അച്ഛനും അമ്മയും പിരിഞ്ഞപ്പോഴും രണ്ടുപേർക്കും ഒപ്പം നിന്ന ആളാണ്; വരലക്ഷ്മി ശരത് കുമാറിനെ കുറിച്ച് ബയൽവാൻ രംഗനാഥൻ! കഴിഞ്ഞ ദിവസം ആണ് പ്രമുഖ നടൻ ശരത്കുമാറിൻ്റെ മകളും നടിയുമായ വരലക്ഷ്മി ശരത്കുമാർ വിവാഹിതയാകുന്നു എന്ന വാർത്ത പുറത്തു വന്നത്. നിക്കോളായ് സച്ച്ദേവുമായുള്ള വിവാഹനിശ്ചയം മാർച്ച് ഒന്നിന് മുംബൈയിൽ വച്ചുനടന്നുവെന്നാണ് സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിച്ചത്. വരലക്ഷ്മിയും നിക്കോളായും തമ്മിൽ കഴിഞ്ഞ 14 വർഷമായി പരസ്പരം അറിയുന്നവർ ആണെന്ന് ആയിരുന്നു റിപ്പോർട്ടുകൾ. ഇപ്പോഴിതാ വരലക്ഷ്മിയെ കുറിച്ച് തമിഴ് നടനും സിനിമ നിരൂപകനുമായ ബയൽവാൻ രംഗനാഥൻ സംസാരിക്കുകയാണ്. "വരലക്ഷ്മിയും വിശാലും തമ്മിൽ പ്രണയത്തിൽ ആയിരുന്നു. ലിവിങ് റിലേഷൻഷിപ്പിൽ ആയിരുന്ന ആ ബന്ധം മുറിഞ്ഞത് ശരത് കുമാറും വിശാലും തമ്മിലുള്ള പ്രശ്നങ്ങളെ തുടർന്നാണ്. 






വരലക്ഷ്മിയെ ശരത് കുമാർ വളർത്തിയത് ആൺകുട്ടിയായിട്ടാണ്. രാത്രി 12 മണിക്കൊക്കെ ആണെങ്കിൽ പോലും ആരെങ്കിലും എന്തെങ്കിലും മോശം കമന്റ് പറഞ്ഞാൽ റോഡിൽ തന്നെ അടി കൊടുക്കുന്ന ആളാണ് വരലക്ഷ്മി. ശരത് കുമാറും വരലക്ഷ്മിയുടെ അമ്മയും തമ്മിൽ വേർപിരിഞ്ഞപ്പോഴും അച്ഛനും അമ്മയ്ക്കും ഒപ്പം നിന്ന ആളാണ് ആ കുട്ടി. വളരെ ബോൾഡായ കുട്ടിയാണ്. കുറച്ചു നാളുകൾക്ക് മുൻപാണ് വരലക്ഷ്മിയുടെ അമ്മയും ശരത് കുമാറിന്റെ ആദ്യ ഭാര്യയുമായ ഛായ ദേവി വിവാഹമോചനത്തിന്റെ വേദനകളെ കുറിച്ച് സംസാരിച്ചത്. ഈ ചടങ്ങിൽ അമ്മയുടെ ആദ്യ ഭർത്താവിനെയും ശരത്കുമാറിന്റെ ഇപ്പോഴത്തെ ഭാര്യയെയും കുഞ്ഞിനേയും എല്ലാം വരലക്ഷ്മി ക്ഷണിച്ചിരുന്നു.വരലക്ഷ്മിയ്ക്ക് ഇപ്പോൾ 38 വയസ്സ് ആവുന്നു. നിക്കോളായ് സച്ച്ദേവിനു 41 വയസ്സാണ് പ്രായം. അദ്ദേഹം മുംബൈയിൽ ഒരു ആർട്ട് ഗാലറി നടത്തുന്നുണ്ട്. നല്ല ലാഭമുള്ള ബിസിനസ് ആണ്. അധികം കാശ് കയ്യിൽ ഉള്ളവരാണ് അവിടെ പോയി ആർട്ടുകൾ വാങ്ങുന്നത് തന്നെ.





 മാധ്യമങ്ങളെ പേടിച്ചിട്ടാണ് ഈ ചടങ്ങ് മുംബൈയിൽ നടത്തിയത്. നിക്കോളായ് ആദ്യം വേറെ വിവാഹം കഴിച്ചിരുന്ന ആളാണ്. അദ്ദേഹത്തിൻ്റെ ആദ്യ ഭാര്യ കവിത 2010-ൽ മിസിസ് ഗ്ലാഡ്രാഗ്സ് പട്ടം നേടി. 2007-ൽ കാലിഫോർണിയയിൽ നടന്ന മിസ് ഗ്ലോബ് 2011 മത്സരത്തിലും അവർ പങ്കെടുത്തിട്ടുണ്ട്. അവർക്ക് 15 വയസ്സുള്ള ഒരു മകളുണ്ട്, അവൾ ഇപ്പോൾ വെയ്റ്റ് ലിഫ്റ്റിങ് മത്സരത്തിൽ പങ്കെടുക്കുന്ന ചാമ്പ്യൻ ആണ്. വരലക്ഷ്മിയുടെ കരിയറിൽ ഇടപെടാതെ അവർക്കിനിയും നല്ല വേഷങ്ങൾ ചെയ്യാനുള്ള അവസരങ്ങൾ വരുമ്പോൾ നിഷേധിക്കാതെയും രണ്ടുപേരും പരസ്പര ബഹുമാനത്തോടെയും ആ സ്‌പേസ് നൽകിയും മുന്നോട്ട് പോയാൽ ജീവിതം മനോഹരമായിരിക്കും" ബയൽവാൻ പറയുന്നു.





ലിവിങ് റിലേഷൻഷിപ്പിൽ ആയിരുന്ന ആ ബന്ധം മുറിഞ്ഞത് ശരത് കുമാറും വിശാലും തമ്മിലുള്ള പ്രശ്നങ്ങളെ തുടർന്നാണ്. വരലക്ഷ്മിയെ ശരത് കുമാർ വളർത്തിയത് ആൺകുട്ടിയായിട്ടാണ്. രാത്രി 12 മണിക്കൊക്കെ ആണെങ്കിൽ പോലും ആരെങ്കിലും എന്തെങ്കിലും മോശം കമന്റ് പറഞ്ഞാൽ റോഡിൽ തന്നെ അടി കൊടുക്കുന്ന ആളാണ് വരലക്ഷ്മി. ശരത് കുമാറും വരലക്ഷ്മിയുടെ അമ്മയും തമ്മിൽ വേർപിരിഞ്ഞപ്പോഴും അച്ഛനും അമ്മയ്ക്കും ഒപ്പം നിന്ന ആളാണ് ആ കുട്ടി. വളരെ ബോൾഡായ കുട്ടിയാണ്. കുറച്ചു നാളുകൾക്ക് മുൻപാണ് വരലക്ഷ്മിയുടെ അമ്മയും ശരത് കുമാറിന്റെ ആദ്യ ഭാര്യയുമായ ഛായ ദേവി വിവാഹമോചനത്തിന്റെ വേദനകളെ കുറിച്ച് സംസാരിച്ചത്. ഈ ചടങ്ങിൽ അമ്മയുടെ ആദ്യ ഭർത്താവിനെയും ശരത്കുമാറിന്റെ ഇപ്പോഴത്തെ ഭാര്യയെയും കുഞ്ഞിനേയും എല്ലാം വരലക്ഷ്മി ക്ഷണിച്ചിരുന്നു.വരലക്ഷ്മിയ്ക്ക് ഇപ്പോൾ 38 വയസ്സ് ആവുന്നു. നിക്കോളായ് സച്ച്ദേവിനു 41 വയസ്സാണ് പ്രായം. അദ്ദേഹം മുംബൈയിൽ ഒരു ആർട്ട് ഗാലറി നടത്തുന്നുണ്ട്. 

Find out more: