മക്കളുടെ സന്തോഷത്തിനാണ് പ്രാധാന്യം; അന്തരിച്ച നടൻ ഡോക്ടർ സേതുരാമന്റെ ഭാര്യ ഉമ! അദ്ദേഹത്തിന്റെ മരണ സമയത്ത് ഭാര്യ ഉമ സേതുരാമൻ രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണി ആയിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷമാണ് ഒരു മകന് ഉമ ജന്മം നൽകിയത്. ഇപ്പോഴിതാ പുതിയ അഭിമുഖത്തിൽ സേതുരാമന്റെ ഓർമ്മകളെ കുറിച്ച് സംസാരിക്കുകയാണ് ഉമ.തമിഴ് നടനും ഡോക്ടറുമായ സേതുരാമൻ മുപ്പത്തിയൊന്നാം വയസ്സിൽ ഹൃദയാഘാതം വന്ന് അന്തരിച്ചത് ഈ കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് ആയിരുന്നു. ആദ്യമായിട്ട് എന്റെ മോൻ സ്കൂളിൽ പോയപ്പോൾ എല്ലാവരെയും ബഹുമാനത്തോടെ വിളിക്കുന്നത് കണ്ടിട്ട് എല്ലാവരും അത്ഭുതപ്പെട്ടിട്ടുണ്ട്. മക്കൾ എങ്ങനെയായിരിക്കണം ഇരിക്കേണ്ടത് അതുപോലെ നമ്മൾ ആവണം എന്നുള്ളതാണ് ഞങ്ങൾ പഠിച്ചത്.
ഇൻസ്റ്റഗ്രാമിൽ ഞാൻ ഓരോ പോസ്റ്റിടുന്നതും അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ മാത്രമല്ല എന്നെ ഒന്ന് തിരികെ കാണാനും കൂടി വേണ്ടിയാണ്. എന്റെ പോസ്റ്റുകൾ കണ്ടിട്ട് ഒരുപാട് ആളുകൾ മെസ്സേജ് അയക്കാറുണ്ട്. സിംഗിൾ പാരന്റ് ആയിട്ട് ഇരുന്നിട്ട് കുട്ടികളെ വളർത്തി വലുതാക്കിയ ഒരുപാട് പേർക്ക് എന്റെ പോസ്റ്റുകൾ കാണുമ്പോൾ എനിക്ക് പ്രചോദനമാകാനും അവർക്ക് ഞാൻ പ്രചോദനമായും മാറുന്നുണ്ട്.
അദ്ദേഹം മരിച്ചിട്ട് നാലുവർഷമായി. ഈ നാലുവർഷവും എന്റെ കൂടെ ഇല്ല എന്ന് എനിക്ക് തോന്നിയിട്ടില്ല. അത് മക്കൾ കൂടെ ഉള്ളതുകൊണ്ട് മാത്രമല്ല. ഓരോ ദിവസവും എനിക്ക് ആലോചിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട് അദ്ദേഹത്തെക്കുറിച്ച്. നിങ്ങൾ ഒരുമിച്ച് ട്രാവൽ ചെയ്തത്, ഫ്ലൈറ്റിൽ പോയത്, ക്ലിനിക്കിൽ പോകുന്നത് അങ്ങനെ ഒരുപാട് കാര്യങ്ങൾ ആലോചിക്കാൻ ഉണ്ട്. കാണാൻ പറ്റാത്ത ദൂരത്തിലാണ് എന്ന് മാത്രമാണ് ഞാനിപ്പോൾ ചിന്തിക്കുന്നത്.
അദ്ദേഹം തുടങ്ങിവച്ച ക്ലിനിക്കാണ് ഞാനിപ്പോൾ നടത്തുന്നത്. ഇതില്ലായിരുന്നെങ്കിൽ എന്ത് ചെയ്തേനെ എന്ന് ഞാൻ എപ്പോഴും ആലോചിക്കാറുണ്ട്. വീട്ടിൽ ഞാൻ എപ്പോഴും മക്കളെ കുറിച്ച് മാത്രമാണ് ആലോചിക്കുന്നത്. അവരെ കൂടുതൽ സന്തോഷമാക്കിയിരുത്താൻ ശ്രമിക്കും. ക്ലിനിക്കൽ വന്നാൽ മാത്രമേ ജോലിയെ കുറിച്ചുള്ള കാര്യങ്ങൾ ആലോചിക്കുകയുള്ളൂ."ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നത് നാലു വർഷമാണ്. ആ നാല് വർഷത്തിലെ ഓരോ ദിവസവും ഓർമ്മിക്കപ്പെടുന്നത് തന്നെയാണ്. എല്ലാ ദിവസവും എനിക്ക് ഓർമ്മയുണ്ട്. കുട്ടികളെ ഭയങ്കര ഹൈ ലെവലിൽ വളർത്തരുത് എന്ന് അദ്ദേഹം പറയുമായിരുന്നു. ഏതെങ്കിലും ഒരു സമയത്ത് ഒരു വീഴ്ച വന്നാൽ അത് അക്സെപ്റ്റ് ചെയ്യാൻ അവരെക്കൊണ്ട് പറ്റണം. ഇങ്ങനെയായിരിക്കണം കുട്ടികളെ വളർത്തേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.
ബന്ധുക്കൾ മുതൽ വീട്ടുജോലികാർ വരെയുള്ള ആരോടും അവരുടെ ആക്കി നോക്കി പെരുമാറരുത് എന്ന് മക്കളെ പഠിപ്പിച്ചിട്ടുണ്ട്.തമിഴ് നടനും ഡോക്ടറുമായ സേതുരാമൻ മുപ്പത്തിയൊന്നാം വയസ്സിൽ ഹൃദയാഘാതം വന്ന് അന്തരിച്ചത് ഈ കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് ആയിരുന്നു. അദ്ദേഹത്തിന്റെ മരണ സമയത്ത് ഭാര്യ ഉമ സേതുരാമൻ രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണി ആയിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷമാണ് ഒരു മകന് ഉമ ജന്മം നൽകിയത്. ഇപ്പോഴിതാ പുതിയ അഭിമുഖത്തിൽ സേതുരാമന്റെ ഓർമ്മകളെ കുറിച്ച് സംസാരിക്കുകയാണ് ഉമ.
Find out more: