'ഹൊ കമ്മിറ്റ് ചെയ്തു പോയല്ലോ' എന്ന തോന്നലായിരുന്നു ആ സിനിമ തീരുന്നത് വരെ: ഷംന കാസിം തുറന്ന് പറയുന്നു! നായികായായി തുടക്കം കുറിച്ചത് മലയാളത്തിൽ ആണെങ്കിലും ഒരു നടി എന്ന നിലയിൽ തനിക്ക് കരിയർ ബ്രേക്ക് കിട്ടിയത് തെലുങ്ക് സിനിമാ ലോകത്താണ് എന്ന് ഷംന കാസിം പറയുന്നു. അംഗൂകരിക്കപ്പെട്ടത് അവിടെയാണ്, അതുകൊണ്ട് ആ ഇന്റസ്ട്രിയോട് ഒരു പ്രത്യേക ഇന്റിമസിയുണ്ട് എന്നാണ് ഷംന പറഞ്ഞത്.
കരിയറിൽ ഒരുപാട് തെറ്റുകൾ സംഭവിച്ചിട്ടുണ്ട് എന്ന് ഷംന പറയുന്നു. കഥ കേൾക്കുമ്പോൾ വൗവു ഭയങ്കര കഥ എന്ന് തോന്നുമെങ്കിലും, സിനിമ ഷൂട്ട് ചെയ്തു തുടങ്ങിയാൽ ഒന്നും ഉണ്ടാവില്ല. രണ്ടാമത്തെ ദിവസം മുതൽ അത് മനസ്സിലാക്കി കഴിഞ്ഞാൽ വല്ലാത്ത പ്രയാസമാണ്. അങ്ങനെ ഒരു സിനിമ സംഭവിച്ചിട്ടുണ്ട്. കഥ കേൾക്കുമ്പോൾ ഞാൻ ശ്രദ്ധിച്ചില്, കമ്മിറ്റ് ചെയ്തതിന് ശേഷം പിന്മാറാനും കഴിയാതെ പോയി.
'ഹൊ ചെയ്ത് തീർക്കണമല്ലോ' എന്ന ചിന്തയോടെയാണ് അത് പൂർത്തിയാക്കിയത്. പിന്നീട് ആ തെറ്റ് വരാതിരിക്കാൻ ശ്രദ്ധിക്കു.ഷംന കാസി എന്നാൽ മലയാളികൾക്ക് നടി എന്നതിനെക്കാൾ അറിയാവുന്നത്, നർത്തകി എന്ന നിലയിലാണ്. അത്രയധികം സ്റ്റേജ് ഷോകൾ ഷംന കാസിം ചെയ്തിട്ടുണ്ട്. ഇപ്പോൾ കുഞ്ഞൊക്കെ ജനിച്ചു. ഡെലിവറി കഴിഞ്ഞ് അഞ്ച് മാസം കഴിയുമ്പോഴേക്കും തെലുങ്കിൽ നിന്ന് അവസരം വന്നു. പിന്നാലെ ഒരു തമിഴ് വെബ് സീരീസും. ഇപ്പോൾ സിനിമകൾ ചെയ്യുമ്പോൾ ഭർത്താവിന്റെ സമ്മതം കൂടെ വേണമല്ലോ. അദ്ദേഹം വളരെ അധികം സപ്പോർട്ടാണ്. അതുകൊണ്ടാണ് മാസങ്ങൾ മാത്രം പ്രായമെത്തിയ കുഞ്ഞിനെ വച്ച് എനിക്ക് അബിനയിക്കാൻ കഴിയുന്നത്. പൊതുവെ ഞാനൊരു മടിച്ചിയാണ്. ഉമ്മയാണ് പിന്നിൽ നിന്നും പ്രോത്സാഹനം തന്ന് തള്ളുന്നത്- ഷംന കാസി പറഞ്ഞു.
പക്ഷെ ഇന്നുവരെ പണത്തിന് വേണ്ടി ഞാൻ സിനിമകൾ ചെയ്തിട്ടില്ല. അങ്ങനെയാണെങ്കിൽ ഒരുപാട് അവസരങ്ങൾ തെലുങ്കിൽ ഉണ്ടായിരുന്നു. അതിനോട് എനിക്ക് താത്പര്യമില്ല. അല്ലാതെ വരുന്ന സിനിമകളിലാണ് തെറ്റുകൾ സംഭവിക്കുന്നത്. മലയാളത്തിൽ സിനിമകൾ ചെയ്യാതെയല്ല. നല്ല തിരക്കഥകൾക്ക് വേണ്ടി കാത്തിരുന്നതാണ്. പ്രകത്ഭരായ സംവിധായകരുടെ സിനിമയിൽ വിളിക്കും, പക്ഷെ പ്രത്യേകിച്ച് റോളുകളൊന്നും ഉണ്ടാവില്ല. എങ്കിൽ പിന്നെ എന്തിനാണ് ചെയ്യുന്നത് എന്നോർത്ത് നോ പറഞ്ഞിട്ടുണ്ട് എന്ന് ഷംന പറയുന്നു.വിവാഹ ജീവിതത്തെ കുറിച്ചും ഷംന വാചാലയാകുന്നുണ്ട്. ഇക്കയ്ക്ക് എന്ത് ഉണ്ടാക്കി കൊടുത്താലും പ്രശ്‌നമില്ല കുറ്റം പറയാതെ കഴിക്കും. വളരെ അധികം സപ്പോർട്ടാണ്. ആൾക്ക് പാട്ടും ഡാൻസും അഭിനയവും ഒന്നും വശമില്ല. ബിസിനസ് മാത്രമാണ് തലയിൽ. മകന്റെ വളർച്ചയുടെ ഘട്ടം ആസ്വദിക്കുന്നതും ഷംന കാസി പറയുന്നു.
Find out more: