കുടുംബം മുഴുവൻ ഒന്നിച്ച്, ഞാൻ ശക്തയാണ്; പ്രതികരിച്ച് വനിത വിജയകുമാർ!  കുടുംബം മുഴുവൻ ഒന്നിച്ച്, ഞാൻ ശക്തയാണ്; പ്രതികരിച്ച് വനിത വിജയകുമാർ! തമിഴ് സിനിമയിൽ ഏറ്റവും അധികം ആരാധകരുള്ള താരകുടുംബങ്ങളിൽ ഒന്നാണ് നടൻ വിജയകുമാറിന്റെ കുടുംബം.കുടുംബം മുഴുവൻ ചേർന്ന് ആഘോഷമാക്കിയ ഈ വിവാഹത്തിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ വിജയകുമാറിന്റെ മകളും അനിതയുടെ സഹോദരിയുമായി വനിതാ വിജയകുമാറിനെ മാത്രം ഈ ചടങ്ങുകളിൽ കാണാൻ കഴിയാതിരുന്നത് ആരാധകരിൽ ഏറെ നിരാശ പടർത്തിയിരുന്നു. എന്തുകൊണ്ടാണ് വനിത മാത്രം ഈ ചടങ്ങുകളിൽ നിന്നും മാറി നിൽക്കുന്നത് എന്ന ആശങ്ക ആരാധകർക്ക് ഉണ്ടായിരുന്നു.





 ഇതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ വനിത.കഴിഞ്ഞ ദിവസമായിരുന്നു വിജയകുമാറിന്റെ ചെറുമകളും അനിതയുടെ മകളുമായ ഡോക്ടർ ദിയയുടെ വിവാഹം നടന്നത്.ഒരു സിംഹം ഒറ്റയ്ക്ക് നടക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് എല്ലാവരും കൂട്ടമായിരിക്കുമ്പോൾ ഒറ്റയ്ക്ക് നടക്കുന്ന ഈ ഒരാൾ ശക്തനാണ് എന്ന് മനസ്സിലാക്കണം എന്നാണ് വനിത പറയുന്നത്. ഈ വീഡിയോയിൽ നിന്ന് തന്നെ വനിതയെ വിവാഹത്തിന് ക്ഷണിച്ചിട്ടില്ല എന്ന് മനസ്സിലാക്കാൻ സാധിച്ചു എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. കുടുംബവുമായി കുറച്ചുനാളായി അകൽച്ചയിൽ കഴിയുകയാണ് വനിത വിജയകുമാർ.തന്നെ ക്ഷണിക്കാത്ത വിവാഹത്തെ കുറിച്ചുള്ള വനിതയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറലാകുന്നത്. നിത തങ്ങൾക്ക് ആരുമല്ലെന്നും മകളെന്ന നിലയിലുള്ള ബന്ധം ഉപേക്ഷിച്ചെന്നുമാണ് നടിയുടെ കുടുംബം പറയുന്നത്. കുടുംബം മുഴുവൻ ചേർന്ന് ആഘോഷമാക്കിയ ഈ വിവാഹത്തിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ വിജയകുമാറിന്റെ മകളും അനിതയുടെ സഹോദരിയുമായി വനിതാ വിജയകുമാറിനെ മാത്രം ഈ ചടങ്ങുകളിൽ കാണാൻ കഴിയാതിരുന്നത് ആരാധകരിൽ ഏറെ നിരാശ പടർത്തിയിരുന്നു. എന്തുകൊണ്ടാണ് വനിത മാത്രം ഈ ചടങ്ങുകളിൽ നിന്നും മാറി നിൽക്കുന്നത് എന്ന ആശങ്ക ആരാധകർക്ക് ഉണ്ടായിരുന്നു. 





സ്വത്ത് സംബന്ധിച്ചുണ്ടായ തർക്കങ്ങളും മറ്റുമാണ് നടിയും ബന്ധുക്കളും തമ്മിൽ പ്രശ്നത്തിന് വഴി വെച്ചത്. പൊതുപരിപാടികളിൽ നേർക്കുനേർ കാണേണ്ട സാഹചര്യം വന്നാലും തന്റെ സഹോദരങ്ങളും പിതാവുമെല്ലാം ഒഴിഞ്ഞുമാറുമെന്നും വനിത മുൻപ് പറഞ്ഞിട്ടുണ്ട്. ഇതിനിടെ വനിത മൂന്ന് വിവാഹങ്ങൾ ചെയ്‌തെങ്കിലും മൂന്നും വിവാഹമോചനത്തിൽ അവസാനിച്ചു. ഇപ്പോൾ മക്കൾക്കൊപ്പമാണ് വനിതയുടെ താമസം. വനിതയുടെ മൂത്തമകൾ ജോവിക അടുത്തിടെ തമിഴ് ബിഗ്‌ബോസിൽ മത്സരാർത്ഥിയായ രംഗപ്രവേശനം ചെയ്തിരുന്നു. വർഷങ്ങളായി കുടുംബത്തിൽ നിന്നും അകന്നു കഴിയുകയാണ് നടി.

Find out more: