ഈ സന്തോഷത്തിന് ദൈവത്തിനോട് നന്ദി പറയുന്നു; ദിയകൃഷ്ണയ്ക്കൊപ്പമുള്ള ഫോട്ടോയുമായി നടൻ കൃഷ്ണകുമാർ! ഭാര്യയും മക്കളുമെല്ലാം യൂട്യൂബ് ചാനനലിലൂടെയായി പ്രേക്ഷകർക്ക് പരിചിതരാണ്. അഹാനയ്ക്ക് പുറമെ ഇഷാനയും ഹൻസികയും അഭിനയ മേഖലയിൽ കഴിവ് തെളിയിച്ചിരുന്നു. മോഡലിംഗും ഡാൻസും വ്‌ളോഗുമൊക്കെയായി സജീവമാണ് ദിയ കൃഷ്ണ. ഓൺലൈൻ ബിസിനസും നടത്തുന്നുണ്ട് ദിയ. വീട്ടിൽ ഓസിയെന്നാണ് ദിയയെ വിളിക്കുന്നത്. അടുത്ത സുഹൃത്തായ അശ്വിൻ ഗണേഷുമായി പ്രണയത്തിലാണ് താനെന്ന് ഓസി അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. അഭിനയത്തിൽ നിന്നും മാറി രാഷ്ട്രീയത്തിൽ സജീവമായിരിക്കുകയാണ് കൃഷ്ണകുമാർ. സോഷ്യൽമീഡിയയിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട് അദ്ദേഹം.
നിങ്ങളുടെ രാഷ്ട്രീയത്തോട് യോജിപ്പില്ല. പക്ഷേ, താങ്കൾ കുടുംബത്തോട് എടുക്കുന്ന നിലപാടിനോട് നൂറ് ശതമാനം യോജിക്കുന്നു, മക്കളെ അവരുടെ ഇഷ്ടത്തിന് സർവ്വസ്വാതന്ത്ര്യമായി ജീവിക്കാൻ പ്രേരിപ്പിക്കുന്ന മാതാപിതാക്കൾ എന്ന നിലയ്ക്ക് നിങ്ങൾ രണ്ടുപേരെയും അഭിനന്ദിക്കുന്നുവെന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.തമിഴ്‌നാട് സ്വദേശിയായ അശ്വിൻ കുടുംബസമേതമായി ദിയയുടെ വീട്ടിലേക്ക് എത്തിയതും, വിവാഹം തീരുമാനിച്ചതിനെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങൾ വൈറലായിരുന്നു. സെപ്റ്റംബറിലാണ് കല്യാണം, അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞുവെന്നും ഓസി പറഞ്ഞിരുന്നു. ഓസിയുടെ സന്തോഷം, ഞങ്ങളുടെയും എന്നുപറഞ്ഞായിരുന്നു കൃഷ്ണകുമാർ മകളുടെ വിവാഹവിശേഷം പങ്കിട്ടത്. കഴിഞ്ഞ ദിവസവും ഓസിക്കൊപ്പമുള്ള ഫോട്ടോ അദ്ദേഹം പങ്കുവെച്ചിരുന്നു.
ഓസിയും ഞാനും, മക്കളോടൊപ്പം സന്തോഷത്തോടെ ജീവിതം ആസ്വദിക്കാൻ അവസരം തന്ന ദൈവത്തിന് നന്ദിയെന്നായിരുന്നു അദ്ദേഹം കുറിച്ചത്.വിമർശനങ്ങൾക്ക് വായടിപ്പിക്കുന്ന മറുപടികളാണ് ദിയ നൽകാറുള്ളത്. എന്നെപ്പറ്റി മോശമായി സംസാരിക്കുന്നവരോട് ഒന്നും പറയാനില്ല. എത്ര നല്ല കാര്യങ്ങൾ ചെയ്താലും ഒരുവിഭാഗം വിമർശിച്ചുകൊണ്ടേയിരിക്കും. ഒരുകാരണവുമില്ലാതെ ആക്രമിക്കപ്പെടുന്നവരാണ് ഞങ്ങൾ. യാഥാർത്ഥ്യം മനസിലാക്കാതെയാണ് പലരും ഞങ്ങളെ ക്രൂശിക്കുന്നത്. സമാധാനത്തോടെ ഞങ്ങളെ ജീവിക്കാൻ വിട്ടൂടേയെന്നും മുൻപ് ദിയ ചോദിച്ചിരുന്നു. ഭാവിവരനൊപ്പമുള്ള വീഡിയോയ്ക്ക് താഴെ വന്ന നെഗറ്റീവ് കമന്റുകൾക്കും താരപുത്രി മറുപടി നൽകിയിരുന്നു.
ഞങ്ങളുടെ എൻഗേജ്‌മെന്റ് കഴിഞ്ഞതാണ്, വിവാഹവും നടത്താൻ പോവുകയാണ്, ഞങ്ങളൊന്നിച്ച് യാത്ര ചെയ്യുന്നതിലെന്താണ് തെറ്റെന്നായിരുന്നു ദിയയുടെ ചോദ്യം. വിവാഹത്തിന് മുൻപ് ഇങ്ങനെയൊക്കെ പാടുണ്ടോയെന്ന് ചോദിച്ചായിരുന്നു വിമർശനങ്ങൾ. മക്കളുടെ കാര്യങ്ങളിൽ അനാവശ്യമായ നിയന്ത്രണങ്ങൾ വെക്കുന്നവരല്ല ഞങ്ങളെന്ന് കൃഷ്ണകുമാറും സിന്ധു കൃഷ്ണയും മുൻപ് പറഞ്ഞിരുന്നു. പെൺകുട്ടികളാണെന്ന് കരുതി ഒരുപ്രായത്തിൽ അവരെ വിവാഹം കഴിപ്പിച്ച് വിടണമെന്നൊന്നും കരുതുന്നവരല്ല ഞങ്ങൾ. അതൊക്കെ അവരുടെ തീരുമാനങ്ങളാണ്. ആളെ കണ്ടെത്തുന്നതും അവരുടെ ഇഷ്ടമാണെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.
Find out more: