ചക്കിക്കുട്ടന് 28 ആം ജന്മദിന ആശംസകളുമായി പ്രീയപ്പെട്ടവർ! നടി പാർവതിയുമായുള്ള സാഹസിക പ്രണയം, വിവാഹം, കുടുംബ ജീവിതം എന്നിവയെ പറ്റി ജയറാം തന്നെ നിരവധി വേദികളിൽ സംസാരിച്ചിട്ടുണ്ട്. കാളിദാസ്, മാളവിക എന്നീ രണ്ട് മക്കളാണ് ജയറാമിനുള്ളത്. ജയറാമിന്റെ മകൻ കാളിദാസ് ബാലതാരമായി സിനിമയിലെത്തി ഇന്ന് തമിഴിലും മലയാളത്തിലും ഉൾപ്പെടെ തിരക്കുള്ള യുവതാരമായി മാറി കഴിഞ്ഞിരിക്കുകയാണ്. മകൾ ചക്കി എന്ന് വിളിക്കുന്ന മാളവിക ആകട്ടെ ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും നിരവധി ആരാധകരുള്ള താരം തന്നെയാണ്. മോഡലിംഗിലൂടെയും അശോക് സെൽവനുമൊത്തുള്ള മ്യൂസിക് വീഡിയോയിലൂടെയുമാണ് മാളവിക ജയറാം ശ്രദ്ധയാകർഷിച്ചത്. പിന്നീട് അച്ഛനൊപ്പം ചില പരസ്യ ചിത്രങ്ങളിൽ മാത്രമാണ് ചക്കി ആകെ അഭിനയിച്ചിട്ടുള്ളത്.
ഇന്ന് ചക്കി ഇന്ന് തന്റെ 28 ആം ജന്മദിനം ആഘോഷിക്കുകയാണ്. മലയാളി പ്രേക്ഷകർക്ക് ഏറെ പരിചിതരാണ് ജയറാമിന്റെ കുടുംബം. അടുത്തിടെ ആയിരുന്നു ചക്കിയുടെ വിവാഹനിശ്ചയം നടന്നത്. നവനീത് ഗിരീഷ് എന്നാണ് ജയറാമിന്റെ മകൾ മാളവികയുടെ വരന്റെ പേര് എന്ന നടൻ വെളിപ്പെടുത്തി. പാലക്കാട്ടുകാരനായ നവനീത് ഗിരീഷും ഇനി തന്റെ മകനാണ് എന്നായിരുന്നു മാളവികയുടെ വരനെ പരിചയപ്പെടുത്തി ജയറാം സമൂഹ്യമ മാധ്യമത്തിൽ ഫോട്ടോ പങ്കുവെച്ച് എഴുതിയത്. യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്റാണ് ജയറാമിന്റെ മകൾ മാളവികയുടെ വരൻ. നവനീത് ഗിരീഷിന്റെയും മാളവിക ജയറാമിന്റെയും വിവാഹം 2024 മെയ് മുന്നിന് ഗുരുവായൂരിൽ വെച്ചായിരിക്കും എന്നും ജയറാം പറഞ്ഞിരുന്നു.ചക്കിയ്ക്ക് ആശംസയുമായി അമ്മ പാർവതിയും സഹോദരൻ കാളിദാസും കാളിദാസിന്റെ വധുവാകാൻ ഒരുങ്ങുന്ന തരിണിയും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുകൾ ഷെയർ ചെയ്തിരുന്നു.
"ഈ ചിത്രം കണ്ടെത്തിയപ്പോഴാണ് ഞങ്ങളെ ഇതിലും നന്നായി നിർവചിക്കുന്ന മറ്റൊന്നും ഇല്ലെന്ന് മനസ്സിലായത്. ജന്മദിനാശംസകൾ ചക്കി കുട്ടൻ" എന്നാണ് തരിണി കുറിച്ചത്. "എന്നും എന്റേത്. ജന്മദിനാശംസകൾ ചക്കി കുട്ടൻ" എന്നാണ് പാർവതി കുറിച്ചത്. "ജന്മദിനാശംസകൾ ചിമ്പ്" എന്നാണ് കാളിദാസ് ജയറാം സഹോദരിക്കൊപ്പം ഉള്ള ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.ചക്കിയുടേത് അറേഞ്ച്ഡ് മാരേജ് ആണ് എന്നാണ് ജയറാം പറഞ്ഞത്. അശ്വതിയുടെയും തന്റെയും സ്വപ്നമാണ് ചക്കിയുടെ വിവാഹം എന്നായിരുന്നു ജയറാം മകളുടെ വിവാഹത്തെ കുറിച്ച് പറഞ്ഞത്. ചക്കിയ്ക്ക് പറഞ്ഞു കൊടുക്കുന്ന കഥകളിലെ രാജകുമാരൻ ആണിപ്പോൾ എത്തിയിരിക്കുന്നത് എന്നും ജയറാം വിവാഹ നിശ്ചയ ദിവസം പറഞ്ഞിരുന്നു.
മോഡലിംഗിലൂടെയും അശോക് സെൽവനുമൊത്തുള്ള മ്യൂസിക് വീഡിയോയിലൂടെയുമാണ് മാളവിക ജയറാം ശ്രദ്ധയാകർഷിച്ചത്. പിന്നീട് അച്ഛനൊപ്പം ചില പരസ്യ ചിത്രങ്ങളിൽ മാത്രമാണ് ചക്കി ആകെ അഭിനയിച്ചിട്ടുള്ളത്. ഇന്ന് ചക്കി ഇന്ന് തന്റെ 28 ആം ജന്മദിനം ആഘോഷിക്കുകയാണ്. മലയാളി പ്രേക്ഷകർക്ക് ഏറെ പരിചിതരാണ് ജയറാമിന്റെ കുടുംബം. അടുത്തിടെ ആയിരുന്നു ചക്കിയുടെ വിവാഹനിശ്ചയം നടന്നത്. നവനീത് ഗിരീഷ് എന്നാണ് ജയറാമിന്റെ മകൾ മാളവികയുടെ വരന്റെ പേര് എന്ന നടൻ വെളിപ്പെടുത്തി. പാലക്കാട്ടുകാരനായ നവനീത് ഗിരീഷും ഇനി തന്റെ മകനാണ് എന്നായിരുന്നു മാളവികയുടെ വരനെ പരിചയപ്പെടുത്തി ജയറാം സമൂഹ്യമ മാധ്യമത്തിൽ ഫോട്ടോ പങ്കുവെച്ച് എഴുതിയത്.
Find out more: