സ്റ്റീറോയിഡ്സ് എടുത്ത് തടിച്ച ശരീരം എങ്ങനെ ഈ നിലയിലായി; സുചിത്രയുടെ പുതിയ ലുക്കിന് കാരണം? വില്ലത്തിയായ പദ്മിനി എന്ന പപ്പിക്കുട്ടി പ്രേക്ഷക പ്രിയം നേടിയ വില്ലത്തിയായിരുന്നു. അതിന് ശേഷം മറ്റ് സീരിയലുകൾ ഒന്നും ചെയ്യാതിരുന്ന സുചിത്ര നേരെ വന്നത് ബിഗ് ബോസ് ഷോയിലേക്ക് ആയിരുന്നു.ബിഗ്ഗ് ബോസ് മലയാളം സീസൺ 4 ലെ മത്സരാർത്ഥികളിൽ ഒരാളായ സുചിത്ര അറുപത്തി മൂന്ന് ദിവസം കഴിഞ്ഞാണ് പുറത്തായത്. അതിലൂടെ കുറേ ഏറെ നെഗറ്റീവ് കമന്റുകൾ നടിയ്ക്ക് നേരിടേണ്ടതായി വന്നിരുന്നു. എന്നാൽ നെഗറ്റീവുകൾ വേണ്ടി നേരം കളയാനുള്ളതല്ല തന്റെ സമയം എന്ന് തിരിച്ചറിഞ്ഞ സുചിത്ര കരിയറിൽ കൂടുതൽ ശ്രദ്ധിയ്ക്കുകയായിരുന്നു. മറ്റ് ബിഗ് ബോസ് താരങ്ങളെ പോലെ അധികം അഭിമുഖങ്ങളൊന്നും തന്നെ നടി നൽകിയിരുന്നതുമില്ല.
ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന വാനമ്പാടി എന്ന സീരിയലിലൂടെയാണ് സുചിത്ര നായർ പ്രേക്ഷക ശ്രദ്ധ നേടിയത്.മലൈക്കോട്ടൈ വാലിഭന് ശേഷം സുചിത്രയുടെ മറ്റ് സിനിമാ വിശേഷങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഇപ്പോഴിതാ നടിയുടെ ഏഥാനും ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ വൈറലാവുന്നു. നന്നെ ശരീര ഭാരം കുറച്ച്, സ്ലിം ബ്യൂട്ടിയായി നിൽക്കുന്ന ചിത്രങ്ങൾ കണ്ട് അതിശയിച്ചിരിക്കുകയാണ് ആരാധകർ. എങ്ങനെ ഇത് സാധിച്ചു എന്നാണ് കമന്റിൽ പലരുടെയും ചോദ്യം.ബിഗ് ബോസ് ഷോയ്ക്ക് ശേഷം സുചിത്ര നന്നായി മെലിഞ്ഞിരുന്നു. തുടർന്ന് ഡയറ്റും, നൃത്തവുമൊക്കെ കൃത്യമായി ഫോളോ ചെയ്തതുകൊണ്ട് ആ ശരീര ഘടന നിലനിർത്തിപ്പോരാൻ സാധിച്ചു. എന്നാൽ പ്രതീക്ഷിക്കാതെ ന്യൂറോയുടെ ചില പ്രശ്നങ്ങൾ വന്നതോടെ സുചിത്രയ്ക്ക് സ്റ്റീറോയിഡുകൾ എടുക്കേണ്ടതായി വന്നു.
അതോടെ തടി വീണ്ടും കൂടി. മലൈക്കോട്ടൈ വാലിഭന്റെ പ്രമോഷൻ സമയത്താണ്, വീണ്ടും വണ്ണം വച്ചതിനെ കുറിച്ച് സുചിത്ര തുറന്ന് പറഞ്ഞത്.എന്നാൽ സിനിമയുടെ പരാജയത്തിന് ശേഷം അധികം പബ്ലിക് അപ്പിയറൻസ് ഒന്നും തരാതിരുന്ന സുചിത്ര, ഒരിടവേളയ്ക്ക് ശേഷം ഇങ്ങനെ ഒരു ഫോട്ടോ പങ്കുവച്ചതോടെ ആരാധകർക്കും അതിശയമായി. എങ്ങനെ ഇത്ര മെലിഞ്ഞു എന്ന പതിവ് സന്ദേഹം ഉണ്ട്. മെലിയേണ്ടിയിരുന്നില്ല എന്നാണ് മറ്റു ചിലരുടെ കമന്റുകൾ. അതിനൊപ്പം സാരിയിലാണ് സുചിത്ര കൂടുതൽ സുന്ദരി എന്ന അഭിപ്രായക്കാരും വരുന്നു.വാനമ്പാടിയ്ക്ക് ശേഷം ഇനി സീരിയൽ ചെയ്യില്ല, ഒരു സിനിമയെങ്കിലും ചെയ്യുക എന്നതാണ് തന്റെ ആഗ്രഹം എന്ന് തുറന്ന് പറഞ്ഞ സുചിത്രയുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു വാലിഭൻ.
സിനിമ പ്രതീക്ഷിച്ച വിജയം നേടിയില്ല എങ്കിലും സുചിത്രയെ സംബന്ധിച്ച് ഗംഭീര തുടക്കമാണ് കിട്ടിയത്.ബിഗ്ഗ് ബോസ് മലയാളം സീസൺ 4 ലെ മത്സരാർത്ഥികളിൽ ഒരാളായ സുചിത്ര അറുപത്തി മൂന്ന് ദിവസം കഴിഞ്ഞാണ് പുറത്തായത്. അതിലൂടെ കുറേ ഏറെ നെഗറ്റീവ് കമന്റുകൾ നടിയ്ക്ക് നേരിടേണ്ടതായി വന്നിരുന്നു. എന്നാൽ നെഗറ്റീവുകൾ വേണ്ടി നേരം കളയാനുള്ളതല്ല തന്റെ സമയം എന്ന് തിരിച്ചറിഞ്ഞ സുചിത്ര കരിയറിൽ കൂടുതൽ ശ്രദ്ധിയ്ക്കുകയായിരുന്നു. മറ്റ് ബിഗ് ബോസ് താരങ്ങളെ പോലെ അധികം അഭിമുഖങ്ങളൊന്നും തന്നെ നടി നൽകിയിരുന്നതുമില്ല.
Find out more: