അമ്മയെ പോലെ സുന്ദരിയാണ്, മനോഹരമായ ചിരി; വിസ്മയ മോഹൻലാലിന്റെ പുതിയ ഫോട്ടോകൾ വൈറൽ.... അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുത്ത വിശേഷങ്ങളും, ചേട്ടന്റെ സിനിമാ പ്രമോഷനും, തന്റെ യാത്രകളിലെ മനോഹര കാഴ്ചകളും എല്ലാം കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി ഇടവിട്ട് വിസ്മയ പങ്കുവയ്ക്കാറുണ്ട്. അപ്പോഴും സ്വന്തം ഫോട്ടോകൾ പങ്കുവയ്ക്കുന്നതിൽ നിന്നും വിട്ടു നിന്നു. എന്നാൽ ഇപ്പോഴിതാ തുരുതുരാ എന്ന് തന്റെ കുറേ ഫോട്ടോകൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് വിസ്മയ. സ്‌മോകി ദ ആർട്ടിസ്റ്റ് എന്ന ഫോട്ടോഗ്രാഫറാണ് അതി മനോഹരമായ താരപുത്രിയുടെ ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ബ്ലാക്ക് ഡ്രസ്സിൽ അല്പം ഗ്ലാമറായ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. വിസ്മയയുടെ മുഖത്തെ ആ നിറഞ്ഞ ചിരിയാണ് ഏറ്റവും വലിയ ആകർഷണം. ദിവ്യ വിനീത്, ജ്യോതി കൃഷ്ണ, ശ്രാവൺ മുകേഷ് അടക്കം നിരവധി സെലിബ്രേറ്റികൾ ചിത്രങ്ങൾക്ക് ലൈക്ക് അടിച്ചിട്ടുണ്ട്.





പൊതുവെ സോഷ്യൽ മീഡിയയിലോ പൊതു ഇടങ്ങളിലോ അധികം സജീവമല്ലാത്ത താരപുത്രിയാണ് വിസ്മയ മോഹൻലാൽ. എന്നാൽ അടുത്തിടെ ഇൻസ്റ്റഗ്രാമിൽ സജീവമായിട്ടുണ്ട്. പൊതുപരിപാടികളിൽ പങ്കെടുക്കാത്ത വിസ്മയയും പ്രണവു ഇതുവരെ ഒരു ചാനൽ അഭിമുഖവും നൽകിയിട്ടില്ല. എന്നാൽ തന്റെ സഹയാത്രികയായ ബ്ലോഗർക്ക് വിസ്മയ ഒറു അഭിമുഖം നൽകിയിരുന്നു. പോകാൻ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളെ കുറിച്ചും, യാത്രകൾ നൽകുന്ന മനോഹരമായ അനുഭവങ്ങളെ കുറിച്ചുമൊക്കെയാണ് അതിൽ വിസ്മയ സംസാരിക്കുന്നത്. അച്ഛന്റെ സ്റ്റാർഡത്തെ കുറിച്ചോ, അത് നൽകുന്ന പ്രശസ്തിയെ കുറിച്ചോ ഒരിക്കലും വിസ്മയ എവിടെയും സംസാരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.






മക്കളുടെ ഇഷ്ടങ്ങളെയും താത്പര്യങ്ങളെയും ബഹുമാനിക്കുന്ന അച്ഛനാണ് മോഹൻലാൽ. അവർക്കെന്താണോ ഇഷ്ടം അങ്ങനെ ജീവിക്കട്ടെ എന്നാണ് ലാൽ പറഞ്ഞിട്ടുള്ളത്. അതേ സമയം പ്രണവിന്റെ സിനിമകൾക്കായാലും, വിസ്മയയുടെ എഴുത്തുകൾക്കാണെങ്കിലും മോഹൻലാൽ തന്നെക്കൊണ്ടാവും വിധം പ്രോത്സാഹനം നൽകാറുണ്ട്. അച്ഛന്റെ പാരമ്പര്യം പിൻതുടർന്ന് എന്തായാലും അഭിനയത്തിലേക്ക് എത്താൻ സാധ്യതയില്ലാത്ത താരപുത്രിമാരിൽ ഒരാളാണ് വിസ്മയ. എഴുത്തും വായനയും യാത്രകളും ക്ലേ ആർട്ടും ഒക്കെയാണ് വിസ്മയയ്ക്ക് താത്പര്യം. ഗ്രെയിൻസ് ഓഫ് സ്റ്റാർ ഡസ്റ്റ് എന്ന പുസ്തകം എഴുതിയ എഴുത്തുകാരി കൂടെയാണ് വിസ്മയ.





എഴുതണം എന്ന് കരുതി എഴുതിയതല്ല, പലപ്പോഴായി എഴുതിയ തന്റെ കവിതകൾ പുസ്തകമാക്കുകയായിരുന്നു എന്നാണ് ഇതേ കുറിച്ച് താരപുത്രി പറഞ്ഞത്. ഇപ്പോൾ അതിന്റെ രണ്ടാം പതിപ്പ് എഴുതാനുള്ള ശ്രമത്തിലാണത്രെ.
അമ്മയെ പോലെ മകൾ സുന്ദരിയാണ് എന്ന് പറഞ്ഞ് മോഹൻലാൽ ഫാൻ പേജുകളിൽ ഫോട്ടോ ഷെയർ ചെയ്യപ്പെടുന്നുണ്ട്. വിസ്മയ തന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമായതിനാൽ തന്നെ ഫോട്ടോകൾ പെട്ടന്ന് ശ്രദ്ധ നേടുന്നു. വിസ്മയ മാത്രമല്ല, സഹോദരൻ പ്രണവ് മോഹൻലാലും തന്റെ ഫോട്ടോകളൊക്കെ പങ്കുവയ്ക്കുന്നതിൽ വളരെ പിന്നിലാണ്. യാത്രകൾ ഇഷ്ടപ്പെടുന്ന രണ്ടു പേരും, യാത്രകളിൽ തങ്ങളെ ആകർഷിക്കുന്ന കാഴ്ചകളാണ് ചിത്രങ്ങളായി പങ്കുവയ്ക്കാറുള്ളത്.

Find out more: