മലയാള കരയിലെ ആരധകർ നടൻ വിജയിയെ കാണാനെത്തി ; വിജയ് വന്ന കാർ തകർത്ത് സ്‌നേഹ പ്രകടനം! തെലുങ്ക് - തമിഴ് ഇന്റസ്ട്രിയിലെ താരങ്ങൾ ഇവിടെ എത്തിയപ്പോൾ കിട്ടിയ സ്വീകരണം ഒക്കെ നമ്മൾ കണ്ടതാണ്. അതിന്റെയൊക്കെ നൂറ് മടങ്ങാണ് ഇപ്പോൾ വിജയ് വന്നപ്പോൾ കാണുന്നത്. വിജയ് എന്നാൽ കേരളക്കരക്കാർക്ക് ഒരു വികാരമാണ്. വിജയ് യോടുള്ള കടുത്ത ആരാധനയുടെ പേരിൽ മരണത്തിന് കീഴടങ്ങിയവർ പോലും ഉള്ള നടാണ്. അതിനിടയിൽ ഇത് നിസ്സാരം. പതിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം വിജയ് കേരളത്തിലേക്ക് എത്തിയപ്പോൾ ഗംഭീര സ്വീകരണമാണ് കേരളക്കര നൽകിയത്. കടലിരമ്പൽ പോലെ ആർത്തു വിളിച്ച് പൊതിയുകയായിരുന്നു ആയിരങ്ങൾ. സെക്യൂരിറ്റി ഗാഡും, പൊലീസുകാരും ശ്രമപ്പെട്ടാണ് ജനങ്ങളെ തള്ളിമ്മാറ്റിയത്.
മലയാളത്തിലെ നടന്മാർക്ക് അന്യഭാഷയിൽ സ്വീകരണം ലഭിയ്ക്കുന്നുണ്ട്, അവരെ അംഗീകരിക്കുന്നുണ്ട്. പക്ഷേ അന്യഭാഷ നടന്മാരെ കേരളക്കര ആഘോഷിക്കുന്നത് പോലെ മറ്റൊരു നാട്ടിലും ആഘോഷിക്കുന്നില്ല എന്ന് തന്നെ പറയാം.പതിനാല് വർഷങ്ങൾക്ക് മുൻപ്, കാവലൻ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് വിജയ് കേരളത്തിൽ എത്തിയത്. ഇപ്പോൾ ഗോട്ട് എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിങിന് വേണ്ടിയാണ് വിജയ് കേരളത്തിൽ എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇത് വിജയ് യുടെ ഏറ്റവും അവസാനത്തെ ചിത്രമായിരിക്കും. ഈ സിനിമയ്ക്ക് ശേഷം താൻ പൂർണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ് എന്ന് വിജയ് അറിയിച്ചിരുന്നു. ഗോട്ട് സിനിമയ്ക്ക് വേണ്ടിയാണ് ഇപ്പോൾ വിജയ് ക്ലീൻ ഷേവ് ലുക്ക് സ്വീകരിച്ചിരിക്കുന്നത്.
വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിൽ കേരളത്തിലെ ആരാധകർക്ക് വലിയ വിഷയം ഒന്നും ഇല്ലെങ്കിലും, അതോടെ അണ്ണൻ അഭിനയം നിർത്തും എന്ന് പറഞ്ഞത് ഷോക്കിങ് ആയിരുന്നു. നിലവിൽ തമിഴിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന, മാർക്കറ്റ് വാല്യുവിൽ നമ്പർ വൺ സ്ഥാനത്ത് നിൽക്കുന്ന നടനാണ് വിജയ്. അതെല്ലാം ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. എയർപോർട്ടിൽ വന്നിറങ്ങിയത് മുതൽ ജനസാഗരം ആയിരുന്നു. താമസിയ്ക്കുന്ന ഹോട്ടൽ വരെ ആ ജന സാഗരം പിൻതുടർന്നു. തിക്കിലും തിരക്കിലും പെട്ട് വിജയ് സഞ്ചരിച്ച കാർ ഡാമേജ് ആയി എന്ന വാർത്തയാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്നത്. കാറിന്റെ, ഡോറിന്റെ ഗ്ലാസ് തകർന്ന വീഡിയോ മണിക്കൂറുകൾക്ക് മുൻപാണ് പുറത്ത് വന്നത്.
കാറിന്റെ സൈഡിലൊക്കെ ചതവ് സംഭവിച്ചതായും കാണാം. വിജയ് എന്നാൽ കേരളക്കരക്കാർക്ക് ഒരു വികാരമാണ്. വിജയ് യോടുള്ള കടുത്ത ആരാധനയുടെ പേരിൽ മരണത്തിന് കീഴടങ്ങിയവർ പോലും ഉള്ള നടാണ്. അതിനിടയിൽ ഇത് നിസ്സാരം. പതിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം വിജയ് കേരളത്തിലേക്ക് എത്തിയപ്പോൾ ഗംഭീര സ്വീകരണമാണ് കേരളക്കര നൽകിയത്. കടലിരമ്പൽ പോലെ ആർത്തു വിളിച്ച് പൊതിയുകയായിരുന്നു ആയിരങ്ങൾ. സെക്യൂരിറ്റി ഗാഡും, പൊലീസുകാരും ശ്രമപ്പെട്ടാണ് ജനങ്ങളെ തള്ളിമ്മാറ്റിയത്.
Find out more: