കുഞ്ഞിന്റെ ബാപ്റ്റിസം കഴിഞ്ഞാൽ ഗോവയ്ക്ക് പോകും; എനിക്ക് എല്ലാം പറഞ്ഞുതരുന്നത് ജഗദ്! ഗർഭകാലം ഏറെ ആഘോഷമാക്കിയ നടി തന്റെ ചിത്രങ്ങളും വീഡിയോസുമൊക്കെ പുറത്ത് വിട്ടിരുന്നു. ഇപ്പോൾ തന്റെ ഏറ്റവും പുത്തൻ ചിത്രത്തിന്റെ പ്രമോഷന് എത്തിയതാണ് അമല. ആസിഫ് അലിയും അമല പോളും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലെവൽ ക്രോസ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് അമല എത്തിയത്. ഇരുവർക്കും വലിയ സ്വീകരണമാണ് ആൽബർട്ട് കോളേജ് ഒരുക്കിയതും.
 പ്രസവശേഷം ആദ്യമായിട്ടാണ് അമല പോൾ പൊതുവേദിയിലേക്ക് എത്തുന്നത്; പ്രസവത്തിന് അടുത്തുവരെ സോഷ്യൽ മീഡിയയിലും പൊതുവേദിയിലും എല്ലാം അമല സജീവമായിരുന്നു.  ഇപ്പോൾ പുതുജന്മം ആണ്. ഒരു പുതിയ ഞാൻ ആയി എന്ന് പറഞ്ഞ അമല തന്റെ മോൻ വളരെ പാവം ആണ്, ക്യൂട്ട് ആണ്.






 ഓരോ നിമിഷവും ഹാപ്പി അഡിക്ഷൻ ഉണ്ടാവുകയാണ് അവനിലേക്ക് എന്നും പറഞ്ഞു. കുറുമ്പും വാശിയും ഒന്നുമില്ല, വിശന്നാൽ മാത്രം എന്റെ സ്വഭാവം ആണെന്ന് മമ്മി പറയും. ആള് ഭയങ്കര ക്യൂട്ടും സ്വീറ്റുമാണ്.നമ്മൾ നമ്മുടെ കുഞ്ഞിനെ കെയർ ചെയ്യുമ്പോൾ ആണ് നമ്മൾ ഇങ്ങനെ ആയിരുന്നല്ലോ എന്ന് ചിന്തിക്കുന്നത്. ഞാൻ മമ്മിയോട് അപ്പോൾ ചോദിക്കും മമ്മീ ഞാൻ ഇങ്ങനെ ആയിരുന്നോ അങ്ങനെ ആയിരുന്നോ എന്നൊക്കെ. കാരണം നമ്മുടെ മെമ്മറി നമുക്ക് അറിയില്ലല്ലോ. മമ്മിയാണ് കൂടെയുള്ളത്. പിന്നെ ജഗത്തും ഉണ്ട്. അമേസിംഗ് ഫാദർ ആണ് ജഗദ്. എന്നെ കാര്യങ്ങൾ പലതും പഠിപ്പിച്ചു തരുന്നത് ജഗദ് ആണ്. കാരണം പല കാര്യങ്ങളിലും ഞാൻ പാനിക് ആകാറുണ്ട്. അപ്പോൾ ധൈര്യം തന്നുകൂടെ നിൽക്കുന്നത് ജഗദ് ആണ്.
 2023 നവംബറിലായിരുന്നു ജഗതും അമലയും തമ്മിലുള്ള വിവാഹം.






വിവാഹചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു. ജനുവരിയിലായിരുന്നു അമ്മയാവാൻ ഒരുങ്ങുന്ന സന്തോഷം അമല പങ്കുവെച്ചത്. പിന്നീടങ്ങോട്ടുള്ള വിശേഷങ്ങളെല്ലാം താരം ഇൻസ്റ്റഗ്രാമിലൂടെയായി പങ്കിടുന്നുണ്ടായിരുന്നു. മകനൊപ്പമുള്ള സന്തോഷനിമിഷങ്ങൾ പങ്കിട്ട് ജഗദ് എത്തുന്നതും പതിവാണ്. ഞാൻ ശരിക്കും ബ്ലെസ്ഡ് ആണ്. ഇപ്പോൾ നാട്ടിലാണ്. സെപ്റ്റംബറിൽ കുഞ്ഞിന്റെ ബാപ്റ്റിസം കഴിഞ്ഞാൽ ഞങ്ങൾ ഗോവക്ക് പോകും. ജീവിതം അടിപൊളിയാണ്. മോന് ഇലൈ അമല ജഗദ് എന്നാണ് പേരിട്ടത്- മാധ്യമപ്രവർത്തകരോടായി താരം പറയുന്നു.നമ്മൾ നമ്മുടെ കുഞ്ഞിനെ കെയർ ചെയ്യുമ്പോൾ ആണ് നമ്മൾ ഇങ്ങനെ ആയിരുന്നല്ലോ എന്ന് ചിന്തിക്കുന്നത്. ഞാൻ മമ്മിയോട് അപ്പോൾ ചോദിക്കും മമ്മീ ഞാൻ ഇങ്ങനെ ആയിരുന്നോ അങ്ങനെ ആയിരുന്നോ എന്നൊക്കെ. 





കാരണം നമ്മുടെ മെമ്മറി നമുക്ക് അറിയില്ലല്ലോ. മമ്മിയാണ് കൂടെയുള്ളത്. പിന്നെ ജഗത്തും ഉണ്ട്. അമേസിംഗ് ഫാദർ ആണ് ജഗദ്. എന്നെ കാര്യങ്ങൾ പലതും പഠിപ്പിച്ചു തരുന്നത് ജഗദ് ആണ്. കാരണം പല കാര്യങ്ങളിലും ഞാൻ പാനിക് ആകാറുണ്ട്. അപ്പോൾ ധൈര്യം തന്നുകൂടെ നിൽക്കുന്നത് ജഗദ് ആണ്.വീട്ടിൽ കാത്തിരിക്കുന്നൊരു കൊച്ചുണ്ട്, ആരും തള്ളല്ലേ എന്നു പറഞ്ഞാണ് അമല കാറിൽ നിന്നും ഇറങ്ങി വരുന്നത്. കറുത്ത ഷോർട്ട് ടോപ്പ് ആണ് അമല ധരിച്ചിരുന്നത്. അതോടെ ചില സദാചാര വാദികൾ വിമർശനവുമായി എത്തുകയും ചെയ്തു. നീ ഈ ഡ്രസ്സ് അതും കോളേജിലേക്ക് വേണ്ടി ഇരുന്നില്ല. ആ കുട്ടികൾ എന്ത് കരുതും എന്നിങ്ങനെ ഒരുനൂറ്‌ കമന്റുകൾ ആണ് ലഭിച്ചത്. പിന്നാലെയാണ് അമല മകനെകുറിച്ചും ഡെലിവറിക്ക് ശേഷമുള്ള ജീവിതത്തെക്കുറിച്ചുമെല്ലാം തുറന്നു പറയുന്നത്.

Find out more: