂടെയാണ് നടക്കുന്നത്- എന്നൊക്കെ പറഞ്ഞുകൊണ്ടായിരുന്നു സുപ്രിയയുടെ ഇന്നലത്തെ പോസ്റ്റ്.പൃഥ്വിരാജ് എന്ന നടൻ കരിയറിൽ പച്ച പിടിച്ചുവരുന്ന സമയം, ചെറുപ്പത്തിന്റെ ചുറുചുറുപ്പിൽ വിവാദങ്ങൾ എല്ലാം പൃഥ്വിയുടെ മേൽ ചാരി വീഴുന്ന കാലത്തായിരുന്നു ആ വിവാഹം. ഫേസ്ബുക്ക് ശക്തി യാർജ്ജിരുവരുന്നതുകൊണ്ട് അന്ന് പൃഥ്വി ഒരിരയായിരുന്നു. 

Find out more: