പാലക്കാമാല,നാഗപടത്താലി, കോടികളുടെ സ്വർണ്ണാഭരണങ്ങൾ അണിഞ്ഞെത്തിയ വിവാഹം! മമ്മൂട്ടിയും സുരേഷ് ഗോപിയുമുൾപ്പടെ സിനിമാലോകം ഒന്നടങ്കം മോഹൻലാലിന്റെ വിവാഹ വിരുന്നിൽ പങ്കെടുത്തിരുന്നു. വിവാഹ വീഡിയോ അടുത്തിടെയും വൈറലായി മാറിയിരുന്നു.ഇപ്പോഴിതാ വീണ്ടും ലാലേട്ടന്റെ വിവാഹവും, സുചിത്രയുടെ വെഡിങ് ലുക്കും ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാക്കപ്പെടുന്നത്. പ്രശസ്ത നിർമാതാവ് കെ ബാലജിയുടെ മകൾ ആണ് സുചിത്ര കോടീശ്വരിയായ സുചിത്ര വിവാഹത്തിന് അണിഞ്ഞതും കോടികൾ വിലമതിക്കുന്ന ആഭരണങ്ങൾ ആണ്. മലയാളികളുടെ അഭിമാന താരം മോഹൻലാലും സുചിത്രയും വിവാഹിതരായിട്ട് 35 വർഷങ്ങളായി. 1988 ഏപ്രിൽ 28ന് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം.





നിർമ്മാതാവ് ബാലാജിയുടെ മകളാണ് സുചിത്ര. ഒറ്റമകൾ ആണ് ബാലാജിക്ക്. അതുകൊണ്ടുതന്നെ കോടികളുടെ സ്വത്തുക്കളിൽ സുചിത്രക്കും അവകാശമുണ്ട്. മാത്രമല്ല റിപ്പോർട്ടുകൾ ശരയെങ്കിൽ ഏകദേശം ആയിരം കോടിയോളം രൂപയുടെ ആസ്തി മോഹൻലാലിനും കുടുംബത്തിനും ഉണ്ട്. മോഹൻലാൽ പ്രൊഡക്ഷൻ കമ്പനിയായ പ്രണവം ആർട്‌സ് ഇന്റർനാഷണലിന്റെ കോ ഫൗണ്ടർ കൂടി ആയിരുന്നു സുചിത്ര. വിവാഹദിവസം വെറൈറ്റി ആഭരണങ്ങൾ ധരിച്ചാണ് സുചിത്ര വിവാഹവേദിയിൽ എത്തിയത്. താലികെട്ടുന്ന സമയം ധരിച്ച ആഭരണങ്ങളിൽ നിന്നും വ്യത്യസ്തമായ ലുക്കിൽ ആണ് മന്ത്രകോടി ധരിച്ചപ്പോഴും റീസെപ്‌ഷനിൽ പങ്കെടുക്കാനും സുചിത്ര എത്തിയത്.





കൈയും കഴുത്തും നിറയെ ആഭരണങ്ങൾ ആയിരുന്നു. ഇപ്പോഴാണ് സുചിത്ര അന്ന് ധരിച്ച ആഭരണങ്ങളെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇട്ടുമൂടാനുള്ള സ്വത്തുക്കൾ അച്ഛനും ഭർത്താവിനും ഉണ്ടെങ്കിലും ആ താരപദവിയിൽ ജീവിക്കാൻ ശ്രമിക്കാത്ത ആളാണ് സുചിത്ര. അപൂർവ്വമായിട്ടേ മോഹൻലാലിനൊപ്പം പൊതു പരിപാടികളിൽ പങ്കെടുക്കാൻ സുചിത്ര എത്താറുള്ളു. മാത്രമല്ല സമ്പൂർണ കുടുംബിനി ആയി മക്കളുടെ കാര്യങ്ങൾ എല്ലാം നോക്കി നടത്തിയതും, മോഹൻലാലിൻറെ അമ്മയുടെ കാര്യങ്ങളിൽ പൂർണ്ണമായും ശ്രദ്ധ വയ്ക്കുന്നതും സുചിത്രയാണ്.




പ്രണയിച്ചാണ് മോഹൻലാലും സുചിത്രയും വിവാഹിതരായത്. അധികമാർക്കും അറിയാത്ത പ്രണയകഥയാണ് ഇവരുടേത്. മോഹൻലാൽ അഭിനയിച്ച സിനിമകൾ കണ്ട് സുചിത്രയ്ക്ക് അറിയാതെയൊരു ഇഷ്ടം മനസ്സിൽ തോന്നിയിരുന്നു. കത്തുകളിലൂടെ ആ ഇഷ്ടം പ്രകടിപ്പിച്ചിരുന്നു. തുടക്കത്തിലൊന്നും ഈ ഇഷ്ടം മനസ്സിലായെങ്കിലും പിന്നീട് സുചിയുടെ പ്രണയം അറിഞ്ഞിരുന്നുവെന്ന് മുൻപ് സുരേഷ് ബാലാജി പറഞ്ഞിരുന്നു.

Find out more: