പ്രതികാരവും ത്രില്ലറും നിറഞ്ഞ ഡി എൻ എ!  മമ്മൂട്ടിയുടേയും രതീഷിന്റേയും പഴയ സിനിമകൾ കണ്ടവർക്ക് വെള്ളിത്തിരയിൽ അവരെ തന്നെ തോന്നിയാൽ കുറ്റം പറയാനാവില്ല, അവർ രണ്ടു പേരും തന്നെയാണ് പുതിയ കാലത്ത് മുഖാമുഖം വന്നിരിക്കുന്നത്- അഷ്‌ക്കറിന്റേയും പദ്മരാജിന്റേയും രൂപത്തിൽ!ഏതാനും വർഷങ്ങൾക്ക് മുമ്പായിരുന്നുവെങ്കിൽ മമ്മൂട്ടിയും രതീഷും ചെയ്യുമായിരുന്ന കഥാപാത്രങ്ങളെയാണ് മമ്മൂട്ടിയുടെ സഹോദരി പുത്രൻ അഷ്‌ക്കർ സൗദാനും രതീഷിന്റെ മകൻ പദ്മരാജ് രതീഷും ചെയ്തിരിക്കുന്നത്. മലയാള സിനിമ അടുത്ത കാലത്ത് നേടിയ വലിയ പേരിനെ രാജ്യത്തിന്റെ വിവിധ കമ്പോളങ്ങളിൽ ഉപയോഗപ്പെടുത്താൻ സിനിമയിലെ രണ്ട് പാട്ടുകൾ രണ്ട് ഭാഷകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്.





കോട്ടയം കുഞ്ഞച്ചനിലും കിഴക്കൻ ഹിറ്റ് ഗാനങ്ങൾ നൽകിയ ടി എസ് സുരേഷ് ബാബുവിൽ നിന്നും മലയാളത്തിലൊരു നല്ല ഗാനം പ്രതീക്ഷിക്കുന്നവരെ ഡി എൻ എ നിരാശപ്പെടുത്തിയേക്കും. മലയാളത്തിൽ പാട്ടില്ലാത്ത സിനിമയിൽ തമിഴിലും ഹിന്ദിയിലുമാണ് സിനിമയിലെത്തുന്നത്. തമിഴ് ഗാനം രചിച്ചത് ചലച്ചിത്ര നടി സുകന്യയാണെന്ന പ്രത്യേകതയുമുണ്ട്.
 കൊച്ചി നഗരത്തിൽ തുടർച്ചയായി നടന്ന മൂന്ന് കൊലപാതകങ്ങളും അതിലേക്കുള്ള അന്വേഷണവുമാണ് ത്രില്ലർ രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സമാന്തരമായി സഞ്ചരിക്കുന്ന രണ്ട് കഥകളിലൂടെ കാഴ്ചക്കാർക്ക് സംശയം തോന്നാത്ത വിധത്തിൽ സിനിമ എഴുതാൻ തിരക്കഥാകൃത്ത് എ കെ സന്തോഷിന് സാധിച്ചിട്ടുണ്ട്.കൊച്ചിയിലെ സ്വകാര്യ എഫ് എമ്മായ ഫയറിലെ ആർ ജെ മാരായ ലക്ഷ്മി നാരായണനും അന്നയും ഓഫിസിലെ സഹപ്രവർത്തകർ മാത്രമല്ല നല്ല സുഹൃത്തുക്കൾ കൂടിയാണ്.






ലക്ഷ്മി നാരായണനെന്ന പാലക്കാടൻ ബ്രാഹ്‌മണനായെത്തിയ അഷ്‌ക്കർ സൗദാൻ പഴയകാല മമ്മൂട്ടിയെയെ മുഴുവൻ സമയവും ഓർമിപ്പിക്കുന്നുണ്ട്. മമ്മൂട്ടിയുടെ രൂപവും ഭാവവും ശബ്ദവും മാത്രമല്ല അതേ അഭിനയ രീതിയും പിന്തുടരുന്നുണ്ട് അഷ്‌ക്കർ സൗദാൻ.വളരെ ക്രൂരമായി കൊല്ലപ്പെടുന്ന മൂന്നു പേർക്കും തമ്മിൽ പ്രത്യക്ഷമായി യാതൊരു ബന്ധവുമില്ലെങ്കിലും റേച്ചലിന്റെ അന്വേഷണ സംഘം അവരെ ബന്ധിപ്പിക്കുന്നതിൽ വിജയിക്കുന്നുണ്ട്. ഏത് കുറ്റകൃത്യത്തിലും ദൈവം ഒരു അടയാളം ബാക്കിവെക്കുമെന്നു പറയാറുള്ളതുപോലെ ഇവിടേയും ദൈവത്തിന്റെ കൈ തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ രക്ഷയ്‌ക്കെത്തുന്നത്.ഇൻവെസ്റ്റിഗേഷൻ ത്രില്ലർ പ്രതീക്ഷിക്കുന്നവർ ആഗ്രഹിക്കുന്ന രീതിയിൽ രചനയും മേക്കിംഗും കാഴ്ചവെക്കാനായിട്ടുണ്ട് ഡി എൻ എയ്ക്ക്. 





ആകാംക്ഷയുണർത്തുന്ന സംഘട്ടന രംഗങ്ങൾ സിനിമയുടെ ത്രില്ലർ സ്വഭാവത്തിന് ഏറെ സഹായിച്ചിട്ടുണ്ട്. ചികഞ്ഞു ചിന്തിക്കുന്നവർക്ക് കൊലപാതകിയെ കണ്ടെത്താൻ കഴിയുന്ന വിധത്തിലുള്ള സൂചനകളുമെല്ലാം കഥയിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ പ്രതീക്ഷിക്കുന്നവർ ആഗ്രഹിക്കുന്ന രീതിയിൽ രചനയും മേക്കിംഗും കാഴ്ചവെക്കാനായിട്ടുണ്ട് ഡി എൻ എയ്ക്ക്. ആകാംക്ഷയുണർത്തുന്ന സംഘട്ടന രംഗങ്ങൾ സിനിമയുടെ ത്രില്ലർ സ്വഭാവത്തിന് ഏറെ സഹായിച്ചിട്ടുണ്ട്. ചികഞ്ഞു ചിന്തിക്കുന്നവർക്ക് കൊലപാതകിയെ കണ്ടെത്താൻ കഴിയുന്ന വിധത്തിലുള്ള സൂചനകളുമെല്ലാം കഥയിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.

Find out more: