ന്യൂ ജെൻ പിള്ളേരുടെ രീതികൾ അറിയണം; ധ്യാനിന്റെ തോളിൽ കൈയ്യിട്ട് ദിലീപ്! എത്രത്തോളം വിമർശനങ്ങൾ ഏൽക്കേണ്ടി വന്നു എന്ന് പറഞ്ഞാലും മലയാളികളുടെ മനസ്സിൽ ഒരു സ്വന്തം പയ്യൻ ഇമേജ് ആളാണ് ഇന്നും താരത്തിനുള്ളത്. അതുതന്നെയാണ് അദ്ദേഹത്തിന്റെ വിജയവും. തിരിച്ചുവരവിൽ കോമഡിയും ഫാമിലി ത്രില്ലർ മൂവിയിലും കൂടുതൽ ശ്രദ്ധിച്ച താരത്തിന്റെ ചിത്രങ്ങൾ പ്രതീക്ഷിച്ച അത്രയും നല്ല നിലയിലേക്ക് എത്തിയോ എന്ന കാര്യത്തിൽ ചില സംശയങ്ങൾ നിലനിന്നിരുന്നു. എന്നാൽ ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആരാധകർക്ക് സന്തോഷിക്കാൻ പറ്റുന്ന ഒരു വീഡിയോ ആണ് കഴിഞ്ഞദിവസം മുതൽ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ജനപ്രിയനായകൻ എന്ന ലേബൽ ഇത്രയും വർഷങ്ങൾ ആയിട്ടും മലയാളി കൊടുത്തിരിക്കുന്നത് നടൻ ദിലീപിന് തന്നെയാണ്.





ധ്യാനിന്റെ തോളിൽ കൈ ഇട്ടുകൊണ്ട് തമാശ പറയുന്ന ദിലീപിന്റ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. തിരിച്ചുവരാൻ ന്യൂ ജെൻ പിള്ളേരുടെ രീതികൾ അറിയണം, അടവ് മാറ്റാനാനോ ധ്യാനിന് ഒപ്പം കൂടിയത് എന്നുള്ള ചോദ്യവും ആരാധകർ ചോദിക്കുന്നുണ്ട്. ഇവരുടെ കോംബോ ഏറ്റവും നല്ല രീതിയിൽ എത്തും എന്ന പ്രതീക്ഷകയിലാണ് സിനിമ പ്രേമികൾ. ദിലീപിനെ പോലെ തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആണ് ധ്യാൻ ശ്രീനിവാസൻ. തുറന്നുപറച്ചിലുകളിലൂടെയാണ് ധ്യാൻ പലപ്പോഴും ശ്രദ്ധ നേടിയിട്ടുള്ളതും. വര്ഷങ്ങള്ക്ക് ശേഷം സിനിമയിൽ ധ്യാനിന്റെ വേറിട്ട ഒരു അഭിനയവും കാണാൻ കഴിഞ്ഞതാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം ദിലീപിന്റെ ഒപ്പം ആണെന്നുള്ളതാണ് പ്രേക്ഷകർക്ക് ആകാംക്ഷ കൂട്ടുന്നത്.




നവാഗതനായ ബിൻ്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന 'ഡി 150'യുടെ ലൊക്കേഷൻ കാഴ്ചകളാണ് കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ നടന്നത്. 'ജനഗണമന', 'മലയാളി ഫ്രം ഇന്ത്യ' തുടങ്ങിയ ശ്രദ്ധേയമായ പ്രോജക്ടുകളിൽ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ആളുകൂടിയാണ് ബിൻ്റോ സ്റ്റീഫൻ. ഒരു ഫാമിലി എൻ്റർടെയ്‌നർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ഡി 150' എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി ബിന്റോ അരങ്ങേറ്റം കുറിക്കുന്നത്. ദിലീപ് തൻ്റെ 150-ാം ചിത്രത്തിന് ഒരുങ്ങുകയാണ്, താൽക്കാലികമായി ' ഡി 150 ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആകും ദിലീപിനൊപ്പം ധ്യാന് ശ്രീനിവാസൻ ജോടിയാകുന്നത്. 




സിദ്ദിഖ്, ബിന്ദു പണിക്കർ, മഞ്ജു പിള്ള, ജോണി ആൻ്റണി തുടങ്ങി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്.ദിലീപ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെക്കൂടാതെ, പ്രതിഭാധനരായ ഒരു സാങ്കേതിക ടീമും ഈ ചിത്രത്തിനുണ്ട്, സംഗീത സംവിധായകൻ സനൽ ദേവ്, എഡിറ്റർ സാഗർ ദാസ്, ഛായാഗ്രാഹകൻ റെനദിവ് എന്നിവരും സംവിധായകൻ്റെ ഒപ്പമുണ്ട്. എറണാകുളത്തിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഓണക്കാലത്ത് റിലീസ് ചെയ്യാൻ ആണ് ലക്ഷ്യമിടുന്നത്.

Find out more: