ഒരു മാറ്റം ആഗ്രഹിച്ചാണ് ഈ സിനിമ തിരഞ്ഞെടുത്തത്; അൾട്ര ഗ്ലാമർ ചിത്രം ചെയ്യുന്നതിനെ കുറിച്ച് അനുപമ പരമേശ്വർ! രവി തേജയ്‌ക്കൊപ്പം അഭിനയിച്ച ഈഗ്ൾ ആയിരുന്നു അനുപമയുടേതായി ഏറ്റവും ഒടുവിൽ തെലുങ്കിൽ റിലീസായ ചിത്രം. തില്ലു സ്‌ക്വയർ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ഇപ്പോൾ നടി. പല ഡേറ്റുകളും മാറി മാറി, ഒടുവിൽ മാർച്ച 29 ന് സിനിമ തിയേറ്ററുകളിൽ എത്തും. അതീവ ഗ്ലാമറായി എത്തുന്ന ചിത്രത്തിന്റെ പോസ്റ്ററും പാട്ടും എല്ലാം ഇങ്ങ് കേരളത്തിലും വൈറലായിരുന്നു. എന്തുകൊണ്ടാണ് തില്ലു സ്‌ക്വയർ എന്ന ചിത്രം ഏറ്റെടുത്തത് എന്ന് സിനിമയുടെ പ്രസ് മീറ്റിൽ അനുപമ വ്യക്തമാക്കുകയുണ്ടായി. സ്ഥിരം കൊമേർഷ്യൽ സിനിമകൾ തന്നെ ചെയ്ത് മടുത്തു. അതിൽ നിന്നൊരു മാറ്റം ആഗ്രഹിച്ചാണ് തില്ലു സ്‌ക്വയർ എടുത്തത് എന്ന് അനുപമ പറയുന്നു.പ്രേമം എന്ന സിനിമയിലൂടെയാണ് വന്നത് എങ്കിലും അനുപമ പരമേശ്വരൻ പേരും പുകഴും കൊണ്ടത് തെലുങ്ക് സിനിമാ ലോകത്താണ്.
ഈ സിനിമയിൽ കൊമേർഷ്യൽ ആസ്‌പെക്ട്‌സിന് വേണ്ടി ഗ്ലാമറായി വേഷം ചെയ്തു, ഇനി ഗേൾ നെക്സ്റ്റ് ഡോർ എന്ന ഇമേജ് മാറ്റി പിടിക്കുകയാണോ എന്ന് ചോദിച്ചപ്പോൾ, അതിനും അനുപമയ്ക്ക് വ്യക്തമായ മറുപടിയുണ്ടായിരുന്നു. നിങ്ങൾക്ക് ബിരിയാണി ഇഷ്ടമാണോ എന്ന് ചോദ്യം ചോദിച്ച ആളോട് ചോദിച്ചു. അതെ എന്ന് അയാൾ മറുപടി പറഞ്ഞപ്പോൾ, എന്ന് കരുതി എന്നും ബിരിയാണി കഴിക്കുമോ എന്നായിരുന്നു അനുപമയുടെ മറുചോദ്യം. എനിക്ക് ബിരിയാണി ഇഷ്ടമാണ്. എന്ന് കരുതി സ്ഥിരം ബിരിയാണി കഴിക്കില്ല.
ഇടയ്ക്ക് ചോറും, പുളിയോഗ്രനും എല്ലാം കഴിക്കും. അത് പോലെയാണ് ഈ കഥാപാത്രവും- അനുപമ വ്യക്തമാക്കി.ചിത്രത്തിലെ ലില്ലി എന്ന കഥാപാത്രം, വളരെ മനോഹരമായി എഴുതപ്പെട്ട ഒരു സ്ത്രീ കഥാപാത്രമാണ്. ഒരു കൊമേർഷ്യൽ സിനിമയിൽ നായികമാർക്ക് ഇത്തരം പ്രാധാന്യമുള്ള വേഷങ്ങൾ ലഭിയ്ക്കുക എന്നത് വളരെ വിരളമായ ഒന്നാണ്. ലില്ലി എന്ന കഥാപാത്രം ഞാൻ ഏറ്റെടുത്തില്ലെങ്കിൽ എന്റെ കരിയറിൽ ഞാൻ ചെയ്യുന്ന ഏറ്റവും വലിയ സ്റ്റുപിഡിറ്റിയായിരിക്കും അത് എന്നും അനുപമ പറഞ്ഞു.സൈറൻ എന്ന തമിഴ് ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. ജയം രവിയും കീർത്തി സുരേഷും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ അനുപമയുടെ വേഷവും ശ്രദ്ധേയമായിരുന്നു.
സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന ജെസ്‌കെ ട്രൂത്ത് ഷാൾ ഓൾവെയിൽ പ്രിവിൽ എന്ന മലയാള സിനിമയിലാണ് അനുപമ അടുത്തതായി അഭിനയിക്കുന്നത്. ഒരു റൊമാന്റിക് ക്രൈം ഡ്രാമയാണ് തില്ലു സ്‌ക്വയർ എന്ന ചിത്രം. 2022 ൽ പുറത്തിറങ്ങിയ ഡിജെ തില്ലുവിന്റെ രണ്ടാം ഭാഗമാണ്. സിദ്ധു ജൊന്നലഗദ്ദയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. അദ്ദേത്തിന്റെ തന്നെയാണ് തിരക്കഥ. മല്ലിക റാം ആണ് ചിത്രത്തിന്റെ സംവിധായകൻ.
Find out more: