ലാലേട്ടനെ കാണാൻ വലിയ ആഗ്രഹം ആയിരുന്നു; നടി ശ്രുതി ജയൻ! നിരവധി സിനിമകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുകയാണ് താരം. ഇപ്പോഴിതാ മലയാള സിനിമയുടെ മെഗാസ്റ്റാർ നടൻ മോഹൻലാലിനെ കുറിച്ച് ശ്രുതി പങ്കുവച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസിൽ ഇടംനേടിയ നടിയാണ് ശ്രുതി ജയൻ.അമ്മയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ലാലേട്ടനെ കാണുക അതിലുപരി എന്റെ അമ്പൂന്റെയും( എന്റെ കുഞ്ഞനിയൻ). സെറിബ്രൽ പാൽസിയോട് കൂടി ജനിച്ച അവനു ഏറ്റവും ഇഷ്ടമുള്ള 2 വ്യക്തികളായിരുന്നു ലാലേട്ടനും സച്ചിൻ ടെൻഡുൽക്കറും. ലാലേട്ടന്റെ എല്ലാ സിനിമകളും തീയേറ്ററിൽ കൊണ്ട് പോയി അവനെ കാണിക്കുമായിരുന്നു.
ലാലേട്ടനെ കാണുമ്പോൾ അവൻ പ്രകടമാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല. മോഹൻലാൽ എന്ന നടനുപരി അവന്റെ സ്വന്തം ആരോ ആയിരുന്നു ലാലേട്ടൻ. ജീവിച്ചിരുന്ന കാലമത്രയും ലാലേട്ടനും അവന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. അമ്മയാണ് നാനാ മാഗസിനിലൂടെയും ടീവിയിലും മറ്റും കാണിച്ച് ലാലേട്ടൻ എന്ന മഹാ പ്രതിഭയെ എന്റെ അനിയന്റെ ഉള്ളിൽ നിറച്ചത്. അവനെ കൊണ്ടുപോയി ലാലേട്ടനെ കാണിക്കണമെന്നായിരുന്നു ഞങ്ങളുടെ ശ്രമം, പക്ഷെ അന്ന് അത് നടന്നില്ല. അമ്പു ഞങ്ങളെ വിട്ടു പിരിഞ്ഞു 11 വർഷം ആയി. ഈ കഴിഞ്ഞ അടുത്ത ദിവസമാണ് അവന്റെ ആ ആഗ്രഹം സാധിച്ചത്. എന്റെ അമ്മയിലൂടെ ആ സാന്നിധ്യം അവൻ അറിഞ്ഞിട്ടുണ്ടാകും. നന്ദി ലാലേട്ടാ" എന്നാണ് ശ്രുതി കുറിച്ചത്. ഒരു ഫാൻ ഗേൾ എന്ന നിലയിൽ താനും തന്റെ അമ്മയും ലാലേട്ടനെ കണ്ട സന്തോഷം ആണ് ശ്രുതി പങ്കുവയ്ക്കുന്നത്.
സെറിബ്രൽ പാൽസിയോട് കൂടി ജനിച്ച മരണപ്പെട്ടുപോയ തന്റെ അനിയനും ഒരു വലിയ മോഹൻലാൽ ഫാൻ ആയിരുന്നു എന്ന് താരം പറയുന്നു. മോഹൻലാലിനും അമ്മയ്ക്കും ഒപ്പമുള്ള ഫോട്ടോ സഹിതമാണ് നടിയുടെ പോസ്റ്റ്. ഒപ്പം അനുജൻ അമ്പുവിന്റെ ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്. അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസിൽ ഇടംനേടിയ നടിയാണ് ശ്രുതി ജയൻ. നിരവധി സിനിമകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുകയാണ് താരം. ഇപ്പോഴിതാ മലയാള സിനിമയുടെ മെഗാസ്റ്റാർ നടൻ മോഹൻലാലിനെ കുറിച്ച് ശ്രുതി പങ്കുവച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
Find out more: