ബാലതാരമായി മലയാള സിനിമയിൽ തിളങ്ങിയ ദിനേശ് മേനോൻ അന്തരിച്ചു! ചില സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ബാലതാരങ്ങളായി അഭിനയിച്ച പലരും വളർന്നപ്പോൾ സിനിമയോട് ബൈ പറഞ്ഞ് മറ്റുള്ള ജോലികളിലേക്ക് പോയി. ഇവരെയൊക്കെ വീണ്ടും കാണണം എന്ന് ആഗ്രഹിക്കാത്ത മലയാളികൾ കുറവാണ്. അത്തരം ഒരു ബാലതാരം ആയിരുന്നു മാസ്റ്റർ സുജിത്. മാസ്റ്റർ സുജിത് എന്ന പേരിനേക്കാൾ മമ്മൂട്ടിയും മേനകയും ഒന്നിച്ച് അഭിനയിച്ച ബാലചന്ദ്രമേനോൻ ചിത്രമായ ശേഷം കാഴ്ച്ചയിൽ എന്ന ചിത്രത്തിലെ ശങ്കർ മോഹൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരം. മോഹം കൊണ്ട് ഞാൻ എന്ന ഒറ്റ ഗാനം മതിയാവും ആ സിനിമയെയും മാസ്റ്റർ സുജിത്തിനെയും അടയാളപ്പെടുത്താൻ. മാസ്റ്റർ സുജിത് എന്നറിയപ്പെട്ടിരുന്ന അതുല്യ കലാകാരൻ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു എന്ന ദുഖകരമായ വാർത്തയാണ് ഇപ്പോൾ സിനിമാലോകത്ത് നിന്നും പുറത്തുവരുന്നത്.
Adv. ദിനേശ് മേനോൻ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ എത്തി പിന്നീട് സിനിമകളിൽ അഭിനയിക്കാതെ മറ്റുള്ള പ്രൊഫെഷനിലേക്ക് പോകുന്നവരുണ്ട്. "എന്നും ലഭിക്കുന്ന നറു പുഞ്ചിരി ഇനി ഇല്ല . കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ ഒന്നല്ലാത്തത് കൊണ്ട് ഒരുമിച്ച് കോടതികേസ് നടത്തിയിട്ടില്ല. അതിനാൽ പരസ്പരം അധികം സംസാരിക്കാറില്ല . എങ്കിലും ഹൈക്കോടതിയിലും ജില്ലാകോടതിയിലുമായി എന്നും കാണും , ചിരിക്കും . എറണാകുളം പ്രിൻസിപ്പൽ ജില്ലാ കോടതി കേരളത്തിലെ ഗതാഗത നിയമങ്ങളിലെ ആദ്യ അപ്പീൽ കോടതി കൂടിയാണ് . അവിടത്തെ കിരീടം വെക്കാത്ത രാജകുമാരനാണ് അഡ്വ.ഐ. ദിനേശ് മേനോൻ. അഫിഡവിറ്റ് ആരംഭിക്കുക ഐ എന്നാണ് . അത്‍ കൊണ്ട് ഈ പേര് അഭിഭാഷകർക്ക് പ്രത്യേകത ഉണ്ട്.
സിവിൽ ക്രിമിനൽ കേസുകൾ കഴിഞ്ഞ് ഞങ്ങൾ പുറത്തേക്ക് ഇറങ്ങുമ്പോൾ ഈ നറുപുഞ്ചിരിയുടെ അഫിഡവിറ്റ് രാജകുമാരൻ അവിടേക്ക് കടന്ന് വരും . ശാന്തമായി കുലീനമായി ഗതാഗത നിയമ കേസ് നടത്തും . അത്‍ പോലെ തന്നെ ഹൈക്കോടതിയിലും . ആ രാജകുമാരനാണ് മാസ്റ്റർ സുജിത്. ബാലതാരമായി; മാസ്റ്റർ സുജിത്തായി; 17 സിനിമകളിൽ അഭിനയിച്ച നാട്യങ്ങളില്ലാത്ത നടൻ. വിട പറയും മുമ്പേ; താറാവ്; പിരിയില്ല നാം; തുടങ്ങി 17 സിനിമകൾ. ഇതിൽ വാടക വീട് എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിക്കുകയുണ്ടായി. ശേഷം കാഴ്ചയിൽ (1981) എന്ന സിനിമയിൽ സുപ്രധാന വേഷത്തിൽ അഭിനയിച്ച മോഹം...കൊണ്ടു ഞാൻ... എന്ന സിനിമാ ഗാന രംഗം വേദനയോടെ കാണാം . അതിലെ നറുപുഞ്ചിരി മരണം വരെ ആ മുഖത്തുണ്ടായിരുന്നു.ഏവർക്കും പ്രിയങ്കരനായ ഈ അഭിഭാഷകൻ ആകസ്മികമായി മരണപ്പെട്ട വിവരം അറിഞ്ഞ് ആ മൃതദേഹം ഹൈക്കോടതി കോടതി കാമ്പസിൽ എത്തുന്ന സമയം ആദരാഞ്ജലി അർപ്പിക്കാൻ അഭിഭാഷകരും ഹൈക്കോടതി ജില്ലാക്കോടതി ജഡ്ജിമാരും സ്ഥാന വലുപ്പ ചെറുപ്പ ഭേദമെന്യേ ഏറെ സമയം കാത്ത് നിന്ന് അച്ചടക്കത്തോടെ ആദരവ് പ്രകടിപ്പിച്ചത് ഈ judicial fraternity ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്കും സൗഹൃദങ്ങൾക്കും വലിയ സാക്ഷ്യമായിരുന്നു . ഔന്നത്യം ജീവിതം കൊണ്ട് ഉണ്ടാകുന്നതാണ് .
ആ നറുപുഞ്ചിരി ഇനി കാണാൻ കഴിയില്ലെങ്കിലും ആ ഔന്നത്യം ആരും മറക്കില്ല. ദിനേശ് മേനോൻ സാറിന് ആദരാഞ്ജലികൾ . "ബാലചന്ദ്ര മോനോന്റെ 'ശേഷം കാഴ്ചയിൽ ' എന്ന ചിത്രത്തിൽ മോഹം കൊണ്ടു ഞാൻ എന്ന പാട്ടു രംഗത്തിലൂടെ ഓർമ്മയിൽ ഇന്നും ജീവിക്കുന്ന മാസ്റ്റർ സുജിത് മരിച്ചു പോയെന്ന വാർത്ത വല്ലാതെ വേദനിപ്പിക്കുന്നു. ടീച്ചറായി വരുന്ന മേനകയിൽ അമ്മയെ കാണുന്ന പയ്യൻ. അവർക്കൊരു കാമുകനുണ്ടെന്നറിയുമ്പോൾ ആകെ മാനസിക സംഘർഷത്തിലാകുന്ന പയ്യൻ. തടാകത്തിലൂടെ വഞ്ചി തുഴഞ്ഞു പോകുന്ന, ടീച്ചറെ അപായപ്പെടുത്തുന്ന പയ്യൻ. ഓരോ രംഗത്തിലെയും പ്രകടനം ഓർമ്മയിൽ തെളിയുന്നു. ഉരുണ്ട വട്ടമുഖത്തിൽ കുറ്റബോധവും സ്നേഹത്തിനുള്ള ആർത്തിയും അസൂയയും എല്ലാം തെളിഞ്ഞു വരുന്നതും ഓർമ്മയിൽ. അപൂർവ്വം ബാലതാരങ്ങൾ മാത്രമേ കാലങ്ങൾക്കു ശേഷവും ഇങ്ങനെ മനസ്സിൽ തെളിഞ്ഞു നിൽക്കാറുള്ളു. Adv. ദിനേശ് മേനോൻ എന്നാണ് പുറത്ത് പേര്. വിട പ്രിയപ്പെട്ട സുജിത്" എന്നാണ് ശാരദക്കുട്ടി എഴുതിയത്.
Find out more: