അമ്മയുടെ ആഗ്രഹം സാധിപ്പിച്ചുകൊടുത്ത് നടൻ മോഹൻലാലിന്റെ മകൾ വിസ്മയ! പൊതുവെ ശാന്തസ്വരൂപിയായി, മോഹൻലാലിനൊപ്പം പൊതു വേദികളിലെല്ലാം സജീവമായാലും സയലന്റായി നിൽക്കുന്ന സുചിത്ര മോഹൻലാലിനെ ഇത്രയധികം ആവേശത്തോടെ കണ്ടിട്ടുണ്ടാവില്ല. എന്തിനാണ് മോഹൻലാലിന്റെ ഭാര്യ സുചിത്ര ഇത്രയധികം സന്തോഷത്തോടെ ആർത്തുവിളിച്ച് തുള്ളിച്ചാടുന്നത് എന്ന് നോക്കിയപ്പോഴാണ് കാര്യം മനസ്സിലാവുന്നത്. തന്റെ ടീനേജ് കാലത്തെയുള്ള ആഗ്രഹം സാധിച്ച സന്തോഷമായിരുന്നു സുചിത്രയ്ക്ക്. മോഹൻലാൽ ലോകത്തിലെ തന്നെ മികച്ച നടന്മാരിൽ ഒരാളാണെങ്കിലും, എത്ര വലിയ സൂപ്പർസ്റ്റാർ ആണെങ്കിലും അച്ഛന്റെ പേരും പ്രശസ്തിയും തങ്ങളുടെ ജീവിതത്തിലേക്ക് തെല്ലും എടുക്കാത്ത താരപുത്രി-പുത്രന്മാരാണ് പ്രണവ് മോഹൻലാലും വിസ്മയ മോഹൻലാലും. രണ്ടു പേരും അവരവരുടേതായ ലോകത്ത് ഹാപ്പിയായി ജീവിയ്ക്കുന്നു.






ഇടയ്ക്ക് തങ്ങളുടെ വിശേഷങ്ങൾ പങ്കുവച്ച് സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. അങ്ങനെ വിസ്മയ പങ്കുവച്ച ഏറ്റവും പുതിയ പോസ്റ്റ് വൈറലാകുകയാണ്. എന്റെ അമ്മയുടെയും ആന്റിയുടെയും സ്വപ്‌നം യാഥാർത്ഥ്യമാക്കി തന്നതിന് റൊഡ് സ്റ്റിവാർട്ടിന് നന്ദി. എന്റെ അമ്മയ്ക്ക് ഇത് എത്രത്തോളം സ്‌പെഷ്യൽ ആണ് എന്ന് അടുത്തറിയാവുന്നവർക്ക് അറിയാം. ഒരു ഫാൻ ഗേൾസായി അവർ രണ്ട് പേരും ഇത്രയധികം സന്തോഷിക്കുന്നത് കാണുന്നത് വളരെ ക്യൂട്ടായി തോന്നുന്നു എന്നും വിസ്മയ കുറിച്ചിട്ടുണ്ട്.റൊഡ് സ്റ്റിവാർട്ടിൻ പാടുന്ന പാട്ടുകളുടെ എല്ലാ വരികളും സുചിത്രയ്ക്ക് അറിയാം. അദ്ദേഹത്തിനൊപ്പം അതെല്ലാം ഏറ്റുപാടുന്ന അമ്മയെ കൗതുകത്തോടെയാണ് വിസ്മയ നോക്കി കാണുന്നത്. വീഡിയോ ആരാധകർ ഏറ്റെടുത്തു. തന്റെ ടീനേജ് കാലം മുതലേ സുചിത്ര ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമായ സർ റോഡ്രിക് ഡേവിഡ് റൊഡ് സ്റ്റിവാർട്ടിന്റെ കടുത്ത ആരാധികയാണ്. സുചിത്ര മാത്രമല്ല, ആന്റിയും. അവർ രണ്ട് പേരെയും അദ്ദേഹത്തിന്റെ ലൈവ് ഷോയ്ക്ക് കൂട്ടിക്കൊണ്ടുപോയ വീഡിയോ ആണ് വിസ്മയ മോഹൻലാൽ പങ്കുവച്ചിരിയ്ക്കുന്നത്.






റൊഡ് സ്റ്റിവാർട്ടിന്റെ എത്രത്തോളം വലിയ ആരാധികയാണ് സുചിത്ര എന്ന് ആ ആർപ്പുവിളി കണ്ടാൽ മനസ്സിലാവും.പൊതുവെ ശാന്തസ്വരൂപിയായി, മോഹൻലാലിനൊപ്പം പൊതു വേദികളിലെല്ലാം സജീവമായാലും സയലന്റായി നിൽക്കുന്ന സുചിത്ര മോഹൻലാലിനെ ഇത്രയധികം ആവേശത്തോടെ കണ്ടിട്ടുണ്ടാവില്ല. എന്തിനാണ് മോഹൻലാലിന്റെ ഭാര്യ സുചിത്ര ഇത്രയധികം സന്തോഷത്തോടെ ആർത്തുവിളിച്ച് തുള്ളിച്ചാടുന്നത് എന്ന് നോക്കിയപ്പോഴാണ് കാര്യം മനസ്സിലാവുന്നത്. തന്റെ ടീനേജ് കാലത്തെയുള്ള ആഗ്രഹം സാധിച്ച സന്തോഷമായിരുന്നു സുചിത്രയ്ക്ക്.




മോഹൻലാൽ ലോകത്തിലെ തന്നെ മികച്ച നടന്മാരിൽ ഒരാളാണെങ്കിലും, എത്ര വലിയ സൂപ്പർസ്റ്റാർ ആണെങ്കിലും അച്ഛന്റെ പേരും പ്രശസ്തിയും തങ്ങളുടെ ജീവിതത്തിലേക്ക് തെല്ലും എടുക്കാത്ത താരപുത്രി-പുത്രന്മാരാണ് പ്രണവ് മോഹൻലാലും വിസ്മയ മോഹൻലാലും. രണ്ടു പേരും അവരവരുടേതായ ലോകത്ത് ഹാപ്പിയായി ജീവിയ്ക്കുന്നു. ഇടയ്ക്ക് തങ്ങളുടെ വിശേഷങ്ങൾ പങ്കുവച്ച് സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. അങ്ങനെ വിസ്മയ പങ്കുവച്ച ഏറ്റവും പുതിയ പോസ്റ്റ് വൈറലാകുകയാണ്.

Find out more: