കുറേക്കാലത്തിന് ശേഷം എല്ലാവരുടെയും സ്‌നേഹം കിട്ടിയതിൽ സന്തോഷമുണ്ടെന്ന് അഭിരാമി! സൈബർ പൊലീസിൽ പരാതി കൊടുക്കുന്നത് വരെ കാര്യങ്ങൾ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ കുറച്ച് മാറ്റമുണ്ട് എന്നറിഞ്ഞ സന്തോഷത്തിലാണ് നടി.അമൃത സുരേഷ് വിദേശത്തെ ഷോ കഴിഞ്ഞ് തിരിച്ചുവന്നതിനെ കുറിച്ചുള്ള വീഡിയോ ആണ് ഏറ്റവുമൊടുവിൽ അഭിരാമി ചെയ്തിരുന്നത്. അതിന് കിട്ടിയ പോസിറ്റീവ് കമന്റുകൾ തനിക്ക് വലിയ പ്രചോദനമായി എന്ന് അഭിരാമി പറയുന്നു. ആ വീഡിയോയിൽ ഷോ കഴിഞ്ഞു വന്ന അമൃതയെ അമ്മ ആരതി ഉഴിഞ്ഞ് സ്വീകരിക്കുന്നതും, ദൃഷ്ടി ദോഷം മാറാൻ ഉഴിഞ്ഞിടുന്നതും എല്ലാം കാണാമായിരുന്നു. അതിനൊരു വിശദീകരണം നൽകിക്കൊണ്ടാണ് പുതിയ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. ഒരിടയ്ക്ക് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ സൈബർ അറ്റാക്ക് നേരിട്ട സഹോദരിമാരാണ് അമൃത സുരേഷു അഭിരാമി സുരേഷും.






വ്യക്തി ജീവിതത്തിലെ ചില കാര്യങ്ങൾ എടുത്തുകാട്ടിയുള്ള സൈബർ അറ്റാക്കിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തുകയായിരുന്നു അഭിരാമി.പൊതുവെ എന്ത് പോസ്റ്റ് ചെയ്താലും നെഗറ്റീവ് കമന്റുകളാണ് എനിക്ക് കൂടുതലും വരുന്നത്. എന്നാൽ കഴിഞ്ഞ വീഡിയോയിൽ ഫേസ്ബുക്കിലും യൂട്യൂബിലും എല്ലാം പോസിറ്റീവ് കമന്റ് വന്നതിന്റെ വലിയ സന്തോഷം മറച്ചുവയ്ക്കാൻ കഴിയില്ല. ഇഷ്ടമുള്ളവർ കണ്ടാൽ മതി എന്ന് പറയുമ്പോഴും, ആളുകൾ കണ്ട് നല്ല അഭിപ്രായം പറയണം എന്ന് എല്ലാവരെയും പോലെ ഞാനും ആഗ്രഹിക്കാറുണ്ട്. ആ തൃപ്തി കഴിഞ്ഞ വീഡിയോ ചെയ്തപ്പോൾ ഉണ്ടായി എന്നാണ് അഭിരാമി പറഞ്ഞത്. അതിന് കിട്ടിയ സ്വീകരണമാണ് ഇപ്പോൾ ഈ വീഡിയോ ചെയ്യാനുള്ള പ്രചോദനം ആയത്.






ഞങ്ങളുടെ കുടുംബത്തിന് നിങ്ങൾ നൽകുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി എന്ന് പറഞ്ഞാണ് അഭിരാമിയുടെ വീഡിയോ അവസാനിക്കുന്നത്. പല സ്ഥലങ്ങളിലും പല രീതിയിലാണ് ഇത് ചെയ്യുന്നത്. പാരമ്പര്യമായി കുടുംബത്തിൽ ഇങ്ങനെ ചെയ്തു വരാറുണ്ട്. പല ഇടങ്ങളിലും പല രീതിയിലാണ് ചെയ്യുന്നത്. വിശ്വാസത്തിനപ്പുറം, ചില ശാസ്ത്രീയ വശങ്ങളും ഇതിനുണ്ട്. ചെറുപ്പം മുതലേ ഞങ്ങൾ എന്ത് പരിപാടി ചെയ്തു വീട്ടിലേക്ക് വന്നാലും അമ്മ ഇത് ചെയ്യാറുണ്ട്.





അതൊക്കെ ഓരോരുത്തരുടെ വിശ്വാസമാണ്. നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ, എന്റെ വിശ്വാസം എന്നെയും - അഭിരാമി പറഞ്ഞു. പൊതുവെ മിക്ക കലാകാരന്മാരുടെ വീട്ടിലു ഇത്തരം ആചാരങ്ങൾ നടക്കുന്നുണ്ട്. അതെല്ലാം ഒരു വിശ്വാസമാണ്. കണ്ണേറ് കിട്ടാതിരിക്കാൻ വേണ്ടിയല്ലേ നമ്മൾ പുതുതായി പണിയുന്ന വീട്ടിലൊക്കെ നോക്കുകുത്തിയെ വയ്ക്കുന്നത്. അതുപോലെ, കലാകാരന്മാരെ ഉഴിഞ്ഞിടുന്നതും, ആരതി ഉഴിഞ്ഞ് സ്വീകരിക്കുന്നതുമെല്ലാം വിശ്വാസത്തിന്റെ ഭാഗമാണ് എന്ന് അഭിരാമി വ്യക്തമാക്കി.

Find out more: