രജിനികാന്തിന്റെ സ്ഥാനത്ത് മറ്റാരായിരുന്നാലും ഇത് ചെയ്യില്ലായിരുന്നു എന്ന് തമിഴകം! താൻ രണ്ട് പ്രാവശ്യം കലൈഞ്ജർ കരുണാനിധിയുടെ മുന്നിൽ നാണംകെട്ടതിനെ കുറിച്ച്, അപമാനിതനായതിനെ കുറിച്ച് രജിനി തുറന്നുപറഞ്ഞു. സ്വയം അപമാനിക്കപ്പെട്ടതിനെ കുറിച്ചും, നാണംകെട്ടതിനെ കുറിച്ചും പറയാൻ എത്ര വലിയ സൂപ്പർസ്റ്റാർ ആണെങ്കിലും ഒന്ന് മടിക്കും. അതും ആയിരങ്ങൾ പങ്കെടുത്ത പൊതുവേദിയിലാവുമ്പോൾ, അത് തന്റെ ഇമേജിന് കോട്ടംതട്ടും എന്ന് കരുതി ആരും പറയാൻ മുതിരില്ല. പക്ഷെ സ്റ്റൈൽമനന്നൻ രജിനികാന്തിനെ ആ ലിസ്റ്റിൽ പെടുത്തേണ്ട. അങ്ങനെ ഗോപാലപുരത്തുള്ള കലൈഞ്ജറുടെ വീട്ടിൽ പോയി, നിങ്ങളെഴുതുന്ന ഡയലോഗ് പറയാൻ പ്രയാസമാണ്, എനിക്കത് പറയാൻ സാധിക്കുമെന്ന് തോന്നുന്നില്ല എന്ന് പറഞ്ഞു.
അപ്പോൾ തന്നെ കലൈഞ്ജർ, രജിനികാന്തിനെ അവിടെ നിർത്തി നിർമാതാവിനെ വിളിച്ച്, 'രജിനിയ്ക്ക് എന്റെ ഡയലോഗുകൾ പറയാൻ പറ്റില്ല എന്ന് പറഞ്ഞു, അയാൾക്ക് സൗകര്യമുള്ളത് പോലെ ഞാൻ എഴുതാം. പക്ഷെ ഈ സിനിമയിൽ പറ്റില്ലല്ലോ. അടുത്ത സിനിമയിൽ നോക്കാം. ഇതെഴുതാൻ നിങ്ങൾ മറ്റാരോടെങ്കിലും ആവശ്യപ്പെടൂ' എന്ന് പറഞ്ഞു. കേട്ട് നിന്ന താൻ ശരിക്കും ചൂളിപ്പോയി. അദ്ദേഹം എന്നെ നോക്കി ഒന്ന് ചിരിക്കുക മാത്രമേ ചെയ്തുള്ളൂ എന്നാണ് രജിനികാന്ത് പറഞ്ഞത്.
മറ്റൊരു സംഭവം കൂടെയുണ്ടായി. രജനികാന്തിന്റെ ഒരു സിനിമയുടെ പ്രവ്യു ഷോ അതിന്റെ അണിയറപ്രവർത്തകർ കലൈഞ്ജർക്ക് വേണ്ടി സംഘടിപ്പിച്ചു. ആ സമയത്ത് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടായിരുന്നു. വോട്ട് ചെയ്ത് പുറത്തിറങ്ങിയ രജിനികാന്തിനോട് ആർക്കാണ് വോട്ട് രേഖപ്പെടുത്തിയത് എന്ന് ചോദിച്ചപ്പോൾ ഇരട്ട ഇലയ്ക്ക് (ജയലളിതയുടെ കക്ഷിയാണ് ഇരട്ടയില) എന്ന് പറഞ്ഞു.
അത് വലിയ വാർത്തയാകുകയും ചെയ്തു. അന്ന് ജയലളിത- കലൈഞ്ജർ പോര് മുറുകുന്ന സമയമാണ്. അത് കഴിഞ്ഞ് രജിനി നേരെ പോകേണ്ടത് എതിർകക്ഷിയായ കലൈഞ്ജർക്ക് വേണ്ടി സംഘടിപ്പിച്ച തന്റെ സിനിമയുടെ പ്രിവ്യു ഷോയ്ക്കാണ്. ഇനിയെങ്ങനെ കലൈഞ്ജറെ അഭിമുഖീകരിക്കും എന്നറിയാതെ, തനിക്ക് ജദോഷമാണെന്ന് പറഞ്ഞ് രജിനികാന്ത് പ്രിവ്യു ഷോയ്ക്ക് പോകാതിരിക്കാൻ ശ്രമിച്ചു. എന്നാൽ കലൈഞ്ജർ രജിനിയെ കാത്തിരിക്കുകയായിരുന്നു. പോകാതെ തരമില്ല എന്ന് വന്നപ്പോൾ രജിനി തിയേറ്ററിലെത്തി. രജനിയെ കണ്ടതും, 'എന്താടോ തനിക്ക് ജലദോഷവും പനിയുമാണെന്ന് കേട്ടു, സാരമില്ല തീയുടെ അടുത്തിരുന്നാൽ മാറിക്കോളും' എന്ന് പറഞ്ഞ് കലൈഞ്ജർ രജനിയെ പിടിച്ച് തന്റെ അടുത്തിരുത്തി. അവിടെയും രജിനികാന്ത് നാണംകെടുകയായിരുന്നുവത്രെ.
കലൈഞ്ജറുടെ അടുത്ത സുഹൃത്തായ നിർമാതാവ് നിർമിയ്ക്കുന്ന ചിത്രത്തിൽ നായകൻ രജിനികാന്ത് ആയിരുന്നു. നമ്മുടെ സിനിമയ്ക്ക് വേണ്ടി കലൈഞ്ജർ ഡയലോഗ് എഴുതുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ ഡയലോഗ് പറയാൻ വളരെ ബുദ്ധിമുട്ടാണ്, എനിക്ക് അതിന് കഴിയില്ല എന്ന് രജിനി നിർമാതാവിനോട് പറഞ്ഞു. അക്കാര്യം കലൈഞ്ജറോട് നേരിട്ട് പോയി പറയാൻ എനിക്ക് സാധിക്കില്ല എന്ന് നിർമാതാവ് പറഞ്ഞപ്പോൾ, വേണ്ട ഞാൻ തന്നെ പറഞ്ഞോളാം എന്ന് രജനികാന്ത് പറഞ്ഞത്രെ.കലൈഞ്ജർ 100 എന്ന പരപാടി ഇന്നലെ ചെന്നൈയിൽ വച്ച് നടന്നിരുന്നു. രജിനികാന്ത്, കമൽ ഹാസൻ, സൂര്യ, ധനുഷ് തുടങ്ങിയ തമിഴകത്തെ പ്രമുഖരെല്ലാം പങ്കെടുത്തു. വിജയ്ക്കും അജിത്തിനും വേണ്ടി ഏറെ നേരം കാത്തിരുന്നുവെങ്കിലും ഇരുവരും വരാതെ, പിന്മാറി നിന്നത് ചർച്ചയാവുന്നുണ്ട്. അതവിടെ നിൽക്കട്ടെ, പരിപാടിയിൽ രജിനികാന്ത് സംസാരിച്ച കാര്യങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.
Find out more: