കൺമണിയെക്കുറിച്ച് മുക്ത പറയാണ് നൂറു നാവ്! വിവാഹത്തോടെ കുടുംബകാര്യങ്ങളുമായി മാറിനിൽക്കുകയായിരുന്നു മുക്ത. അടുത്തിടെ കൂടത്തായി പരമ്പരയിലൂടെയാണ് അഭിനയ ലോകത്തേക്ക് തിരിച്ചുവന്നത്. നിരവധി അവസരങ്ങൾ ഇടയിൽ തേടിവന്നുവെങ്കിലും അതൊന്നും സ്വീകരിച്ചിരുന്നില്ല. കൂടത്തായി സംഭവത്തെ അടിസ്ഥാനമാക്കിയുള്ള പരമ്പരയിലൂടെയുള്ള തിരിച്ചുവരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.
ഒരുകാലത്ത് തിരക്കിട്ട അഭിനേത്രിയായിരുന്നു മുക്ത. തെന്നിന്ത്യൻ ഭാഷകളിലെല്ലാമായി സിനിമ ചെയ്തിട്ടുണ്ട് നടി. റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയാണ് മുക്തയെ വിവാഹം ചെയ്തത്. നെഗറ്റീവ് ടച്ചുള്ള ക്യാരക്ടർ ചെയ്താൽ ആളുകൾ സ്വീകരിക്കുമോയെന്നായിരുന്നു ആശങ്ക.






അത് ക്യാരക്ടറല്ലേ, മുക്ത ശരിക്കും എങ്ങനെയാണെന്ന് ഞങ്ങൾക്ക് അറിയാവുന്നതല്ലേ എന്നായിരുന്നു ആരാധകരും പറഞ്ഞത്. അഭിനയ ജീവിതത്തിലെ മികച്ച ക്യാരക്ടർ തന്നെയാണ് കൂടത്തായി പരമ്പരയിലേത്. മോശം ആളുകളല്ലേ അങ്ങനെയൊക്കെ ചെയ്യുന്നത്, അമ്മ എന്തിനാണ് അതിൽ അഭിനയിച്ചതെന്നായിരുന്നു ആദ്യം കൺമണി ചോദിച്ചത്. ക്യാരക്ടറിനെക്കുറിച്ച് ആദ്യം അവളോട് പറഞ്ഞില്ലായിരുന്നു. മകളടക്കം പ്രിയപ്പെട്ടവരെല്ലാം രണ്ടാംവരവിനായി മികച്ച പിന്തുണയാണ് നൽകിയത്. ബിഗ് സ്‌ക്രീനിൽ നിന്നുള്ള അവസരം തേടിയെത്തിയപ്പോൾ സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു. പത്താംവളവിൽ അഭിനയിച്ചതോടെ മുഖത്ത് കളറടിച്ചാണ് ചോര വരുന്നതൊക്കെ അവൾക്ക് അറിയാം. ഏതെങ്കിലും രംഗം കണ്ട് ഞാൻ സങ്കടപ്പെടുമ്പോൾ അമ്മാ അത് അഭിനയമല്ലേ, സിനിമയല്ലേ എന്നൊക്കെ പറഞ്ഞ് അവൾ വരാറുണ്ട്. കൺമണിയുടെ വിശേഷങ്ങളെല്ലാം സോഷ്യൽമീഡിയയിലൂടെയായി മുക്ത പങ്കിടാറുണ്ട്.





വീണ്ടും അഭിനയിക്കാൻ പോവുന്നുവെന്നറിഞ്ഞപ്പോൾ അവൾക്ക് സന്തോഷമായിരുന്നു. മുൻപൊക്കെ എല്ലാ കാര്യത്തിനും അമ്മ വേണമായിരുന്നു അവൾക്ക്. എന്നാൽ അമ്മ ജോലിക്ക് പോയപ്പോൾ എല്ലാ കാര്യങ്ങളും തനിച്ച് ചെയ്യുകയായിരുന്നു അവൾ. പക്വതയുള്ളൊരു കുട്ടി പെരുമാറുന്നത് പോലെയായിരുന്നു അവൾ. അമ്മയ്ക്ക് അഭിനയം എത്രത്തോളം ഇഷ്ടമാണെന്ന് അവൾക്ക് അറിയാവുന്നതുമാണ്. പ്രസവിച്ച് മകളെ കൈയ്യിൽ കിട്ടിയത് മുതലുള്ള രംഗങ്ങൾ ചേർത്തിണക്കിയൊരു വീഡിയോയിലൂടെയാണ് മുക്ത കൺമണിക്ക് പിറന്നാളാശംസ നേർന്നത്.
 അമ്മയെപ്പോലെ തന്നെ അഭിനേത്രിയായും കൺമണി തിളങ്ങിയിരുന്നു.






റീൽസ് വീഡിയോയിലും റിമി ടോമിയുടെ വ്‌ളോഗിലുമൊക്കെയായി അഭിനയവും വഴങ്ങുമെന്ന് കൺമണി മുന്നെ തെളിയിച്ചതാണ്.  ജീവിതത്തിൽ എനിക്ക് ലഭിച്ച ഏറ്റവും അമൂല്യമായ സമ്മാനമാണ് നീ. നിന്നിൽ ഞാൻ എന്നെത്തന്നെയാണ് കാണുന്നത്. എന്റെ സന്തോഷവും സമാധാനവുമെല്ലാം നീയാണ്. എന്റെ തന്നെ വേറൊരു പതിപ്പാണ് നീ. നിന്നോടുള്ള സ്‌നേഹം എനിക്കൊരിക്കലും വിവരിക്കാനാവില്ലെന്നും മുക്ത പറയുന്നു. 8ാം പിറന്നാളാഘോഷിക്കുന്ന മുക്തയ്ക്ക് നിരവധി പേരാണ് പിറന്നാളാശംസ അറിയിച്ചിട്ടുള്ളത്. റിമി ടോമിയും കൺമണിയുടെ വീഡിയോയുമായെത്തിയിട്ടുണ്ട്.


Find out more: