വിജയലക്ഷ്മി ആദ്യം അമൃതയായി, ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച എന്ന് തോന്നില്ലേ; രംഭ പറയുന്നു! നാടൻ വേഷങ്ങളിൽ നിന്നും ഗ്ലാമറസ് വേഷങ്ങളിലേക്ക് മാറിയ രംഭ അഭിനയ മികവുകൊണ്ട് ഹിറ്റുകളുടെ വലിയൊരു നിര തന്നെ കരിയറിൽ സ്വന്തമാക്കിയിരുന്നു. തമിഴിലും തെലുങ്കിലും മലയാളത്തിലുമൊക്കെയായി സൂപ്പർസ്റ്റാറുകളുടെ നായികയായി തിളങ്ങിയ രംഭ വിവാഹശേഷമാണ് സിനിമാ രംഗം വിട്ടത്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ഒരു അഭിമുഖത്തതിന്റെ ഭാഗമായി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ് താരം. സർഗം എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് എത്തിയ നടിയാണ് രംഭ. വൈവിദ്യമുള്ള ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് തെന്നിന്ത്യൻ സിനിമകളിൽ തന്റെതായ ഒരു ഇടം കണ്ടെത്താൻ രംഭയ്ക്ക് കഴിഞ്ഞു.  ഇന്ത്യയും ചെന്നൈ ഒന്നും മിസ് ചെയ്യുന്നില്ല. ഞാൻ മുൻപ് ഇവിടെ എവിടെ പോയാലും ഒരു ഡ്രൈവറും മേക്കപ്പ് ആർട്ടിസ്റ്റും ഒക്കെ കൂടെയുണ്ടാവും, ഇപ്പോൾ അങ്ങിനെ അല്ല കാനഡയിൽ എനിക്ക് നല്ല ഫ്രീഡം ഉണ്ട്.





എനിക്ക് ഡ്രൈവ് ചെയ്ത് എവിടെ വേണമെങ്കിലും പോകാം. സാധനങ്ങൾ വാങ്ങാൻ പോകാം, കുട്ടികളെ സ്കൂളിൽ കൊണ്ട് വി‌ടും തിരികെ വിളിക്കാൻ പോകും അങ്ങിനെ എല്ലാം ചെയ്യാൻ പറ്റും. സിനിമ എപ്പോഴും രക്തത്തിൽ ഉള്ളതാണ്. ജീവിതം ഉണ്ടാക്കി തന്നത് സിനിമയാണ്. "എനിക്ക് പഴയ രംഭയെ മിസ് ചെയ്യുമ്പോൾ ഞാൻ നേരെ എന്റെ പഴയ സിനിമകളും പാട്ടുകളും ഒക്കെ കാണുകയും കേൾക്കുകയും ചെയ്യും. ഞാൻ ആണോ ഇത് എന്ന് തോന്നിപ്പോകും. രാത്രിയും പകലും തമ്മിലുള്ള വ്യത്യാസം കാരണമാണ് ഞാൻ സോഷ്യൽ മീഡിയയിൽ സജീവമാണെന്ന് എല്ലാവർക്കും തോന്നുന്നത്. നിങ്ങൾക്ക് രാത്രി ആകുമ്പോൾ അവിടെ പകലും അവിടെ പകൽ ആവുമ്പോൾ ഇവിടെ രാത്രിയും ആണല്ലോ. കുട്ടികൾ രാവിലെ സ്‌കൂളിൽ പോയി കഴിഞ്ഞാൽ ഞാൻ പിന്നെ ഫ്രീയാവും അപ്പോഴാണ് ഞാൻ സോഷ്യൽ മീഡിയ നോക്കുന്നത്. ആദ്യം അഭിനയിച്ചത് മലയാളത്തിൽ ആയിരുന്നു.





വിജയലക്ഷ്മി എന്നായിരുന്നു പേര്, അത് മലയാളം സിനിമയിൽ വന്നപ്പോൾ അമൃത എന്നാക്കി. തെലുങ്കിൽ ഞാൻ ആദ്യം ചെയ്ത സിനിമയിലെ കഥാപാത്രത്തിന്റെ പേര് ആയിരുന്നു രംഭ. അമൃത എന്നതിനേക്കാൾ നല്ലത് രംഭ ആണെന് പറഞ്ഞ് അതിന്റെ സംവിധായകൻ ആണ് പേര് രംഭ എന്നാക്കിയത്. ദൈവത്തിനു കത്ത് എഴുതുമായിരുന്നു, അതിൽ കൂടുതലും പഠിക്കാൻ ഇഷ്ടമല്ല എന്നായിരുന്നു. മലയാളം അറിയാത്ത സമയത്താണ് മലയാള സിനിമയിൽ അഭിനയിച്ചത്. ഞാൻ ചെറിയ കുട്ടി ആയിരുന്നു. അവർ എല്ലാവരും എന്നെ ഒരു കുഞ്ഞിനെപ്പോലെയാണ് നോക്കിയതും. സിനിമയിൽ ഉള്ളപ്പോൾ തന്നെ എനിക്ക് ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു. എനിക്ക് കല്യാണം കഴിക്കണം, കുട്ടികൾ വേണം എനിക്ക് എന്റേതായ കുടുംബം ഉണ്ടാവണം. ഇപ്പുറത്ത് നിൽക്കുമ്പോൾ അക്കരെ പച്ച എന്നൊക്കെ തോന്നില്ലേ അതുപോലെയാണ് സിനിമയിൽ നിൽക്കുമ്പോൾ പേഴ്‌സണൽ ലൈഫിനെ കുറിച്ച് തോന്നുന്നത്. 




എന്റെ അമ്മയ്ക്കും ചേച്ചിയ്ക്കുമൊക്കെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം, ഇഷ്ടമുള്ള സമയത്ത് ഉറങ്ങാം എനിക്ക് അതൊന്നും പറ്റുന്നില്ല. രാവിലെ ഷൂട്ട് ഒക്കെ ഉണ്ടെങ്കിൽ രാവിലെ 5 മണിക്ക് എണീക്കണം അങ്ങിനെ ഒക്കെ ആയിരുന്നു. എ ആർ റഹ്മാന്റെ പാട്ടുകളിൽ അഭിനയിച്ചിട്ടുണ്ട്, പക്ഷെ അദ്ദേഹത്തെ ഇതുവരെ കണ്ടിട്ടില്ല. ഞാൻ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യും മെസേജ് അയക്കും അദ്ദേഹം റിപ്ലൈ തരൂല്ല, അപ്പോൾ ഞാൻ അൺഫോളോ ചെയ്യും, ഇതെങ്ങിനെ എത്ര തവണ ആയിട്ടുണ്ടെന്നോ. ഇടയ്ക്ക് മീനയെ അൺഫോളോ ചെയ്യും. എന്റെ മെസേജിന് അവൾ മറുപടി തരില്ല. ഉടനെ ഞാൻ അൺഫോളോ ചെയ്യും. തിരക്കിലായിരുന്നതിനാൽ മെസേജ് കണ്ടില്ല എന്ന് പറഞ്ഞാൽ തിരിച്ച് ഫോളോ ചെയ്യും. അങ്ങനെ വിരട്ടാറേ ഉള്ളൂ. ഇപ്പോഴും ഞാൻ എന്റെ ഭർത്താവിനെ ഫോളോ ചെയ്യുന്നില്ല. എന്നെ ആദ്യം ഫോളോ ചെയ്യണമെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നതാണ്. പക്ഷെ അദ്ദേഹം ആദ്യം തമന്നയെ ഫോളോ ചെയ്തു. ശരി, തമന്നയെ ഫോളോ ചെയ്തോ എന്ന് ഞാനും പറഞ്ഞു. ഒരു ഭാര്യയെന്ന നിലയിൽ എനിക്കുള്ള മുൻഗണനകൾ ഇല്ലേ. മറ്റൊരാളുടെയടുത്ത് പോയി എന്നെ ഫോളോ ചെയ്യെന്ന് പറയാൻ പറ്റില്ലല്ലോ.

Find out more: