അടുത്ത സിനിമയ്ക്ക് പ്രതിഫലം വേണ്ട; രാജമൗലി!  ബാഹുബലി, RRR തുടങ്ങി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ, രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംവിധായകരിൽ ഒരാളായി അദ്ദേഹത്തെ മാറ്റി. മഹേഷ് ബാബുവിനൊപ്പം ഒരുങ്ങുന്ന പുതിയ ചിത്രത്തെയും ആരാധകർ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിൽ മഹേഷ് ബാബു ഡബിൾ റോൾ ചെയ്യുന്നു എന്നൊരു അഭ്യൂഹവും കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ഇന്ത്യൻ സിനിമയിലെ മായാജാലക്കാരായ സംവിധായകരിൽ ഒരാളാണ് SS രാജമൗലി എന്ന് നിസ്സംശയം പറയാം. ഇതുവരെ സംവിധാനം ചെയ്ത പന്ത്രണ്ടു സിനിമകളും ഹിറ്റ് ആണെന്ന രാജമൗലിയുടെ റെക്കോർഡ്, രാജ്യത്തെ മറ്റൊരു സംവിധായകനും ഉണ്ടാകാൻ സാധ്യതയുമില്ല.
രാജമൗലി ചിത്രങ്ങൾക്ക് മാധ്യമങ്ങൾ നൽകുന്ന മുൻഗണനയും തിയേറ്ററുകളെ പൂരപ്പറമ്പാക്കാൻ സാധിക്കുന്ന അദ്ദേഹത്തിന്റെ ട്രാക്ക് റെക്കോഡും പുതിയ തീരുമാനം ശരിയെന്നു തന്നെ തെളിയിക്കുന്നതാണ്.






രാജമൗലി എന്ന പേരിന് OTT പ്ലാറ്റുഫോമുകളിലും വലിയ മാർക്കറ്റ് ആയതുകൊണ്ട് നായകനെക്കാൾ കൂടുതൽ ശമ്പളം നേടുന്ന സൂപ്പർ സംവിധായകനാകും അദ്ദേഹം എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. സംവിധായകൻ എന്ന നിലയിൽ ശമ്പളം വാങ്ങിക്കേണ്ട എന്ന രാജമൗലിയുടെ തീരുമാനം, അദ്ദേഹത്തിന് നായകന് മുകളിൽ ലാഭമുണ്ടാക്കുന്ന ഒന്നാണെന്നാണ് നിരീക്ഷകർ പറയുന്നത്. ഇനി മുതൽ സിനിമകളുടെ ലാഭവിഹിതം സ്വീകരിക്കാൻ ആണ് രാജമൗലിയുടെ തീരുമാനം എന്നാണ് വാർത്തകൾ.
മഹേഷ് ബാബു ചിത്രത്തിന് ശമ്പളം ഈടാക്കേണ്ട എന്ന രാജമൗലിയുടെ തീരുമാനമാണ്, ഷൂട്ടിങ്ങിനിടയിൽ പ്രചരിക്കുന്ന ഏറ്റവും പുതിയ വാർത്ത. തെലുഗു ഇൻഡസ്ട്രിയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മഹേഷ് ബാബു, ഇൻഡസ്ട്രിയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന അഭിനേതാക്കളിൽ ഒരാളുമാണ്.





പ്രേമലു തെലുങ്കിൽ കാർത്തികേയ ചെയ്തതിൽ വളരെ സന്തോഷമുണ്ടെന്നും ട്രെയ്‌ലർ കണ്ടപ്പോൾ തന്നെ മമിത ബൈജു അവതരിപ്പിച്ച റീനുവെന്ന കഥാപാത്രം ഇഷ്ടമായെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. നസ്ലെന്റെ സച്ചിനെന്ന കഥാപാത്രം ലവബിളാണെന്ന് എക്സിൽ കുറിച്ച രാജമൗലി തന്റെ ഫേവറിറ്റ് കഥാപാത്രം ശ്യാം മോഹൻ അവതരിപ്പിച്ച ആദിയാണെന്നും അന്ന് പറഞ്ഞിരുന്നു.അതേസമയം പ്രേമലുവിന്റെ വിജയാഘോഷ ചടങ്ങിൽ എസ്.എസ്. രാജമൗലി ചിത്രത്തിലെ താരങ്ങളുടെ പ്രകടനങ്ങളും പ്രത്യേകമെടുത്തു പറഞ്ഞിരുന്നു. ഇതിന് മുമ്പ് പ്രേമലു കണ്ട ശേഷം രാജമൗലി ചിത്രത്തെ അഭിനന്ദിച്ചിരുന്നു. 




രാജമൗലി ചിത്രങ്ങൾക്ക് മാധ്യമങ്ങൾ നൽകുന്ന മുൻഗണനയും തിയേറ്ററുകളെ പൂരപ്പറമ്പാക്കാൻ സാധിക്കുന്ന അദ്ദേഹത്തിന്റെ ട്രാക്ക് റെക്കോഡും പുതിയ തീരുമാനം ശരിയെന്നു തന്നെ തെളിയിക്കുന്നതാണ്. രാജമൗലി എന്ന പേരിന് OTT പ്ലാറ്റുഫോമുകളിലും വലിയ മാർക്കറ്റ് ആയതുകൊണ്ട് നായകനെക്കാൾ കൂടുതൽ ശമ്പളം നേടുന്ന സൂപ്പർ സംവിധായകനാകും അദ്ദേഹം എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. സംവിധായകൻ എന്ന നിലയിൽ ശമ്പളം വാങ്ങിക്കേണ്ട എന്ന രാജമൗലിയുടെ തീരുമാനം, അദ്ദേഹത്തിന് നായകന് മുകളിൽ ലാഭമുണ്ടാക്കുന്ന ഒന്നാണെന്നാണ് നിരീക്ഷകർ പറയുന്നത്. ഇനി മുതൽ സിനിമകളുടെ ലാഭവിഹിതം സ്വീകരിക്കാൻ ആണ് രാജമൗലിയുടെ തീരുമാനം എന്നാണ് വാർത്തകൾ. 

Find out more: