കുത്തിത്തിരിപ്പുണ്ടാക്കി ഒരു സുഖം കിട്ടിയല്ലേ; മാധ്യമപ്രവർത്തകനോട് ടൊവിനോ തോമസ്! തിരക്കഥാകൃത്ത് ജിനു തോമസിനോട് 'കടുവ' സിനിമയുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോടാണ് ടൊവിനോ പ്രതികരിച്ചത്. എല്ലാവരും മറന്നൊരു കാര്യം മനപൂർവം ഓർമിപ്പിച്ച് കുത്തിത്തിരിപ്പുണ്ടാക്കി. ഒരു സുഖം കിട്ടിയല്ലേ, കൊള്ളാമെന്നായിരുന്നു ടൊവിനോ പറഞ്ഞത്. അന്വേഷിപ്പിൻ കണ്ടെത്തും' ചിത്രത്തിൻറെ പ്രമോഷനിടെ തിരക്കഥാകൃത്തിനോട് പൊളിറ്റിക്കൽ കറക്ടനസിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകന് മറുപടിയുമായി ടൊവിനോ തോമസ്.ഇത്തരം പൊളിറ്റിക്കൽ ഇൻകറക്ട് ആയിട്ടുള്ള തിരക്കഥ വന്നാൽ അഭിനയിക്കുമോയെന്ന ചോദ്യത്തോടും ടൊവിനോ പ്രതികരിച്ചു. 'പൊളിറ്റിക്കലി ഇൻകറക്ട് ആയി ജീവിക്കുന്നൊരു കഥാപാത്രം ചെയ്യുന്ന സമയത്ത് ഞാൻ എന്ത് ചെയ്യണം? ഞാനൊരു പടത്തിൽ വില്ലൻ ചെയ്യുകയാണെന്ന് വിചാരിക്കുക. അയാളൊരു വൃത്തികെട്ടവനാണെന്ന് വിചാരിക്കുക. പൊളിറ്റിക്കലി ഇൻകറക്ട് ആയ കാര്യങ്ങൾ ചെയ്യുന്നവനാണ്.
അപ്പോഴും ഞാൻ പറയണമോ ഇത് പൊളിറ്റിക്കലി ഇൻകറക്ട് ആണെന്നും ഇത് ഞാൻ ചെയ്യില്ല എന്നും? പൊളിറ്റിക്കലി ഇൻകറക്ട് ആയിട്ടുള്ള സീനുകളോ ഡയലോഗുകളോ ഉണ്ടാകുന്നതിനേക്കാൾ, അതിനെ ഗ്ലോറിഫൈ ചെയ്യുന്നതാണ് തെറ്റ്. പൊളിറ്റിക്കൽ കറക്ട്‌നെസിനെക്കുറിച്ച് കൃത്യമായി അറിയാമായിരുന്നെങ്കിൽ ഈ ചോദ്യമേ ചോദിക്കേണ്ട കാര്യമില്ല. കുഴപ്പമില്ല, നിങ്ങൾക്കൊരു കണ്ടൻറ് കിട്ടിയോ എക്സ്ക്ലൂസിവായോ.. ചിൽ..' ടൊവിനോ പറഞ്ഞു. രണ്ട് വർഷം മുമ്പ് ഇറങ്ങിയ ഒരു സിനിമ. ആ സിനിമയിൽ മനപൂർവമല്ലാതെ ഒരു തെറ്റുണ്ടായി. അതിൻറെ പേരിൽ നിരുപാധികം മാപ്പ് ചോദിക്കുകയും ആ സീൻ നീക്കം ചെയ്യുകയും ചെയ്തിട്ടും, എല്ലാവരും മറന്നു കിടന്നൊരു കാര്യം ഇവിടെ വീണ്ടും കുത്തിത്തിരിപ്പുണ്ടാക്കി ഓർമിപ്പിച്ച് ഒരു സുഖം കിട്ടിയല്ലേ?, ഒരു കണ്ടൻറ് കിട്ടിയില്ലേ?. 'തെറ്റ് ഏറ്റുപറഞ്ഞ് എഴുത്തുകാരൻ', 'ഇനി ആവർത്തിക്കില്ലെന്ന് എഴുത്തുകാരൻ' അങ്ങനെയാണ് ഇനി വാർത്ത വരിക. കണ്ടപ്പോൾ പ്രതീക്ഷിച്ചിരുന്നു.
കൊള്ളാം, ഐ അപ്രിഷിയേറ്റ് ഇറ്റ്' ടൊവിനോ തോമസ് പറഞ്ഞു. പ്രഥ്വിരാജ് നായകനായെത്തിയ കടുവ സിനിമയിൽ ഭിന്നശേഷിക്കാരായ കുട്ടികളെ അവഹേളിക്കുന്ന പരാമർശം ഉണ്ടെന്ന വിവാദം ഉയർന്നിരുന്നു. സംഭവം ചർച്ചയായതോടെ അണിയറപ്രവർത്തകർ മാപ്പ് ചോദിക്കുകയും സിനിമയിൽനിന്ന് ഈ ഭാഗം നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവം ചൂണ്ടിക്കാട്ടി ഇത്തരം പൊളിറ്റിക്കലായ കാര്യം ഇനി സിനിമയിൽ ശ്രദ്ധിക്കുമോ എന്നായിരുന്നു മാധ്യമപ്രവർത്തകൻ ചോദിച്ചത്. ജിനു എബ്രഹാം ഇതിന് മറുപടി പറയവേ, ഞാൻ ഒരു കാര്യം ചോദിക്കട്ടെ എന്നുപറഞ്ഞുകൊണ്ടാണ് ടൊവിനോ ഇടപെട്ടത്.ഇത്തരം പൊളിറ്റിക്കൽ ഇൻകറക്ട് ആയിട്ടുള്ള തിരക്കഥ വന്നാൽ അഭിനയിക്കുമോയെന്ന ചോദ്യത്തോടും ടൊവിനോ പ്രതികരിച്ചു. 'പൊളിറ്റിക്കലി ഇൻകറക്ട് ആയി ജീവിക്കുന്നൊരു കഥാപാത്രം ചെയ്യുന്ന സമയത്ത് ഞാൻ എന്ത് ചെയ്യണം?
ഞാനൊരു പടത്തിൽ വില്ലൻ ചെയ്യുകയാണെന്ന് വിചാരിക്കുക. അയാളൊരു വൃത്തികെട്ടവനാണെന്ന് വിചാരിക്കുക. പൊളിറ്റിക്കലി ഇൻകറക്ട് ആയ കാര്യങ്ങൾ ചെയ്യുന്നവനാണ്. അപ്പോഴും ഞാൻ പറയണമോ ഇത് പൊളിറ്റിക്കലി ഇൻകറക്ട് ആണെന്നും ഇത് ഞാൻ ചെയ്യില്ല എന്നും? പൊളിറ്റിക്കലി ഇൻകറക്ട് ആയിട്ടുള്ള സീനുകളോ ഡയലോഗുകളോ ഉണ്ടാകുന്നതിനേക്കാൾ, അതിനെ ഗ്ലോറിഫൈ ചെയ്യുന്നതാണ് തെറ്റ്. പൊളിറ്റിക്കൽ കറക്ട്‌നെസിനെക്കുറിച്ച് കൃത്യമായി അറിയാമായിരുന്നെങ്കിൽ ഈ ചോദ്യമേ ചോദിക്കേണ്ട കാര്യമില്ല. കുഴപ്പമില്ല, നിങ്ങൾക്കൊരു കണ്ടൻറ് കിട്ടിയോ എക്സ്ക്ലൂസിവായോ.. ചിൽ..' ടൊവിനോ പറഞ്ഞു.
Find out more: