ഇത് താത്കാലികം മാത്രം; എന്താണ് ഇപ്പോൾ ഇത്ര ആക്ടീവായത് എന്ന ചോദ്യത്തിന് ഉത്തരം നൽകി വിസ്മയ! പൊതുവെ അങ്ങനെ അല്ലല്ലോ, സോഷ്യൽ മീഡിയയുടെ ഭാഗത്തേക്ക് വരാത്ത വിസ്മയയ്ക്ക് ഇതെന്തു പറ്റി. അമ്മയുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുത്തതിനെ കുറിച്ച് പറയുന്നു, പതിവില്ലാതെ അച്ഛനും അമ്മയ്ക്കും എല്ലാം ബർത്ത് ഡേ ആശംസകൾ അറിയിക്കുന്നു. തുരു തുരെ എന്ന് ഫോട്ടോകൾ പങ്കുവയ്ക്കുന്നു, ഇൻസ്റ്റഗ്രാം സ്റ്റോറികൾ സ്ഥിരം അപ്‌ഡേറ്റ് ചെയ്യുന്നു.. മൊത്തത്തിൽ മാറ്റമാണല്ലോ എന്ന് സംസാരം പൊതുവെ ഉണ്ടായിരുന്നു. എന്നാൽ ഇതെല്ലാം താത്കാലികം മാത്രമാണെന്നാണ് ഏറ്റവുമൊടുവിൽ താരപുത്രി പറഞ്ഞിരിയ്ക്കുന്നത്. മണിക്കൂറുകൾക്ക് മുൻപ് പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഇക്കാര്യം വ്യക്തമാക്കുന്നു.




 'പ്രസന്റായിരിക്കുക, എല്ലാം താത്കാലികം മാത്രം' എന്ന് എഴുതി പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയെ കുറിച്ചാണ് പറയുന്നത്. കാവ്യാത്മകമായ ഇൻസ്റ്റഗ്രാം സ്‌റ്റോറികളും അടിക്കുറിപ്പുകളുമാണ് പലപ്പോഴും വിസ്മയ പങ്കുവയ്ക്കുന്നത്. അടുത്ത പുസ്തകം എഴുതാനുള്ള തയ്യാറെടുപ്പിലാണെന്ന് നേരത്തെ താരപുത്രി പറഞ്ഞിട്ടുണ്ട്. അതിന്റെ മുന്നൊരുക്കമാവാം ഇതെന്നാണ് അനുമാനം. കഴിഞ്ഞ കുറച്ച് ആഴ്ചകളായി സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ് മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ. അച്ഛനമ്മമാരുടെ പാരമ്പര്യം പിൻതുടർന്ന് അഭിനയത്തിലേക്ക് വരാൻ സാധ്യതയില്ലാത്ത താരപുത്രിമാരിൽ ഒരാളാണ് വിസ്മയ മോഹൻലാൽ. ചേട്ടൻ പ്രണവ് മോഹൻലാലിനെ പോലെ യാത്രകളോടും പുസ്തകങ്ങളോടും ഒക്കെയാണ് വിസ്മയയ്ക്കും താത്പര്യം. 




ആർട് ഫോമുകളും, ക്ലേ ആർട്ടുകളുമൊക്കെ വിസ്മയയുടെ ഹോബീസിൽ പെടുന്നു. ഒരു പൊതു പരിപാടികളിലും, ചടങ്ങുകളിലും പങ്കെടുക്കാത്ത വിസ്മയയും പ്രണവും എന്നും ലാൽ ഫാൻസിന് ഒരു കൗതുകം തന്നെയാണ്. അച്ഛന്റെ സ്റ്റാർഡത്തിൽ അറിയപ്പെടാൻ താത്പര്യമില്ല എന്നാണ് രണ്ടു പേരുടെയും നിലപാട്. ഗ്രെയിൻ ഓഫ് സ്റ്റാർ ഡസ്റ്റ് ആണ് വിസ്മയ മോഹൻലാലിന്റെ ആദ്യത്തെ പുസ്തകം. എഴുതണം എന്ന് കരുതിയ പുസ്തകമല്ല, യാത്രകളിൽ പലപ്പോഴായി കുറിച്ചിട്ട കവിതകൾ ഒന്നിപ്പിച്ച് പുസ്തകം ഇറക്കുകയായിരുന്നു എന്ന് സുഹൃത്തായ ബ്ലോഗർക്ക് നൽകിയ അഭിമുഖത്തിൽ താരപുത്രി പറഞ്ഞിരുന്നു. ഇപ്പോൾ ആ പുസ്തകത്തിന്റെ രണ്ടാം പതിപ്പ് എഴുതാനുള്ള തയ്യാറെടുപ്പിലാണെന്നും താരപുത്രി വ്യക്തമാക്കിയിട്ടുണ്ട്.





സോഷ്യൽ മീഡിയയിൽ പോലും രണ്ട് പേരും ആക്ടീവ് ആയിരുന്നില്ല. ഇപ്പോൾ വിസ്മയ കൂടുതൽ ഫോട്ടോകളും വിശേഷങ്ങളും എല്ലാ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നുണ്ട് എങ്കിലും കമന്റ് ബോക്‌സ് ഓഫാണ്. അച്ഛനമ്മമാരുടെ പാരമ്പര്യം പിൻതുടർന്ന് അഭിനയത്തിലേക്ക് വരാൻ സാധ്യതയില്ലാത്ത താരപുത്രിമാരിൽ ഒരാളാണ് വിസ്മയ മോഹൻലാൽ. ചേട്ടൻ പ്രണവ് മോഹൻലാലിനെ പോലെ യാത്രകളോടും പുസ്തകങ്ങളോടും ഒക്കെയാണ് വിസ്മയയ്ക്കും താത്പര്യം. ആർട് ഫോമുകളും, ക്ലേ ആർട്ടുകളുമൊക്കെ വിസ്മയയുടെ ഹോബീസിൽ പെടുന്നു. ഒരു പൊതു പരിപാടികളിലും, ചടങ്ങുകളിലും പങ്കെടുക്കാത്ത വിസ്മയയും പ്രണവും എന്നും ലാൽ ഫാൻസിന് ഒരു കൗതുകം തന്നെയാണ്.

Find out more: