അതിനെ കുറിച്ച് അത്രയേ പറയാനുള്ളൂ; മീരയുടെ മാറ്റത്തെ കുറിച്ച് നരേൻ പറഞ്ഞത്! സിനിമയുടെ പ്രമോഷന്റെ ഭാഗാമിയ വാരിക്കോരി അഭിമുഖങ്ങൾ നൽകുന്ന തിരക്കിലാണ് ഇപ്പോൾ മീര ജാസ്മിനും നരേനും. അങ്ങനെ ചില അഭിമുഖത്തിലാണ് കൂടെ അഭിനയിച്ച അനുഭവങ്ങും മീരയുടെ മാറ്റത്തെ കുറിച്ചും എല്ലാം സംസാരിക്കുന്നത്. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെയൊക്കെ പ്രേക്ഷകർ ഏറ്റെടുത്ത ജോഡികളാണ് മീര ജാസ്മിനും നരേനും. പിന്നീട് മിന്നാമിന്നിക്കൂട്ടം, ഒരേ കടൽ പോലുള്ള സിനിമകൾ ഒന്നിച്ചു ചെയ്തു. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ക്വീൻ എലിസബത്ത് എന്ന ചിത്രത്തിലൂടെ ആ കൂട്ടുകെട്ട് വീണ്ടും ഒന്നിയ്ക്കുകകയാണ്.മീര അഭിനയിച്ച ഓരോ സിനിമകളെ കുറിച്ചും, അതിലെ അനുഭവങ്ങളെ കുറിച്ചുമായിരുന്നു ഇന്റർവ്യൂവർ ചോദിച്ചുകൊണ്ടിരിയ്ക്കുന്നത്.
പെരുമഴക്കാലം, പാഠം ഒന്ന് ഒരു വിലാപം, കസ്തൂരിമാൻ, ഒരേ കടൽ പോലുള്ള സിനിമകളെ കുറിച്ചെല്ലാം മീരയും അനുഭവങ്ങൾ പറഞ്ഞു. കസ്തൂരിമാൻ എന്ന ചിത്രത്തിലെ ക്ലൈമാക്‌സ് രംഗം കാണുമ്പോൾ ഇപ്പോഴും ചോരയുടെ മണമുണ്ട്. അത് ഞാൻ ചെയ്തു എന്നതിനപ്പുറ, ഒരു കൊല ചെയ്തു വന്ന ഫീലാണ് ഇപ്പോൾ കാണുമ്പോഴും. അതിലെ ചില രംഗങ്ങൾ ഇപ്പോഴും മറക്കാൻ കഴിയാത്തതാണ് എന്ന് മീര പറയുന്നു.എന്തിനാണ് നരേനെ ഉപേക്ഷിച്ചു പോയത് എന്ന് ചോദിച്ചപ്പോൾ, അതൊരു ശ്യാമപ്രസാദ് ചിത്രമാണെന്നാണ് രണ്ടുപേരും പറഞ്ഞത്. അതിന് ഒരുപാട് അർത്ഥ തലങ്ങളുണ്ട്, കാലത്തിന് മുൻപേ സഞ്ചരിച്ച സിനിമയാണ് അത് എന്നൊക്കെ പറയാം. പക്ഷെ ഞങ്ങൾ തമാശയിൽ പറയും, മമ്മൂട്ടിയെ പോലൊരു ആളെ കണ്ടപ്പോൾ മീര എന്നെ ഇട്ടിട്ട് പോയതാണ് എന്ന്.
അത്രയും എടുപ്പുള്ള മനുഷ്യനെ കണ്ടപ്പോൾ ഞാൻ എന്തിനാണ് എന്ന് തോന്നിക്കാണും എന്നായിരുന്നു നരേന്റെ പ്രതികരണം.ക്വീൻ എലിസബത്ത് എന്ന ചിത്രത്തെ കുറിച്ചും ലുക്കിലും സൗന്ദര്യത്തിലും ഇപ്പോഴും തിളങ്ങുന്ന മീരയെ കുറിച്ചും എല്ലാം നരേൻ അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം ദുബായിൽ വച്ച് മീരയെ കണ്ടപ്പോൾ ഇത് ആ പഴയ മീര തന്നെയാണോ എന്ന് തോന്നിപ്പോയി. പഴയതിലും സുന്ദരിയായിരുന്നു. ജീവിതത്തിന്റെ മറ്റൊരു ഹാപ്പി ഫേസിൽ നിൽക്കുകയായിരുന്നു മീര എന്നാണ് നരേൻ പറഞ്ഞത്.അങ്ങനെ സംസാരിച്ച കൂട്ടത്തിലാണ് ഒരേ കടൽ എന്ന സിനിമയെ കുറിച്ചും സംസാരിക്കുന്നത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചിത്രത്തിൽ മീരയും നരേനും ഭാര്യാ - ഭർത്താക്കന്മാരായിരുന്നു. നരേനെ പോലൊരു നല്ല ഭർത്താവിനെ ഉപേക്ഷിച്ച് മമ്മൂട്ടിയ്‌ക്കൊപ്പം പോകുന്ന കഥാപാത്രമാണ് മീര. ആ സിനിമയുടെ ക്ലാമാക്‌സിനെ കുറിച്ചെല്ലാം വർഷങ്ങൾക്ക് ശേഷവും ചർച്ചകൾ നടന്നിരുന്നു.
അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെയൊക്കെ പ്രേക്ഷകർ ഏറ്റെടുത്ത ജോഡികളാണ് മീര ജാസ്മിനും നരേനും. പിന്നീട് മിന്നാമിന്നിക്കൂട്ടം, ഒരേ കടൽ പോലുള്ള സിനിമകൾ ഒന്നിച്ചു ചെയ്തു. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ക്വീൻ എലിസബത്ത് എന്ന ചിത്രത്തിലൂടെ ആ കൂട്ടുകെട്ട് വീണ്ടും ഒന്നിയ്ക്കുകകയാണ്.മീര അഭിനയിച്ച ഓരോ സിനിമകളെ കുറിച്ചും, അതിലെ അനുഭവങ്ങളെ കുറിച്ചുമായിരുന്നു ഇന്റർവ്യൂവർ ചോദിച്ചുകൊണ്ടിരിയ്ക്കുന്നത്. പെരുമഴക്കാലം, പാഠം ഒന്ന് ഒരു വിലാപം, കസ്തൂരിമാൻ, ഒരേ കടൽ പോലുള്ള സിനിമകളെ കുറിച്ചെല്ലാം മീരയും അനുഭവങ്ങൾ പറഞ്ഞു. കസ്തൂരിമാൻ എന്ന ചിത്രത്തിലെ ക്ലൈമാക്‌സ് രംഗം കാണുമ്പോൾ ഇപ്പോഴും ചോരയുടെ മണമുണ്ട്. അത് ഞാൻ ചെയ്തു എന്നതിനപ്പുറ, ഒരു കൊല ചെയ്തു വന്ന ഫീലാണ് ഇപ്പോൾ കാണുമ്പോഴും. അതിലെ ചില രംഗങ്ങൾ ഇപ്പോഴും മറക്കാൻ കഴിയാത്തതാണ് എന്ന് മീര പറയുന്നു.എന്തിനാണ് നരേനെ ഉപേക്ഷിച്ചു പോയത് എന്ന് ചോദിച്ചപ്പോൾ, അതൊരു ശ്യാമപ്രസാദ് ചിത്രമാണെന്നാണ് രണ്ടുപേരും പറഞ്ഞത്.
Find out more: