
ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഒരുമിച്ചെത്തുന്ന സാന്തോഷത്തിൽ നിന്നപ്പോഴാണ് പതിനൊന്നു വർഷത്തെ ഇടവേള അവസാനിപ്പിച്ചുകൊണ്ട് ജ്യോതിർമയിയുടെ ചിത്രവും അമൽ പുറത്തുവിട്ടത്. ചുവപ്പ് നിറമുള്ള ബാക്ക്ഗ്രൗണ്ടിൽ ബ്ലാക് ആൻഡ് വൈറ്റ് ഷെഡിൽ ആണ് താരങ്ങളെ പ്ലേസ് ചെയ്‌തത്. അതേസമയം ടൈറ്റിൽ പോസ്റ്ററിൽ പന്നിയെയും വേട്ടനായയെയും കാണാൻ സാധിക്കും. ജ്യോതിർമയിയും ചാക്കോച്ചനും ചേർന്നാണ് സിനിമയുടെ നിർമാണം നിർവഹിക്കുന്നത്. അമൽനീരദും ലാജോ ജോസും ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒപ്പം പ്രേക്ഷകർ പ്രെഡിക്ട് ചെയ്‌തത് പോലെ സുഷിൻ ശ്യാം ആണ് സിനിമയുടെ മ്യൂസിക് ചെയ്‌തിരിക്കുന്നത്. എന്തായാലും ഇതോടെ മലയാള സിനിമ പ്രേമികൾ അക്ഷരാർത്ഥത്തിൽ ത്രില്ലടിച്ചിരിക്കുകയാണ്. അടുപ്പിച്ച് വൻ വിജയങ്ങൾ സമ്മാനിക്കുന്ന മലയാള സിനിമ ക്ലബ്ബിലേക്ക് അമൽ നീരദിന്റേയും ടീമിന്റെയും ബോഗയ്ൻവില്ലയും എത്തുമെന്ന് നിസംശയം പറയാൻ സാധിക്കും.
2024 ലെ ആദ്യ ആറ് മാസം കഴിയുമ്പോൾ തന്നെ 1000 കൊടിയിലേക്ക് എത്തിയ മലയാള സിനിമ മേഖലയെ കാത്തിരിക്കുന്നത് ഒരുപാട് വമ്പൻ പടങ്ങളാണ്,. ആ കൂട്ടത്തിൽ തീ പാറുന്ന ഒന്നുതന്നെയായിരിക്കും ബോഗയ്ൻവില്ലയും. അതേസമയം സിനിമയിൽ കാമിയോ അപ്പിയറൻസിൽ ലാലേട്ടനോ മമ്മൂക്കയോ എത്തുമോ എന്ന സംശയവും ആരാധകർ പങ്കുവെക്കുന്നുണ്ട്. എന്തായാലും സിനിമ എന്ന് തിയേറ്ററിൽ എത്തും എന്ന വിവരം മാത്രം അണിയറപ്രവർത്തകർ പങ്കിട്ടിട്ടില്ല എങ്കിലും ബിലാലിന് മുൻപേ എത്തുമെന്നാണ് പ്രതീക്ഷ. ചുവപ്പ് നിറമുള്ള ബാക്ക്ഗ്രൗണ്ടിൽ ബ്ലാക് ആൻഡ് വൈറ്റ് ഷെഡിൽ ആണ് താരങ്ങളെ പ്ലേസ് ചെയ്‌തത്. അതേസമയം ടൈറ്റിൽ പോസ്റ്ററിൽ പന്നിയെയും വേട്ടനായയെയും കാണാൻ സാധിക്കും.
ചുവപ്പ് നിറമുള്ള ബാക്ക്ഗ്രൗണ്ടിൽ ബ്ലാക് ആൻഡ് വൈറ്റ് ഷെഡിൽ ആണ് താരങ്ങളെ പ്ലേസ് ചെയ്‌തത്.
ഒൻപതാം തിയതി കൃത്യം 12 മണിക്ക് അമൽ നീരദ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആരാധകർ കാത്തിരുന്ന ആ പോസ്റ്റർ പങ്കിട്ടു.ബോഗയ്ൻവില്ല എന്നാണ് അമൽ നീരദിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പേര്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഭീഷ്മപർവ്വത്തിനുശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അമൽ നീരദും കുഞ്ചാക്കോ ബോബനും ആദ്യമായാണ് ഒരുമിക്കുന്നത്. ആക്ഷൻ ത്രില്ലറിൽ ഫഹദ് ഫാസിലും സുപ്രധാന റോളിലുണ്ട്. സുഷിൻ ശ്യാം സംഗീതം പകരുന്ന ചിത്രത്തിന്റെ ക്യാമറ ആനന്ദ് സി ചന്ദ്രനാണ്.