ഞങ്ങൾ ഒരു തീരുമാനത്തിലാണ്; മകനെ കുറിച്ച് പറഞ്ഞ് വിജയ് സേതുപതി! തമിഴ് സിനിമാപ്രേമികളെക്കാൾ സേതുപതിയ്ക്ക് ആരാധകർ കൂടുതൽ ഒരുപക്ഷെ കേരളത്തിൽ ആയിരിക്കും, അതും മലയാളികൾക്കിടയിൽ. തമിഴ് സിനിമ ലോകത്ത് നായകനായും വില്ലനായും അരങ്ങുവാഴുന്ന സേതുപതി ഇതിനോടകം തന്നെ തനിക്ക് ഏത് കഥാപാത്രവും മനോഹരമാക്കാൻ അദ്ദേഹത്തിന് കഴിയും എന്ന് തെളിയിച്ചയാളാണ്. ജൂനിയർ ആർട്ടിസ്റ്റ് ആയി സിനിമയിലെത്തിയ വിജയ് എന്ന സാധാരണക്കാരനിൽ നിന്നും സേതുപതി എന്ന തമിഴ് സിനിമയുടെ ബ്രാൻഡ് ആയി ഉള്ള അദ്ദേഹത്തിന്റെ വളർച്ച അതിശയിപ്പിക്കുന്നത് തന്നെ ആയിരുന്നു. ബോളിവുഡിലെ തിരക്കുള്ള നായകനായി മാറിക്കൊണ്ടിരിക്കുകയാണ് സേതുപതി ഇപ്പോൾ.




കത്രീന കൈഫിനൊപ്പം 'മേരി ക്രിസ്മസ്' എന്ന പുതിയ സിനിമയിലാണ് അദ്ദേഹം അഭിനയിച്ചരിക്കുന്നത്. ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ അദ്ദേഹം മകനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. തമിഴ് സിനിമയുടെ മക്കൾ സെൽവൻ എന്നറിയപ്പെടുന്ന താരമാണ് നടൻ വിജയ് സേതുപതി. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സ്വന്തം കഴിവുകൊണ്ട് മാത്രം സിനിമയിൽ എത്തി തെന്നിന്ത്യൻ സിനിമയുടെ സൂപ്പർ നായക നിരയിലേക്ക് ഉയർന്ന താരം. "സാർ 2023 ൽ തമിഴ് സിനിമയിലേക്ക് സൂര്യ എന്നൊരു നായകൻ കൂടി വന്നിരിക്കുന്നു, ഫീനിക്സ് എന്ന ചിത്രത്തിലൂടെ. ആ നായകന്റെ വരവിനെ കുറിച്ച് എന്ത് തോന്നുന്നു. ആ ഹീറോയ്ക്ക് ഈ ഭാഗ്യം ലഭിക്കുമോ എന്നറിയില്ല, പക്ഷെ ആ ഹീറോയുടെ അച്ഛന് ഈ സിനിമയിൽ കത്രിന കൈഫിന്റെ കൂടെ കിസ്സിങ് സീൻ വരെയുണ്ട്.





ആ അനുഭവത്തെ പറ്റി എന്ത് പറയുന്നു" എന്ന മാധ്യമപ്രവർത്തകന്റെ വിജയ് സേതുപതിയുടെ മകനായ സൂര്യയെ കുറിച്ച് അദ്ദേഹത്തോടുള്ള ചോദ്യത്തിനാണ് മറുപടി അദ്ദേഹം മറുപടി പറഞ്ഞത്. "സൂര്യയെ പറ്റി അവൻ തന്നെ പറയും സാർ. ഞാനും അവനും ആ വിഷയത്തെ കുറിച്ച് സംസാരിക്കാൻ പാടില്ല എന്ന തീരുമാനത്തിലാണ്. നമുക്ക് നോക്കാം. ഇതുവരെയും ഞാൻ അവന്റെ കൂടെ അങ്ങിനെ പോയിട്ടില്ല. അവന്റെ കാര്യങ്ങൾ ഒക്കെ അവൻ തന്നെ നോക്കിക്കോളും. അവനെ പറ്റിയുള്ള കാര്യങ്ങൾ അവനോട് തന്നെ ചോദിക്കുന്നതാണ് നല്ലത്" എന്നാണ് വിജയ് സേതുപതി പറഞ്ഞത്.




 സേതുപതിയ്ക്ക് സൂര്യ എന്ന ഒരു മകനും ശ്രീജ എന്ന ഒരു മകളുമുണ്ട്. അദ്ദേഹത്തിന്റെ മകൻ സൂര്യ ഫീനിക്സ് എന്ന ചിത്രത്തിലൂടെ നായകനായി എത്തുന്നത് അറിയിച്ചത് കഴിഞ്ഞ വർഷം ആണ്. വിജയ് സേതുപതിയ്‌ക്കൊപ്പം സിന്ധുബാത് എന്ന തമിഴ് ചിത്രത്തിൽ സൂര്യ മുൻപ് അഭിനയിച്ചിട്ടുണ്ട്. അഭിമുഖങ്ങളിലും സോഷ്യൽമീഡിയയിലും സേതുപതിയുടെ കുടുംബത്തെ അധികം ആരും കണ്ടിട്ടില്ല. അദ്ദേഹം കുടുംബത്തെ കുറിച്ച് അഭിമുഖങ്ങളിൽ സംസാരിക്കുന്നതും വിരളമാണ്.

Find out more: