രണ്ടാമത്തെ കുഞ്ഞിനെ നഷ്ടപ്പെട്ടതിനെ കുറിച്ച് തുറന്ന് പറഞ്ഞ് റാണി മുഖർജി!  സംവിധായകനും നിർമാതാവുമൊക്കെയായ ആദിത്യ ചോപ്രയാണ് റാണി മുഖർജിയുടെ ഭർത്താവ്. അദിര ചോപ്ര എന്നാണ് ഏക മകളുടെ പേര്.ഗലാട്ട ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ മിസ്‌കാരേജിനെ കുറിച്ച് റാണി മുഖർജി തുറന്ന് സംസാരിക്കുകയുണ്ടായി. രണ്ടാമതൊരു കുഞ്ഞ് വേണം എന്ന ആഗ്രഹം ഇനി നടക്കില്ല എന്നതിനെ കുറിച്ചാണ് നടിയുടെ തുറന്നുപറച്ചിൽ. ബോളിവുഡ് നടിമാരിൽ പക്വതയോടെ കഥാപാത്രങ്ങൾ ഏറ്റെടുത്ത് ചെയ്യുന്ന നടിയാണ് റാണി മുഖർജി. സിനിമയെ കുറിച്ച് സംസാരിക്കുമെങ്കിലും കുടുംബ ജീവിതത്തെ കുറിച്ചും സ്വകാര്യ ജീവിതത്തെ കുറിച്ചും എല്ലാം വളരെ വിരളമായാണ് നടി വിവരങ്ങൾ പങ്കുവയ്ക്കാറുള്ളത്.






 സഹോദരങ്ങളില്ലാതെ മകൾ ഒറ്റപ്പെടുമോ എന്നതിനാൽ, ഞങ്ങളുടെ പരമാവധി സമയവും അവൾക്കൊപ്പം ചെലവഴിക്കാൻ ശ്രദ്ധിക്കാറുണ്ട്. എന്നിരുന്നാലും രണ്ടാമതൊരു കുഞ്ഞ് ഇല്ലാത്ത വേദന വലുതാണ്. കൊവിഡ് കാലത്താണ് രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണിയായത്. എന്നാൽ അതിനെ നഷ്ടപ്പെട്ടു. തീർത്തും ശ്രമകരമായ ഒരു സമയം തന്നെയായിരുന്നു അത്.
ആദ്യത്തെ കുഞ്ഞ് അദിര ജനിച്ച് കഴിഞ്ഞ്, അവൾക്ക് ഒന്ന് - ഒന്നര വയസ്സുള്ളപ്പോൾ മുതലേ ഞങ്ങൾ രണ്ടാമത്തെ കുഞ്ഞിന് വേണ്ടി ശ്രമിച്ചിരുന്നു. വളർച്ചയുടെ ഘട്ടത്തിൽ അവൾക്കൊരു കൂടപിറപ്പ് വേണം എന്നത് വളരെ അത്യാവശ്യമാണ്. തുടർന്ന് ഏഴ് വർഷത്തോളം അതിന് വേണ്ടി ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ഇടയിൽ ഗർഭിണിയായി എങ്കിലും അത് അലസിപ്പോയി- റാണി മുഖർജി തുടർന്നു.






മകൾക്കൊരു സഹോദരനെയോ, സഹോദരിയെയോ നൽകാൻ കഴിയാത്തതിൽ വേദനയുണ്ടെങ്കിലും അതിനെ അംഗീകരിച്ചേ മതിയാവൂ. ഒരു കുഞ്ഞിനെ ദൈവം നൽകിയല്ലോ എന്ന കാര്യത്തിൽ സന്തോഷിക്കുന്നു. അതിൽ ഞങ്ങൾ അനുഗ്രഹീതരാണ്. എന്നെ സംബന്ധിച്ചിടത്തോളം അദിര എന്റെ മിറാക്കിൾ ബേബിയാണ്. എനിക്ക് അദിര മാത്രം മതി എന്ന് എന്റെ മനസ്സിനെ പറഞ്ഞ് ഞാൻ പഠിപ്പിച്ചു- റാണി മുഖർജി പറഞ്ഞു.നേരത്തെ മെൽബണിൽ വച്ചുനടന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ, തന്റെ സിനിമയെ കുറിച്ച് സംസാരിക്കവെ ആദ്യമായി ഇക്കാര്യം റാണി മുഖർജി വെളിപ്പെടുത്തിയിരുന്നു. രണ്ടാമത്തെ കുട്ടിയെ നഷ്ടപ്പെട്ടതിന് ശേഷമുള്ള അതിജീവന പ്രചോദനപരമായിരുന്നു.കാണാൻ ചെറുപ്പമായി തോന്നുമെങ്കിലും, എനിക്ക് 46 വയസ്സുണ്ട്. ഇനിയൊരു കുഞ്ഞിനെ ഗർഭം ധരിക്കുക എന്നത് അത്ര സാധ്യമുള്ള കാര്യമല്ല.

Find out more: