ജയം രവിയ്‌ക്കൊപ്പമുള്ള ഫോട്ടോകൾ എല്ലാം ഡിലീറ്റ് ചെയ്തു ഭാര്യ; വേർപിരിഞ്ഞോ എന്ന ചോദ്യത്തിനു മറുപടിയുമായി ആർതി. എത്ര വർഷം ഒരുമിച്ചു താമസിച്ചു എന്നതിലല്ല, പൊരുത്തപ്പെട്ടു കഴിയാൻ പറ്റാത്ത ബന്ധം എന്തിന്റെ പേരിലായാലും മുന്നോട്ട് കൊണ്ടു പോകേണ്ട എന്ന നിലപാടിലാണ് ഈ തീരുമാനം എടുക്കുന്നത്. അതിന് കൈയ്യടിച്ച് പാസാക്കുന്നവരും, വേണ്ടിയിരുന്നില്ല എന്ന് വിമർശിക്കുന്നവരും ഉണ്ട്. എന്ത്, എങ്ങനെയോ ഇപ്പോൾ വിവാഹ മോചന വാർത്തകൾ വരുന്നത് ജയം രവിയെയും ആർതിയെയും കുറിച്ചാണ്. വിവാഹ മോചന ഗോസിപ്പുകൾ ഇപ്പോൾ സിനിമാ ലോകത്ത് സർവ്വ സാധാരണമാണ്.ജയം രവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സൈറൻ എന്ന ചിത്രം നിർമിച്ചത് അമ്മായിയമ്മ സുജാത വിജയകുമാറാണ്.





ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിലെല്ലാം ഭാര്യയ്‌ക്കൊപ്പം എത്തിയും, ഭാര്യയോടുള്ള പ്രണയത്തെ കുറിച്ച് സംസാരിച്ചും ജയം രവി നിറഞ്ഞു നിന്നിരുന്നു. എന്നാൽ ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തുവരുന്നത്.
 ജയം രവിയും നിർമാതാവ് സുജാത വിജയകുമാറിന്റെ മകൾ ആർതിയും ഏറെ കാലം പ്രണയത്തിലായിരുന്നു. 2009 ൽ ആണ് ഇരു കുടുംബത്തിന്റെയും അനുഗ്രഹത്തോടെ രണ്ടുപേരുടെയും വിവാഹം കഴിഞ്ഞത്. രണ്ട് ആൺമക്കളും ജയം രവിയ്ക്കും ആർതിയ്ക്കും പിറന്നു. മൂത്തമകൻ ആരവ് ടിക് ടിക് ടിക് എന്ന ചിത്രത്തിലൂടെ അച്ഛനൊപ്പം സിനിമയിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.കുടുംബത്തിനൊപ്പമുള്ള ഫോട്ടോകൾ ഇൻസ്റ്റഗ്രാമിലൂടെ നിരന്തരം പങ്കുവച്ച താരപത്‌നിയാണ് ആർതി. എന്നാൽ ഇപ്പോൾ ആർതിയുടെ പേജിൽ ഒരൊറ്റ കുടുംബ ചിത്രവും ഇല്ല. ജയം രവിയ്‌ക്കൊപ്പം താജ്മഹലിന് മുന്നിൽ നിൽക്കുന്ന വൈറലായ ചിത്രങ്ങളെല്ലാം ആർതി പേജിൽ നിന്നും ഡിലീറ്റ് ചെയ്ത് ഒഴിവാക്കിയിരിക്കുന്നു.







 ഇതോടെയാണ് വിവാഹ മോചന ഗോസിപ്പുകൾ ശക്തിപ്രാപിച്ചത്.ജയം രവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സൈറൻ എന്ന ചിത്രം നിർമിച്ചത് അമ്മായിയമ്മ സുജാത വിജയകുമാറാണ്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിലെല്ലാം ഭാര്യയ്‌ക്കൊപ്പം എത്തിയും, ഭാര്യയോടുള്ള പ്രണയത്തെ കുറിച്ച് സംസാരിച്ചും ജയം രവി നിറഞ്ഞു നിന്നിരുന്നു. എന്നാൽ ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തുവരുന്നത്. ജയം എന്ന ജയം രവിയുടെ ആദ്യ ചിത്രത്തിലെ ഒരു പാട്ട് ആണ് ആർതി പങ്കുവച്ചിരിയ്ക്കുന്നത്. 'പോയാ പോയാ, പോയാ പോയാ, ഉൻ വേലയത്താൻ പാത്തുക്കിട്ട് പോയാ പോയാ (നീ നിന്റെ ജോലി നോക്ക് പോകൂ) എന്ന പാട്ട് രംഗത്തിലൂടെ ആർതി തനിയ്ക്ക് പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു എന്നാണ് ആരാധകരുടെ പ്രതികരണം.





 അതിനിടയിൽ ഇതാ ആർതിയുടെ ഇൻസ്റ്റഗ്രാം സ്‌റ്റോറി വൈറലാവുന്നു. വിവാഹ മോചനത്തെ കുറിച്ചുള്ള വാർത്തകൾക്കുള്ള ആർതിയുടെ മറുപടിയാണ് ഇതെന്നാണ് ആരാധകർ പറയുന്നത്. മണിരത്‌നത്തിന്റെ പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിലെ ടൈറ്റിൽ റോൾ ചെയ്തതിലൂടെ പാൻ ഇന്ത്യൻ ലെവലിൽ ജയം രവിയുടെ കരിയർ മറ്റൊരു തലത്തിലേക്ക് മാറിയിരിക്കുകയാണ്. അതിനിടയിലാണ് ഇങ്ങനെ ഒരു വാർത്ത. ഇതിന് മുൻപ് പല തവണ ഇത്തരത്തിൽ വിവാഹ മോചന വാർത്തകൾ പുറത്തുവന്നിരുന്നു.

Find out more: