അമ്മച്ചി കൂടി വേണമായിരുന്നു; സോനുവിന്റെ ബർത്ത്ഡേ കളറാക്കി ബഷീർ ബഷി! ബഷീറിന്റെ കുടുംബത്തിലെ അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരും മൂന്നുമക്കളും അടക്കം എല്ലാവരും വ്ലോഗർമാർ തന്നെയാണ്. കൂട്ടത്തിലെ താരവും ഏറ്റവും അധികം സബ്സ്ക്രൈബേഴ്സ് ഉള്ളതും മഷൂറയ്ക്ക് ആണ്. മഷൂറയുടെ ചാനലിൽ കൂടിയും സുഹാനയുടെ ചാനലിൽ കൂടിയും കുടുംബത്തിലെ പുതിയ ഒരു വിശേഷം പങ്കുവച്ചിരിക്കുകയാണ്. നടനും മോഡലും വ്ലോഗറും മുൻ ബിഗ്‌ബോസ് താരവുമായ ബഷീർ ബഷിയെ പോലെ ആരാധകരുള്ള താരങ്ങൾ തന്നെയാണ് അദ്ദേഹത്തിന്റെ ഭാര്യമാരായ സുഹാനയും മഷൂറയും. അപ്പനും കൂടെ ഉള്ള സ്ഥിതിക്ക് അമ്മച്ചി കൂടി വേണമായിരുന്നു എന്ന് തോന്നിപോകും. അമ്മച്ചി ഉണ്ടായിരുന്നേൽ പൊളിച്ചേനെ, അമ്മച്ചി നല്ല വൈബ് ആണ്.






മഷൂറയെയും മഷൂന്റെ ഉമ്മിയെയും പോലെയൊക്കെയുള്ള ഒരു വൈബ് ആണ് എന്റെ അമ്മച്ചി. അമ്മച്ചിയെ ഞാൻ രാവിലെ മുതൽ ഓർക്കുന്നുണ്ട്. അമ്മച്ചിയ്ക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തിട്ടുണ്ട്" എന്നാണ് സുഹാന പറയുന്നത്. "അപ്പന്റെ മകൾ ഇവിടെ ജീവിക്കുന്നത് കണ്ടിട്ട് അപ്പൻ ഹാപ്പി അല്ലേ? അപ്പന് അറിയാം അവളുമായിട്ട് ഞങ്ങൾ ഇവിടെ എത്രത്തോളം ഹാപ്പി ആയിട്ടാണ് ജീവിക്കുന്നത് എന്ന്. അപ്പൻ ഇവിടെ കുറെ ദിവസമായിട്ട് നിൽക്കുന്നത് ആണ്. അപ്പനും ഹാപ്പി ആണ്‌" എന്ന് ബഷീർ പറയുമ്പോൾ "എന്റെ മോൾ സന്തോഷമായിട്ട് ജീവിക്കുവാണ്‌" എന്നാണ് സുഹാനയുടെ അപ്പൻ പറയുന്നത്.സുഹാനയുടെ ഏറ്റവും വലിയ ആഗ്രഹം ആണ്‌ ഒരു ഇന്റർനാഷണൽ ട്രിപ്പ് പോകണം എന്നുള്ളത്. ആ ആഗ്രഹം സാധിച്ചു കൊടുക്കാൻ പോകുകയാണ് എന്നാണ് ബഷീർ പറഞ്ഞത്.





എവിടേക്കാണ് പോകേണ്ടത് എന്ന് ആലോചിച്ചു തീരുമാനിക്കണം എന്നും പറഞ്ഞിട്ടുണ്ട്. മക്കൾ രണ്ടുപേരും ആദ്യം തായിലന്റും കൊറിയയും ഒക്കെ പറഞ്ഞ ശേഷം ഉമ്മിയുടെ ബർത്ത്ഡേ ആയതുകൊണ്ട് ഉമ്മി തീരുമാനിക്കട്ടെ എന്നാണ് പറയുന്നത്. തനിക്ക് ട്രിപ്പ് പോകണം എന്ന് തോന്നുന്ന സ്ഥലങ്ങളിൽ ഒക്കെ താൻ പോകാറുള്ളത് കൊണ്ട് ഇത്തവണ ഇത് ഫാമിലിക്ക് വേണ്ടി ഉള്ളതാണ്, അവർ തീരുമാനിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകും എന്നാണ് ബഷീർ പറയുന്നത്. സോനുവിന് ബർത്ത്ഡേ ഗിഫ്റ്റായി മഷൂറ ഒരു ഡയമണ്ട് റിങ് കൊടുക്കുന്നതും വിഡിയോയിൽ കാണാം. ഇതൊന്നും കൊടുത്താൽ പോരാ ഇതിലുമധികം സോനു അർഹിക്കുന്നു എന്നാണ് മഷൂറ പറയുന്നത്.





സുഹാനയുടെ ജന്മദിനത്തിന്റെ ആഘോഷമാണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്. നോമ്പിന്റെ ഇടയിൽ ഉള്ള ആഘോഷമായതിനാൽ പരിമിതികൾ ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് ആണ് വീഡിയോ ആരംഭിക്കുന്നത്. ഇത്തവണ വിഡിയോയിൽ സുഹാനയുടെ അപ്പനെയും കാണിക്കുന്നുണ്ട്. സുഹാനയെ അപ്പൻ വിഷ് ചെയ്യുന്നതും വിഡിയോയിൽ കാണാം. ഇതുപോലെ ഒരു മൊമെന്റ് ജീവിതത്തിൽ ആദ്യമായിട്ട് ആണ് എന്ന് സുഹാന പറയുന്നുണ്ട്. അപ്പൻ മകൾക്ക് ഉമ്മ കൊടുക്കുകയും ചേർത്ത് നിർത്തുകയും ചെയ്യുന്നുണ്ട്.

Find out more: