ഷോട്ട് കഴിഞ്ഞിട്ടും ബിജു മേനോനും സംയുക്തയും ബസ്സിൽ നിന്നിറങ്ങിയില്ല; പ്രണയം പിടിച്ചതിനെ കുറിച്ച് കമൽ! പാർവ്വതി - ജയറാം പ്രണയം പൂത്ത് പൂവിട്ടതും, മഞ്ജു വാര്യർ - ദിലീപ് ബന്ധം തുടങ്ങിയതും, ബിജു മേനോൻ - സംയുക്ത പ്രണയം തുടങ്ങിയതും എല്ലാം കമൽ സിനിമകളിലൂടെയായിരുന്നു. ഈ പ്രണയങ്ങൾ എല്ലാം എങ്ങനെയായിരുന്നു സെറ്റിൽ വച്ച് പിടിക്കപ്പെട്ടത് എന്ന് സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ സംവിധാകൻ കമൽ സംസാരിച്ചു. സംവിധാകൻ കമലിന്റെ സിനിമാ ലൊക്കേഷനിൽ വച്ചാണ് മലയാളത്തിലെ പല പ്രണയങ്ങളും സംഭവിച്ചത്. സെറ്റിൽ പലരും പറഞ്ഞിട്ടല്ല, ആദ്യം ഇവരുടെയൊക്കെ പ്രണയം മനസ്സിലാക്കുന്നത് ഞാനോ ക്യാമറമാനോ തന്നെയായിരിക്കും എന്നും കമൽ പറയുന്നു. ദിലീപ് - മഞ്ജു വിഷയം എന്നോട് ആരും പറഞ്ഞതല്ല, എന്തോ ചുറ്റിക്കളിയുണ്ട് എന്ന് എനിക്ക് തന്നെ തോന്നിയതാണ്. ജയറാമിന്റെയും പാർവ്വതിയുടെയും കാര്യത്തിൽ, മനസ്സിലാക്കിയപ്പോൾ ഞാൻ നേരെ പോയി ജയറാമിനോട് ചോദിച്ചു.
മധുരനൊമ്പരക്കാറ്റ് എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ബിജു മേനോൻ - സംയുക്ത പ്രണയം എനിക്ക് മനസ്സിലായത്. അതിന് ശേഷം ഇരുവരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മേഘമൽഹാർ എന്ന സിനിമയും ചെയ്തു. അതെല്ലാം ശരിക്കും അവരുടെ പ്രണയത്തെ കൂടുതൽ അടുപ്പിച്ചിരിക്കാം. ക്യാമറ മാൻ ഇത് കാണുന്നുണ്ട്. എന്താണ് സംഭവം എന്നറിയാൻ അയാൾ സൂം ചെയ്തു നോക്കി. സംസാരിക്കുന്നത് എന്താണെന്ന് വ്യക്തമായി അറിയില്ലെങ്കിലും, ലിപ് മൂവ്‌മെന്റ് വച്ച്, അവരവരുടെ ഭാവി കാര്യങ്ങൾ സംസാരിക്കുകയാണ് എന്ന് മനസ്സിലാക്കാം. അദ്ദേഹം എനിക്ക് അത് വിളിച്ചു കാണിച്ചു തന്നു. ഞങ്ങൾക്ക് സംഭവം പിടികിട്ടി എന്ന് മനസ്സിലായപ്പോൾ ബിജു മേനോൻ പിന്നെ കുറച്ചൊന്ന് മാറി നടക്കുമായിരുന്നു- കമൽ പറഞ്ഞു. മധുരനൊമ്പരക്കാറ്റിന്റെ ഒരു സീക്വൻസ് ബസ്സിൽ ഷൂട്ടിങ് കഴിഞ്ഞു.
ഭാര്യയെയും കൂട്ടി നായകൻ ജയിലിൽ നിന്നും വരുന്ന ഷോട്ട് ആണ്. ബസ്സിലെ ആ ഷോട്ട് കഴിഞ്ഞ് ചെറിയൊരു ബ്രേക്ക് ഉണ്ടായിരുന്നു. അപ്പോൾ ബസ് ഒരു സൈഡിൽ പാർക് ചെയ്തു, ജൂനിയർ ആർട്ടിസ്റ്റുകൾ എല്ലാം ഇറങ്ങി. എന്നിട്ടും ബിജു മേനോനും സംയുക്ത വർമയും ഇറങ്ങിയില്ല. അവർ അവിടെ തന്നെയിരുന്ന സംസാരിക്കുകയായിരുന്നു.സെറ്റിൽ പലരും പറഞ്ഞിട്ടല്ല, ആദ്യം ഇവരുടെയൊക്കെ പ്രണയം മനസ്സിലാക്കുന്നത് ഞാനോ ക്യാമറമാനോ തന്നെയായിരിക്കും എന്നും കമൽ പറയുന്നു. ദിലീപ് - മഞ്ജു വിഷയം എന്നോട് ആരും പറഞ്ഞതല്ല, എന്തോ ചുറ്റിക്കളിയുണ്ട് എന്ന് എനിക്ക് തന്നെ തോന്നിയതാണ്. ജയറാമിന്റെയും പാർവ്വതിയുടെയും കാര്യത്തിൽ, മനസ്സിലാക്കിയപ്പോൾ ഞാൻ നേരെ പോയി ജയറാമിനോട് ചോദിച്ചു.
ഈ പ്രണയങ്ങളെല്ലാം സംഭവിച്ച സിനിമകൾ നോക്കിയാൽ മനസ്സിലാവും, എല്ലാത്തിന്റെയും അടിസ്ഥാനം പ്രണയം തന്നെയായിരുന്നു. സത്യം എന്താണെന്നു വച്ചാൽ, അവർ സെറ്റിൽ എത്തിക്കഴിഞ്ഞാൽ അവരെല്ലാം എന്റെ കണ്ണിൽ കഥാപാത്രങ്ങളാണ്. അങ്ങനെയാണ് കണ്ടിട്ടുള്ളത്. പക്ഷെ കഥാപാത്രത്തിനപ്പുറം, അവർ ആ പ്രണയം ഫീൽ ചെയ്യുന്നുണ്ടായിരുന്നു എന്ന് പിന്നീടാണ് മനസ്സിലാക്കിയത്. സിനിമയിലെ അത്തരം പ്രണയ രംഗങ്ങൾ അവരെ അതിന് സഹായിച്ചിരുന്നിരിക്കാം.
Find out more: