മൂത്ത ചേച്ചിമാർ ഒന്നിച്ചിരുന്ന് ഉണ്ണുമ്പോൾഎന്നെ പറ്റിച്ചു, അതിന്റെ പ്രതികാരം വീട്ടാൻ കഴിഞ്ഞത് ഇപ്പോഴാണ്; ആനി! ആനിയുടെ അവതരണി മികവ് കൊണ്ട് മാത്രം ശ്രദ്ധിക്കപ്പെട്ട ഷോ ആണ് അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന 'ആനീസ് കിച്ചൺ' പാചകവും കുറേയേറെ വാചകങ്ങളുമാണ് ഷോയിൽ ആനി വിളമ്പുന്നത്.
വരുന്ന അതിഥികളുടെ വിശേഷങ്ങൾ ചോദിച്ച് മനസ്സിലാക്കുകയും, പറയുകയും ചെയ്യുന്നതിനൊപ്പം ആനി തന്റെ ചില വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. അങ്ങനെ ചില കുട്ടിക്കാല ഓർമകൾ ഏറ്റവും പുതിയ എപ്പിസോഡിൽ പങ്കുവയ്ക്കുകയുണ്ടായി. സാധിക വേണുഗോപാൽ എത്തുന്ന ഷോയിലാണ് ആനി സ്‌പെഷ്യൽ ചിക്കൻ കറി ഉണ്ടാക്കുന്നത്. അപ്പോഴാണ് ഓർമകൾ അയവിറുത്തത്.
അഭിനയത്തിൽ നിന്നെല്ലാം വിട്ടു നിൽക്കുകയാണെങ്കിലും ആനി ടെലിവിഷൻ ഷോകളിലൂടെയും മറ്റും പ്രേക്ഷകർക്ക് വളരെ സുപരിചിതയാണ്. പൊതുവെ വീട്ടിൽ ചിക്കൻ കറി വച്ച് കഴിഞ്ഞാൽ, എല്ലാവർക്കും പ്രിയ കോഴിക്കാല് തന്നെയാണ്. പക്ഷെ ചെറിയ കുട്ടിയായ എനിക്ക് അതറിയില്ലായിരുന്നു. അമ്മച്ചില എല്ലാവർക്കും വിളമ്പി എന്റെ അടുത്തെത്തുമ്പോൾ കിട്ടുന്നത്, കഴുത്ത് ആയിരിക്കും. അപ്പോൾ ചേച്ചി പറയും, 'എടീ അത് നല്ല പീസാണ്, അത് എടുത്തോ എന്ന്' അവളെ വിശ്വസിച്ച ഞാൻ അതെടുക്കും. പക്ഷെ അതിലൊന്നും ഉണ്ടാവില്ല.ഇതൊക്കെ അപ്പച്ചൻ കാണുന്നുണ്ടാവുമെങ്കിലും തീൻ മേശയിലിരുന്ന് ഒന്നും പറയില്ല. എല്ലാവരും എഴുന്നേറ്റ് പോയിക്കഴിഞ്ഞാൽ എന്നെ അടുത്ത് വിളിച്ചിരുത്തി, മാറ്റി വച്ച ഒരു നല്ല പീസിനൊപ്പം ഒരൊരുള ചോറ് തരും. അന്ന് പറ്റിക്കപ്പെട്ടാലും, അപ്പച്ചന്റെ ആ സ്‌പെഷ്യൽ സ്‌നേഹം കിട്ടുന്ന സന്തോഷം ഇന്നും എനിക്ക് ഫീൽ ചെയ്യാൻ പറ്റുന്നുണ്ട്.
ആ പ്രതികാരം ചേച്ചിയോട് ഇപ്പോഴാണ് വീട്ടാൻ കഴിഞ്ഞത് എന്നും ആനി പറയുന്നുണ്ട്. ഇപ്പോഴുണ്ടാക്കുന്ന ഈ കറി ഉണ്ടാക്കി വിളമ്പിയപ്പോൾ, അവൾക്ക് കഴുത്തിന്റെ കഷ്ണം നോക്കി വിളമ്പി തൃപ്തിയടയുകയായിരുന്നുവത്രെ.പണ്ടൊക്കെ വീട്ടിൽ ചിക്കനൊക്കെ വാങ്ങുന്നത് ആഴ്ചയിലോ മാസത്തിലോ ഒക്കെയാണ്. അല്ലെങ്കിൽ അതിഥികൾ ആരെങ്കിലും വരണം. അന്നൊക്കെ ചിക്കൻ കഴിക്കുക എന്നത് ഒരു കൊതിയായിരുന്നു. പക്ഷെ ചേച്ചിമാർ എപ്പോഴും എന്നെ പറ്റിക്കും. എനിക്ക് മൂത്തത് രണ്ട് ചേച്ചിമാരാണ്, ഇളയവളായതുകൊണ്ടുള്ള പരിഗണന എനിക്കെപ്പോഴും കിട്ടാറൊക്കെയുണ്ട്.
Find out more: