വേറെ വിവാഹം കഴിക്കാൻ സുബിയുടെ അമ്മ നിർബന്ധിക്കുന്നുണ്ട്; രാഹുൽ പറയുന്നു!  ഇന്ന് സുബി വിടപറഞ്ഞിട്ട് ഒരുവർഷം പിന്നിട്ടിരിക്കുകയാണ്. സ്ത്രീകൾ അധികം കടന്നുവരാത്ത മേഖല ആയ മിമിക്രിയിലൂടെ ആയിരുന്നു സുബി സിനിമയിലേക്കും മലയാളി ജനതയുടെ മനസ്സിലേക്കും ഇടം നേടിയത്. സുബി വിവാഹിതയാകാൻ ഒരുങ്ങുന്നു എന്ന വാർത്ത വന്ന് ഏകദേശം ഒരുമാസം പിന്നിടുമ്പോൾ ആയിരുന്നു സുബിയുടെ മരണം. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ സുബിയുടെ വരനാകേണ്ടിയിരുന്ന രാഹുൽ സുബിയുടെ ഓർമകളെ കുറിച്ച് സംസാരിക്കുകയാണ്. എന്നും ചിരിച്ചും ചിരിപ്പിച്ചും മാത്രം മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിന്നിരുന്ന സുബി സുരേഷിന്റെ അപ്രതീക്ഷിത മരണം തീർത്ത വേദന ഇന്നും ആളുകൾക്ക് മാറിയിട്ടില്ല. "സുബിയുടെ അമ്മയൊന്നും ഇതുവരെ റിക്കവർ ആയിട്ടില്ല. സുബിയുടെ സഹോദരൻ എബിയും ഇതിൽ നിന്നും പുറത്ത് വന്നിട്ടില്ല.






അവരൊക്കെ അങ്ങിനെ വന്നതായി അഭിനയിക്കുന്നതാണ്. അവർക്കൊന്നും അതിൽ നിന്നും പുറത്തുവരാൻ പറ്റില്ല. ഒരുവർഷം കഴിഞ്ഞു എന്നത് വിശ്വസിക്കാൻ പറ്റുന്നില്ല. ഇന്നലെ കഴിഞ്ഞത് പോലെയാണ്. എന്നും ഓർക്കും, ഓരോ നിമിഷവും ഓർക്കും. ഞങ്ങളുടെ പ്രണയം ടെലിവിഷനിലൂടെ അനൗൺസ് ചെയ്ത ആ മാസം തന്നെയായിരുന്നു സുബിയുടെ മരണം. അതായിരുന്നു ഏറ്റവും വലിയ ഷോക്ക്. എല്ലാവർക്കും ഞങ്ങളുടെ വിവാഹം കാണാൻ ആഗ്രഹം ഉണ്ടായിരുന്നു. ആ ഓർമ്മകൾ ഒന്നും പോകില്ല. അത് ഇങ്ങിനെ എല്ലാക്കാലവും പിന്തുടരും.
സുബിയോടുള്ള ഇഷ്ടം ആളുകൾക്ക് എന്നോടും ഉണ്ട്. ഭക്ഷണം കഴിക്കാത്തത് ഒരു ബുദ്ധിമുട്ട് ആയിരുന്നു. കൃത്യമായി കഴിക്കില്ലായിരുന്നു. സുബി ആളുകളെ ഒകെ ഒരുപാട് സഹായിക്കുമായിരുന്നു. എനിക്ക് ഫാമിലി ഒന്നും ഇല്ലല്ലോ, അതുകൊണ്ട് ടെൻഷൻ ഒന്നുമില്ല.






എനിക്ക് ഏറ്റവും കൂടുതൽ ഒറ്റയ്ക്കിരിക്കാൻ ആണ് ഇപ്പോൾ ഇഷ്ടം. സുബി മരിച്ചു, ഞാൻ ഒറ്റപ്പെട്ടു. പിന്നീട് ഈ ഒറ്റപ്പെടൽ ആസ്വദിക്കാൻ തുടങ്ങും ആ ഘട്ടത്തിലാണ് ഞാൻ. എന്നെക്കാളും സ്റ്റേജിലൊക്കെ എക്സ്പീരിയൻസ് ഉള്ള ആളാണ് സുബി. ഞങ്ങൾ ഒരു കമ്പനി ഒക്കെ തുടങ്ങാൻ വിചാരിച്ചിരുന്നതാണ്. ഒരു പരിധിവരെ എല്ലാം മറികടക്കാൻ പറ്റിയിട്ടുണ്ട്. സുബി വളരെ ബോൾഡ് ആണ് എന്നൊക്കെ കാണിക്കുന്നത് ആയിരുന്നു, പാവമായിരുന്നു ശരിക്കും.സുബിയുടെ പേരിൽ കിട്ടുന്ന പ്രോഗ്രാമുകൾ ഒക്കെ ഇപ്പോഴും കിട്ടാറുണ്ട്. സുബിയുടെ അമ്മയെ വിളിച്ചാലും എന്നെ വിളിക്കാൻ പറയും. എന്റെ അമ്മയ്ക്കും സുബിയുടെ അമ്മയ്ക്കും നല്ല വിഷമം ആണ് എന്റെ കാര്യത്തിൽ. ഞാൻ കല്യാണം ആലോചനയും ആയി പോയിട്ടൊന്നും ഇല്ലായിരുന്നു. എന്നെങ്കിലും ഈ ചെയ്യുന്ന ജോലി നിർത്തുമ്പോൾ ആയിരിക്കും ശരിക്കും ഒറ്റപ്പെടുന്നത്. സുബി ശരിക്കും മിടുക്കി ആയിരുന്നു. 






നല്ലപോലെ ഭാഷകൾ ഒക്കെ കൈകാര്യം ചെയ്യുമായിരുന്നു. ഫ്‌ളൈറ്റിൽ വച്ചായിരുന്നു ഞങ്ങളുടെ ഇഷ്ടം പറഞ്ഞത്. തമാശയ്ക്ക് പറഞ്ഞു തുടങ്ങി സീരിയസ് ആയത് ആണ്. എനിക്ക് ഒരു മരവിപ്പ് ആയിരുന്നു സുബി മരിച്ച സമയത്ത്. സുബിയുടെ അമ്മയൊക്കെ എന്നോട് വേറെ ഒരു വിവാഹം കഴിക്കാൻ പറയുന്നുണ്ട്. അത് എങ്ങനെയാവും എന്നൊന്നും അറിയില്ല. എന്റെ വീട്ടിൽ അമ്മ മാത്രമേയുള്ളു. ചിലപ്പോ നടക്കുമായിരിക്കും. അറിയില്ല, അതിനു മാനസികമായി തയ്യാറൊന്നുമല്ല. ഞാൻ ആലോചിച്ചിട്ടില്ല. പിന്നെ ഇതെല്ലം അറിഞ്ഞിട്ട് ഒരാൾ വരണമല്ലോ. ആ ഓർമ്മകളിൽ നിന്നും പുറത്തുവരാൻ ആണ് നോക്കുന്നത്. പലരും മറന്നിട്ടുണ്ടാവും, മറക്കാത്ത കുറെ പേരുണ്ടല്ലോ. നല്ല വിഷമം ഉണ്ട്. പ്രോഗ്രാമിന് പോകുമ്പോൾ ഒക്കെ മിസ് ചെയ്യും. എല്ലാ പരിപാടിക്കും സുബി വരുമായിരുന്നു. ഞങ്ങൾക്ക് കുറെ പ്ലാനിങ്സ് ഉണ്ടായിരുന്നു. സുബിയുടെ രാഹുൽ അല്ലെന്നു ചോദിച്ച് ആളുകൾ വരും.

Find out more: