കോമഡി നടന്റെ നായികയായി അഭിനയിക്കാൻ പറ്റില്ല; തൃഷ നിരസിച്ച സിനിമ ഒടുവിൽ ബ്ലോക്ക് ബസ്റ്റർ ഹിറ്റ്! 2015 ൽ ദിലീപിനെയും നിക്കി ഗൽറാണിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സുരേഷ് ദിവാകർ സംവിധാനം ചെയ്ത ഇവൻ മര്യാദ രാമൻ എന്ന ചിത്രത്തിന്റെ ഒറിജിനൽ. മലയാളത്തിൽ മാത്രമാണ് ആ സിനിമ പരാജയപ്പെട്ടുപോയത്. തെലുങ്കിൽ 2010 ൽ വേൾഡ് വൈഡ് ആയി 40 കോടി നേടിയ ചിത്രം പിന്നീട് ബെംഗാൾ, കന്നട, ഹിന്ദി, തമിഴ് ഭാഷകളിലും റീമേക്ക് ചെയ്തിരുന്നു. എല്ലാം ബ്ലോക് ബസ്റ്റർ ഹിറ്റ്! എസ് എസ് രാജമൗലിയുടെ സിനിമ നിരസിക്കുക എന്ന് പറഞ്ഞാൽ അത് വലിയൊരു നഷ്ടമായിരിക്കും എന്ന് പലരും തിരിച്ചറിഞ്ഞത് ബാഹുബലി ചിത്രങ്ങൾക്ക് ശേഷമായിരിക്കും. എന്നാൽ സ്റ്റുഡന്റ് നമ്പർ വൺ എന്ന ആദ്യ സിനിമ മുതൽ തന്നിലെ സംവിധായകന്റെ ഗ്രാഫ് വ്യക്തമാക്കിയതാണ് അദ്ദേഹം.




ചത്രപതിയും മഗദീരയുമൊക്കെ മൊഴിമാറ്റി എത്തിയപ്പോൾ ഇങ്ങ് കേരളക്കരയിലും വൻ ഹിറ്റാണ്. എല്ലാം കോടികൾ വാരിയ ബ്ലോക് ബസ്റ്റർ ഹിറ്റുകളാണ്. അക്കൂട്ടത്തിൽ ഒരു ബ്ലോക് ബസ്റ്റർ ഹിറ്റാണ് 2010 ൽ പുറത്തിറങ്ങിയ മര്യാദ രാമണ്ണ.  തൃഷയെ ഈ റോളിന് വേണ്ടി പരിഗണിച്ചു എന്നാണ് 14 വർഷങ്ങൾക്ക് ശേഷം ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ അന്ന് താൻ അഭിനയിക്കുന്ന സിനിമകളിൽ നായകന്റെ കൂടെ വരുന്ന കോമാളി റോളുകൾ ചെയ്യുന്ന നടനൊപ്പം നായികയായി അഭിനയിക്കാൻ തൃഷ തയ്യാറായില്ലത്രെ. ഡേറ്റിന്റെ ക്ലാഷ് പറഞ്ഞ് തൃഷ പിന്മാറിയ സാഹചര്യത്തിലാണ് സലോണി അശ്വനി നായികയായി എത്തിയത്. സലോണിയുടെ കരിയറിലെയും ഒരു ബ്രേക്ക് ആയിരുന്നു സിനിമ.അന്ന് സുനിലിനെ നായകനാക്കിയാൽ സിനിമ പരാജയപ്പെടും എന്ന് പലരും രാജമൗലിയെ താക്കീത് ചെയ്തിരുന്നുവത്രെ.






അതെല്ലാം അവഗണിച്ച് എസ് എസ് രാജമൗലി തന്റെ തീരുമാനവുമായി മുന്നോട്ട് പോകുകയായിരുന്നു. രാജമൗലിയുടെ തീരുമാനം തെറ്റിയില്ല. സുനിൽ വർമ നായകനായി എത്തിയ മര്യാദ രാമണ്ണ വൻ ഹിറ്റായി. ഇന്ന് രജിനികാന്തിന്റെ വില്ലനായി ജയിലർ എന്ന സിനിമ വരെ വന്നു നിൽക്കുന്നു സുനിലിന്റെ വളർച്ച. പിന്നീട് ചിത്രം ബ്ലോക് ബസ്റ്റർ ഹിറ്റായതോടെ സിനിമ ഉപേക്ഷിച്ചതിൽ തൃഷയ്ക്ക് നിരാശയുള്ളതായി പറയപ്പെടുന്നു. അതേസമയം പിന്നീടൊരു രാജമൗലി ചിത്രത്തിലേക്കും തൃഷ കൃഷ്ണയ്ക്ക് അവസരം വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇന്റസ്ട്രിയിൽ ഒരു ബ്രാന്റായി വളർന്നു പന്തലിച്ചു നിൽക്കുന്ന എസ് എസ് രാജമൗലി ഏറ്റവുമൊടുവിൽ ഒരുക്കിയ ആർ ആർ ആർ എന്ന ചിത്രം ഓസ്‌കാർ പുരസ്‌കാരം വരെ നേടി നിൽക്കുയാണ്.





 തൃഷയെ ഈ റോളിന് വേണ്ടി പരിഗണിച്ചു എന്നാണ് 14 വർഷങ്ങൾക്ക് ശേഷം ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ അന്ന് താൻ അഭിനയിക്കുന്ന സിനിമകളിൽ നായകന്റെ കൂടെ വരുന്ന കോമാളി റോളുകൾ ചെയ്യുന്ന നടനൊപ്പം നായികയായി അഭിനയിക്കാൻ തൃഷ തയ്യാറായില്ലത്രെ. ഡേറ്റിന്റെ ക്ലാഷ് പറഞ്ഞ് തൃഷ പിന്മാറിയ സാഹചര്യത്തിലാണ് സലോണി അശ്വനി നായികയായി എത്തിയത്. സലോണിയുടെ കരിയറിലെയും ഒരു ബ്രേക്ക് ആയിരുന്നു സിനിമ.

Find out more: