ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ക്ഷമയുള്ളത് അവൾക്കാണ്; ഹൻസികയെ കുറിച്ച് നടൻ കൃഷ്ണ കുമാർ! മോഡലിംഗും ഫോട്ടോ ഷൂട്ടും വീഡിയോകളുമൊക്കെയായി സജീവമാണ് എല്ലാവരും. ഭാര്യയും മക്കളും പുറത്തുപോയാൽ വിശേഷങ്ങളറിയാൻ വീഡിയോ കണ്ടാൽ മതിയെന്നാണ് കൃഷ്ണകുമാർ പറയാറുള്ളത്. മക്കളിൽ ഏറ്റവും ഇളയ ആളായ ഹൻസിക കൃഷ്ണയെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് അദ്ദേഹം. കൃഷ്ണകുമാറും കുടുംബവും പ്രേക്ഷകർക്ക് പരിചിതരാണ്. യൂട്യൂബ് ചാനലിലൂടെയായി എല്ലാവരും വിശേഷങ്ങൾ പങ്കിടാറുണ്ട്.അനുഭവങ്ങൾ ഉള്ളതുപോലെ. പക്വത അധികമുള്ള ഒരാളെ പോലെ. കുടുംബത്തിലെ 6 പേരിൽ ഏറ്റവും അധികം ക്ഷമയുള്ള ആൾ. അവളിൽ നിന്നും പലതും ചോദിച്ചു മനസിലാക്കാറുണ്ട്, പഠിക്കാറുണ്ട്.




ഒരു പിതാവെന്ന നിലയിൽ ഇതൊക്കെ ജീവിതത്തിലെ വലിയ വിജയങ്ങളായി തോന്നാറുണ്ട്. ദൈവത്തിനു നന്ദി എന്നായിരുന്നു കുറിപ്പ്.വീട്ടിലെ ഏറ്റവും ഇളയ അംഗം. ഞങ്ങൾ തമ്മിൽ 37 വയസ്സ് വ്യത്യാസം. പക്ഷെ, പലപ്പോഴും തോന്നാറുണ്ട് അവളുടെ ആത്മാവ് എന്നേക്കാൾ ഈ ഭൂമിയിൽ സഞ്ചരിച്ച പോലെ. ജീവിതത്തിൽ എല്ലാം സംഭവിക്കുന്നതാണ്. നല്ലതും, നല്ലതല്ലാത്തതും. പല കാര്യങ്ങളും നമ്മൾ ശ്രമിക്കാറുണ്ട്‌. ചിലതു വിചാരിച്ചപോലെ നടക്കും, ചിലത് നടക്കില്ല. നടക്കുമ്പോൾ സന്തോഷിക്കും, നടക്കാത്തപ്പോൾ ദുഖിക്കും. കല്യാണവും ഏകദേശം അതുപോലെയൊക്കെ ആണെന്ന് ഞാൻ വിശ്വസിക്കുന്നു. ബഹുഭൂരിപക്ഷം കല്യാണങ്ങളിലും മുൻപരിചയമില്ലാത്ത ഒരു വ്യകതിയുമായി ഒരുമിച്ചു പോകുവാൻ തീരുമാനിക്കുന്നു. പിന്നീട് അവരുടെ ജീവിതത്തിൽ കുറെ കാര്യങ്ങൾ സംഭവിക്കുന്നു.




 ചിലരുടെ ബന്ധം നീണ്ടു നില്കും. ചിലരുടെത്തു ഇടയ്ക്കു പിരിയുന്നു. ചിലർ പങ്കാളി നഷ്ടപ്പെട്ടു ഒറ്റയാവുന്നു. എല്ലാം സംഭവിക്കുന്നതാണ്. ദൈവം എന്നു നമ്മൾ വിളിക്കുന്ന, വിശ്വസിക്കുന്ന ആ അദൃശ്യ ശക്തിയുടെ അനുഗ്രഹത്താൽ 29 വർഷം മുൻപ് ഒരു ഡിസംബർ മാസം 12 ആം തിയതി സിന്ധുവിനോടൊപ്പം തുടങ്ങിയ ആ യാത്ര മറ്റു നാലുപേരെയും കൂടെ കൂട്ടി ഇപ്പോഴും തുടരുന്നുവെന്നായിരുന്നു മറ്റൊരു കുറിപ്പിലുണ്ടായിരുന്നത്. ഇന്നു 55 വയസ്സായപ്പോൾ എല്ലാം റോക്കറ്റ് സ്പീഡ് പോലെ തോന്നുന്നു. ഓരോ വർഷവും പതുക്കെ പോയാൽ മതിയെന്ന് തോന്നും, പക്ഷെ പോകുന്ന സ്പീഡ് താങ്ങാനാവുന്നില്ല.





 കാരണമെന്തെന്നു 50 കഴിഞ്ഞവർക്ക് മനസ്സിലാവും. ഹാൻസികയ്ക്ക് 18 വയസായി. എപ്പോഴാണ് ഈ 18 വർഷം കടന്നു പോയതെന്ന് ഞാൻ അറിഞ്ഞില്ല. വളരെ അടുത്തകാലത്തു ജനിച്ച ഒരു മകൾ എന്ന തോന്നലാണ് മനസ്സിൽ. സ്കൂളിൽ ചേർക്കാൻ കൊണ്ടുപോയതൊക്കെ ഇന്നലെ നടന്ന ഒരു സംഭവമായി തോന്നുന്നു. എല്ലാ മാതാപിതാക്കൾക്കും ഇതുപോലുള്ള ചിന്തകൾ കാണുമായിരിക്കാം.. അല്ലേ എന്നായിരുന്നു മുൻപൊരു കുറിപ്പിൽ കൃഷ്ണകുമാർ ചോദിച്ചത്.

Find out more: