കാശ് കൊടുത്ത് സൂപ്പർസ്റ്റാറാണെന്ന് പറയിപ്പിക്കുന്ന നടി; മമത പറഞ്ഞ ആ കക്ഷി ആരായിരിക്കും? ക്വീൻ നായിക, സൂപ്പർസ്റ്റാർ, ലേഡി സൂപ്പർസ്റ്റാർ എന്നിങ്ങനെ പോകുന്നു അത്തരം വിശേഷണങ്ങൾ. എന്നാൽ ചിലർക്ക് അത് ജനം മനസ്സറിഞ്ഞ് കൊടുത്ത വിശേഷണം അല്ല എന്നാണ് മംമ്ത മോഹൻദാസ് പറയുന്നത്. മഹാരാജ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് മംമ്ത. തന്റെ സ്വകാര്യ ജീവിതത്തിലെ കാര്യങ്ങളും, സിനിമ ഇന്റസ്ട്രിയിൽ നേരിടുന്ന പ്രശ്‌നങ്ങളും എല്ലാം മംമ്ത അഭിമുഖങ്ങളിൽ സംസാരിക്കുന്നുണ്ട്. അത്തരത്തിൽ ഗലാട്ട തമിഴിന് നൽകിയ ഒരു അഭിമുഖത്തിൽ മംമ്ത പറഞ്ഞ കാര്യത്തെ കുറിച്ച് വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നു.സൂപ്പർസ്റ്റാർ, മെഗാസ്റ്റാർ, പവർസ്റ്റാർ, ആക്ഷൻ സ്റ്റാർ, സ്റ്റൈൽ മന്നൻ, ഉലകനായകൻ, ഇളയദളപതി, തല, പെർഫക്ട് സ്റ്റാർ എന്നിങ്ങനെ ഓരോ ഇന്റസ്ട്രിയിലും നടന്മാർക്ക് പല ടാഗുകളാണ്.





ചുരുക്കം ചില നടിമാരെയും ഇത്തരത്തിൽ ടാഗോടു കൂടെ വിശേഷിപ്പിക്കുന്നുണ്ട്. ക്വീൻ നായിക, സൂപ്പർസ്റ്റാർ, ലേഡി സൂപ്പർസ്റ്റാർ എന്നിങ്ങനെ പോകുന്നു അത്തരം വിശേഷണങ്ങൾ. എന്നാൽ ചിലർക്ക് അത് ജനം മനസ്സറിഞ്ഞ് കൊടുത്ത വിശേഷണം അല്ല എന്നാണ് മംമ്ത മോഹൻദാസ് പറയുന്നത്.'എന്നാൽ നിർമാതാവിന്റെ കാശ് കളയാൻ വേണ്ടി മാത്രം അനാവശ്യമായ ചെലവ് കൊണ്ടുവരുന്ന നടിമാരുണ്ട്. മൂന്ന് നാല് അസിസ്റ്റന്റ്‌സിനൊപ്പമാണ് അവർ ലൊക്കേഷനിലേക്ക് വരുന്നത് തന്നെ. അവരുടെ ആവശ്യങ്ങൾ പലപ്പോഴും നിർമാതാവിന് താങ്ങാൻ പറ്റാത്തതാവും. അത് മാത്രമല്ല, ഓരോ പോസ്റ്റാണ് നടിമാർ ആഗ്രഹിക്കുന്നത്. കാശ് കൊടുത്ത് പി ആറിനെ വച്ച് സൂപ്പർസ്റ്റാറാണെന്ന് പറഞ്ഞ് നടക്കുന്ന നടിമാരുണ്ട്. ജനങ്ങൾ അംഗീകരിച്ചു നൽകിയതല്ല.




അവർ കാശ് കൊടുത്ത് വാങ്ങിയതാണ്' എന്നാണ് മംമ്ത പറഞ്ഞത്.
ഇന്റസ്ട്രിയിൽ പ്രൊഡ്യൂസർമാരുടെ കാശ് വെറുതേ കളയുന്ന ഒത്തിരി നായികമാരുണ്ട് എന്ന് പറഞ്ഞു വരികയായിരുന്നു മംമ്ത. 'നിർമാതാവിന്റെ ഭാഗത്ത് നിന്ന് കൂടെ ചിന്തിക്കുന്ന നടിയാണ് ഞാൻ. ഞാൻ കാരണം സിനിമയുടെ പ്രൊഡ്യൂസർക്ക് അമിതമായ ചെലവ് വരാതിരിക്കാൻ ഞാൻ എപ്പോഴും ശ്രദ്ധിയ്ക്കും. ഒരു ഹോട്ടൽ റൂം ബുക്ക് ചെയ്യുമ്പോൾ പോലും, അദ്ദേഹത്തിന്റെ പൈസ വെറുതേ കളയരുത് എന്ന് ഞാൻ ചിന്തിക്കാറുണ്ട്. അസിസ്റ്റന്റ്‌സിനൊപ്പമല്ല ഞാൻ ലൊക്കേഷനിലേക്ക് വരുന്നത്. എന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് അമ്മ തന്നെയാണ്'മഞ്ജു വാര്യരല്ല, നയൻതാരയാണ് ആ നടിയെന്നാണ് തമിഴകം പറയുന്നത്.





 ലേഡി സൂപ്പർ സ്റ്റാർ എന്ന ടാഗ് നയൻ കാശ് കൊടുത്ത് വാങ്ങിയതാണെന്ന് അഭിമുഖത്തിന് താഴെ വരുന്ന കമന്റുകൾ. മലയാളം തമിഴ് ഇന്റസ്ട്രിയെ സംബന്ധിച്ച് മഞ്ജുവും നയൻതാരയുമാണ് ഇപ്പോൾ ആ പദവി അലങ്കരിക്കുന്നത്. ചിലർക്ക് അത് ഉർവശിയാണ്, മറ്റു ചിലർക്ക് ശോഭനയാണ്. ഇവരിൽ ആരെങ്കിലും ആണോ അതോ ബോളിവുഡിലെ ആരെയെങ്കിലും ഉദ്ദേശിച്ചാണോ മംമ്ത പറഞ്ഞത് എന്നാണ് സോഷ്യൽ മീഡിയയുടെ സംശയം.എന്നാലും ആരായിരിക്കും ആ നടി എന്നാണ് ആരാധകരുടെ ചോദ്യം. മലയാളത്തിലും വൈറലായ ഇന്റർവ്യുവിൽ ചിലർ മഞ്ജു വാര്യരുടെ പേര് എടുത്ത് സംസാരിക്കുന്നുണ്ട്. എന്നാൽ ദയവ് ചെയ്ത് എന്നെ സൂപ്പർ സ്റ്റാർ എന്ന് വിളിക്കരുത്, അത് ഇഷ്ടമല്ല. നടി എന്ന് വിളിച്ചോളൂ, അങ്ങനെ മാത്രം വിശേഷിപ്പിക്കരുത് എന്ന് പല അഭിമുഖങ്ങളിലും മഞ്ജു പറഞ്ഞതാണ്.

Find out more: