അച്ഛന്റെ സ്വാധീനം കാരിയറിൽ വിലങ്ങു തടിയായി! സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും വെള്ളിത്തിരയിൽ എത്തിയ ലക്ഷ്മി, പ്രശസ്ത നടൻ മോഹൻ ബാബുവിന്റെ മകളും, യുവതാരം വിഷ്ണു ലക്ഷ്മി മഞ്ജുവിന്റെ സഹോദരിയുമാണ്. സ്വന്തം കുടുംബത്തിലെ പെൺകുട്ടികൾക്ക് വെള്ളിത്തിരയിൽ അവസരമൊരുക്കുന്ന ബോളിവുഡ് സംസ്കാരത്തിൽ നിന്നും വിഭിന്നമാണ് ദക്ഷിണേന്ത്യൻ താരകുടുംബങ്ങളിലെന്ന് ഈയിടെ ഫ്രീ പ്രസ് ജേര്ണലിനു നൽകിയ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. സ്വന്തം കരിയറിലെ റോഡ് ബ്ലോക്ക് എന്നാണു ലക്ഷ്മി, കുടുംബത്തെ വിശേഷിപ്പിച്ചത്. തന്റെ സഹോദരന്മാർക്ക് എളുപ്പത്തിൽ കിട്ടിയ കാര്യങ്ങൾ നേടാൻ തനിക്കൊരുപാട് പൊരുതേണ്ടി വന്നിരുന്നുവെന്ന് വെളിപ്പെടുത്തിയ ലക്ഷ്മി, പുരുഷാധിപത്യ വ്യവസ്ഥയുടെ ഇരയാണെന്നും സ്വയം വിശേഷിപ്പിച്ചു. 




മോൺസ്റ്റർ എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതയായ താരമാണ് ലക്ഷ്മി മഞ്ജു. ബാലതാരമായി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച ലക്ഷ്മി പിന്നീട് ഉപരിപഠനത്തിനായി യുഎസിലേയ്ക്ക് പോയി. 2004 ൽ അമേരിക്കൻ ടെലിവിഷൻ പരമ്പരയായ ലാസ് വെഗാസിലൂടെ വീണ്ടും അഭിനയരംഗത്തേയ്ക്ക് പ്രവേശിച്ച ലക്ഷ്മി, നാലോളം അമേരിക്കൻ പരമ്പരകളിൽ അഭിനയിച്ചു. 2006-ൽ, ലോസ് ഏഞ്ചൽസിലെ ലാ ഫെമ്മെ ഫിലിം ഫെസ്റ്റിവലിൻ്റെ ഭാഗമായി വിൽഷയർ ഫൈൻ ആർട്സ് തിയേറ്ററിൽ പ്രദർശിപ്പിച്ച പെർഫെക്റ്റ് ലൈവ്സ് എന്ന ഹ്രസ്വചിത്രത്തിൽ അവർ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്തു. ദക്ഷിണേന്ത്യയിലെ നായകനടന്മാർ സ്വന്തം സഹോദരിമാരോ, പെണ്മക്കളോ അഭിനയിക്കാൻ വരുന്നതിനെ പ്രോത്സാഹിപ്പിക്കാറില്ല എന്നും, അച്ഛനും അച്ഛച്ചനും എല്ലാം അഭിനയിക്കണമെന്ന മോഹം താനടക്കമുള്ള പെൺകുട്ടികളിൽ ഇല്ലാതാക്കാൻ ശ്രമിച്ചിരുന്നു എന്നും ലക്ഷ്മി പറഞ്ഞു.





 അഭിനയിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തിയപ്പോൾ, വലിയൊരു തടാകത്തിലെ ചെറിയൊരു മത്സ്യം മാത്രമാണ് നീയെന്നാണ് കുടുംബത്തിൽ നിന്നും ലഭിച്ച പ്രതികരണം എന്നും ലക്ഷ്മി പറഞ്ഞു.
തെലുഗു സിനിമാ കുടുംബങ്ങളിൽ നിന്നുള്ള ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് ലക്ഷ്മി.മൂന്നു തവണ ഫിലിം ഫെയർ സൗത്ത് അവാർഡ്, മൂന്നു തവണ സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്, രണ്ടു തവണ നന്തി അവാർഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ലക്ഷ്മിയെ ഓക്‌ലാഹോമ സിറ്റി യൂണിവേഴ്‌സിറ്റിയും ആദരിച്ചിരുന്നു. മോഹൻലാൽ നായകനായ മോൺസ്റ്റർ എന്ന ചിത്രത്തിൽ ഹണി റോസിനോടൊപ്പം ശ്രദ്ധേയമായ പ്രകടനം കാഴ്ച വെയ്ക്കാൻ ലക്ഷ്മിക്ക് സാധിച്ചിരുന്നു.






 2011 ൽ ടോളിവുഡിൽ മടങ്ങിയെത്തിയ ലക്ഷ്മി ഇരുപതോളം സിനിമകളുടെയും ഭാഗമായി. ഹൈദരാബാദിൽ താമസിച്ചാൽ കരിയറിൽ മുന്നേറാനാകില്ല എന്ന തിരിച്ചറിവാണ് മുംബൈയിലേയ്ക്ക് താമസം മാറാൻ കാരണമെന്നും; വീട്ടുകാരുടെ എതിർപ്പിനെ അതിജീവിച്ചു കൊണ്ട് രാകുൽ പ്രീതിനോടൊപ്പമാണ് മുംബൈയിൽ താമസിച്ചതെന്നും താരം പറഞ്ഞു. തെലുഗു ഇൻഡസ്ട്രിയിൽ അച്ഛനുള്ള സ്വാധീനം തന്റെ മുന്പോട്ടുള്ള യാത്രയ്ക്ക് വിലങ്ങു തടിയായി മാറുന്നുവെന്ന തിരിച്ചറിവാണ്, മുംബൈയിലേയ്ക്ക് മാറാനുള്ള കാരണമായി മാറിയതെന്നും; ബോളിവുഡ് ഇൻഡസ്ട്രിയിൽ അവസരങ്ങൾ തേടിക്കൊണ്ടുള്ള ചർച്ചകളിലാണെന്നും ലക്ഷ്മി വെളിപ്പെടുത്തി.


Find out more: