വേരിന് നല്ല ബലമുണ്ട്! ഗോപി സുന്ദറിനെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് അഭയ ഹിരൺമയിയുടെ മറുപടി! വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് അഭയ പ്രതികരിക്കാറില്ലെങ്കിലും വിവാദങ്ങൾക്ക് യാതരുവിധ പഞ്ഞവുമില്ല. മറ്റാരുടെയും ജീവിതത്തിലേക്ക് എത്തിനോക്കുകയോ, അതേക്കുറിച്ച് കമന്റ് ചെയ്യുകയോ ചെയ്യാറില്ലെങ്കിലും ആളുകൾ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നാണ് അഭയയുടെ ചോദ്യം. പുതിയ പോസ്റ്റിലും ഗോപി സുന്ദറിനെക്കുറിച്ചായിരുന്നു ചോദ്യങ്ങൾ. പരിഹസിച്ചവരുടെ വായടപ്പിക്കുന്ന മറുപടി തന്നെയാണ് ഗായിക നൽകിയതും. പാട്ടിനേക്കാളും കൂടുതൽ അഭയ ഹിരൺമയിയയുടെ വ്യക്തി ജീവിതമായിരുന്നു സോഷ്യൽമീഡിയയിൽ ചർച്ചയായത്. ഗോപി സുന്ദറുമായുള്ള ലിവിംഗ് റ്റുഗെദർ ജീവിതവും, വേർപിരിയലുമെല്ലാം വലിയ ചർച്ചയായിരുന്നു.
വീഡിയോയുടെ താഴെയായി ഗോപി സുന്ദറിനെക്കുറിച്ചുള്ള കമന്റുകളും വന്നിരുന്നു. ചേച്ചി വളർത്തിയ പട്ടിയിൽ ഒരുത്തനായിരുന്നു ലവൻ എന്നായിരുന്നു ഒരാൾ പറഞ്ഞത്. ആരായിരുന്നു ലവൻ എന്നായിരുന്നു അഭയ ചോദിച്ചത്. അങ്ങനെയൊരു പട്ടിയെ ഞാൻ വളർത്തിയിട്ടില്ലല്ലോ, നല്ല മാനസികാവസ്ഥയാണല്ലോ, കഷ്ടമെന്നായിരുന്നു അഭയയുടെ മറുപടി. ഞാനൊരു ഡോഗ് ലവറാണെന്ന് എല്ലാവർക്കും അറിയാം. ഒരുപാട് പട്ടികളെ ഞാൻ വളർത്തിയിട്ടുണ്ട്. നാടനായാലും അല്ലാതെ മേടിച്ച ഡോഗ്‌സിനെയൊക്കെ വളർത്തിയിട്ടുണ്ട്. ഇപ്പോൾ കൂടുതലും അഡോപ്ഷനാണ് ചെയ്യുന്നത്. തെരുവുകളിൽ നിന്നും രക്ഷപ്പെടുത്തി കൊണ്ടുവന്ന ഡോഗ്‌സിനെ അഡോപ്ക്ഷൻ ഡ്രൈവിലൂടെ ആവശ്യമുള്ളവർക്ക് ഏറ്റെടുക്കാമെന്നുമായിരുന്നു അഭയ പറഞ്ഞത്. കൊച്ചിയിലെ അനിമൽ റെസ്‌ക്യൂ ഡ്രൈവിലെ വിശേഷങ്ങളായിരുന്നു പുതിയ പോസ്റ്റിലൂടെ അഭയ പങ്കുവെച്ചത്.
ഇനി ഗോപി സുന്ദറിനെയാണ് ഉദ്ദേശിച്ചതെങ്കിൽ എനിക്ക് അഭിമാനമേയുള്ളൂ. ആര് ആരെ വളർത്തിയെന്ന കണക്കെടുപ്പ് ചേട്ടൻ എടുക്കാൻ നിൽക്കണ്ട. സ്വന്തം വീട്ടില് ഭാര്യയും അമ്മയും സുഖമായിരിക്കുന്നു എന്ന് പോയി നോക്ക്. കുഴി തോണ്ടാൻ എന്ന ഉദ്ദേശത്തോടെയാണ് കമന്റ് ചെയ്തതെങ്കിൽ ഇവിടെ കുഴിയില്ല, നല്ല പച്ചപ്പാണ്. ആൽമരമായി വളർന്നോണ്ടിരിക്കുകയാണ്. വേരിന് നല്ല ബലവുമുണ്ട്. കുഴിക്കാൻ നിന്നാൽ ചളി തെറിക്കുമെന്നും അഭയ പറഞ്ഞിരുന്നു.പോസ്റ്റിന് താഴെ ചിരിച്ചുള്ള സ്‌മൈലി ഇട്ടവർക്കും അഭയ മറുപടിയേകിയിരുന്നു. ചേച്ചി വളർത്തിയ പട്ടിയിൽ ഒരുത്തനായിരുന്നു ലവൻ എന്നായിരുന്നു ഒരാൾ പറഞ്ഞത്. ആരായിരുന്നു ലവൻ എന്നായിരുന്നു അഭയ ചോദിച്ചത്. അങ്ങനെയൊരു പട്ടിയെ ഞാൻ വളർത്തിയിട്ടില്ലല്ലോ, നല്ല മാനസികാവസ്ഥയാണല്ലോ, കഷ്ടമെന്നായിരുന്നു അഭയയുടെ മറുപടി.
ഞാനൊരു ഡോഗ് ലവറാണെന്ന് എല്ലാവർക്കും അറിയാം. ഒരുപാട് പട്ടികളെ ഞാൻ വളർത്തിയിട്ടുണ്ട്. നാടനായാലും അല്ലാതെ മേടിച്ച ഡോഗ്‌സിനെയൊക്കെ വളർത്തിയിട്ടുണ്ട്. ഇപ്പോൾ കൂടുതലും അഡോപ്ഷനാണ് ചെയ്യുന്നത്. തെരുവുകളിൽ നിന്നും രക്ഷപ്പെടുത്തി കൊണ്ടുവന്ന ഡോഗ്‌സിനെ അഡോപ്ക്ഷൻ ഡ്രൈവിലൂടെ ആവശ്യമുള്ളവർക്ക് ഏറ്റെടുക്കാമെന്നുമായിരുന്നു അഭയ പറഞ്ഞത്. കൊച്ചിയിലെ അനിമൽ റെസ്‌ക്യൂ ഡ്രൈവിലെ വിശേഷങ്ങളായിരുന്നു പുതിയ പോസ്റ്റിലൂടെ അഭയ പങ്കുവെച്ചത്.
ചിരിക്കാൻ വേണ്ടി ഞാനൊന്നും പറഞ്ഞിട്ടില്ല. ചിരി പരിഹാസമായി മാറാനുള്ള കാര്യങ്ങൾ ഞാൻ പറഞ്ഞിട്ടില്ല. നിങ്ങൾ കരയണോ ചിരിക്കണോ എന്ന് എന്റെ പോസ്റ്റിൽ ഞാൻ തീരുമാനിക്കും, ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. ഡോഗിനെ കാണാനാണ് വന്നതെങ്കിൽ കണ്ടിട്ട് പോണം, ഊള ഡയലോഗ് അടിക്കരുതെന്നായിരുന്നു മറ്റൊരാളോട് അഭയ പറഞ്ഞത്.
Find out more: