സിനിമയിൽ എത്തിയപ്പോൾ മുഖത്ത് നോക്കി അപമാനിച്ചവർ; ജീവിതത്തോടുള്ള ഈ വാശി വന്നത് ഇങ്ങനെ! പ്രത്യേകിച്ചും കോളിവുഡ് - ടോളിവുഡ്- ബോളിവുഡ് ഇന്റസ്ട്രികളിൽ. ഇപ്പോൾ ചെറുതായി മാറ്റം സംഭവിച്ചുവെങ്കിലും, ഈ വിശ്വാസം കൊടുമ്പിരി കൊണ്ടു നിൽക്കുന്ന കാലത്താണ് ഐശ്വര്യ രാജേഷ് സിനിമാ ലോകത്തേക്ക് വരുന്നത്. വന്നതും കേട്ടത് മനസ്സ് വേദനിപ്പിക്കുന്ന കമന്റുകളായിരുന്നു. അതിനെയൊക്കെ എങ്ങനെ അതിജീവിച്ചു എന്ന് ഐശ്വര്യ രാജേഷ് പറയുന്നു. നടിയും മുൻ തമിഴ് ബിഗ് ബോസ് താരവുമായ സംയുക്ത ഷാനിന്റെ യൂട്യൂബ് പോട്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു നടി. മലയാളം വിട്ടുകഴിഞ്ഞാൽ, പിന്നെ നടിമാരെ തിരഞ്ഞെടുക്കുന്നത് ഗ്ലമർ നോക്കിയാണ്. മുൻ തെലുങ്ക് നടൻ രാജേഷിന്റെ മകളാണ് ഐശ്വര്യ. അമ്മ ഡാൻസർ ആണ്.
മൂന്ന് സഹോദരങ്ങളാണ് ഐശ്വര്യയ്ക്ക്. കരൾ രോഗത്തെ തുടർന്ന് അച്ഛൻ മരിക്കുമ്പോൾ എട്ട് വയസ്സായിരുന്നു. അമ്മയ്ക്ക് വലിയ വിദ്യഭ്യാസം ഒന്നുമില്ല, പ്രത്യേകിച്ചൊന്നും അച്ഛൻ സമ്പാദിച്ചിട്ടും ഇല്ല. വളരെ കഷ്ടപ്പെട്ടാണ് അമ്മ ഞങ്ങളെ വളർത്തിയത്. എന്നെങ്കിലും പഠിച്ച് നല്ല ജോലിയായി, അമ്മയെ സംരക്ഷിക്കണം എന്ന് ചെറിയ പ്രായം മുതലേ ഞാൻ ആഗ്രഹിച്ചിരുന്നു. ദൈവം സഹായിച്ച് ഇപ്പോൾ അമ്മ ഹാപ്പിയാണ് എന്ന് ഞാൻ കരുതുന്നു. എന്റെ ഓരോ സിനിമ ഇറങ്ങുമ്പോഴും അമ്മയ്ക്ക് ഭയങ്കര അഭിമാനമാണ്. അവരൊക്കെ അങ്ങനെ പറഞ്ഞതുകൊണ്ടും ചെയ്തതുകൊണ്ടുമൊക്കെയാണ് ഞാൻ എന്തൊക്കെയോ ആയിട്ടുള്ളത്. അവസരം ചോദിച്ച് ചെന്നപ്പോൾ, ജൂനിയർ ആർട്ടിസ്റ്റ് പോലും ആക്കാൻ പറ്റാത്ത മുഖം എന്ന് പറഞ്ഞ് ഇറക്കി വിട്ടിട്ടുണ്ട്. ഒരു പ്രമുഖ സംവിധായകനോട് അവസരം ചോദിച്ചപ്പോൾ, അദ്ദേഹം പ്രതികരിച്ച രീതി വളരെ മോശമായിരുന്നു. പക്ഷേ അത്തരം അനുഭവങ്ങളിൽ നിന്നെല്ലാം ഞാൻ പഠിച്ചു.
എന്തെങ്കിലുമൊക്കെ ആയി തീരണം എന്ന ആഗ്രഹം പഴയതിലും കൂടി. സിനിമയിലേക്ക് വരുമ്പോൾ ഒരുപാട് നെഗറ്റീവ് കമന്റുകൾ കേട്ടിട്ടുണ്ട്. പക്ഷെ അതൊന്നും ഞാൻ മോശമായി എടുക്കുന്നില്ല, ആരെയും കുറ്റം പറയുന്നില്ല. എനിക്കൊരു പ്രശ്‌നമുണ്ട്, ആര് എന്ത് ചെയ്യരുത് എന്ന് പറയുന്നുവോ, അതേ ഞാൻ ചെയ്യൂ. അച്ഛന്റെ പേര് എന്റെ പേരിനൊപ്പം വച്ച് ചെയ്ത ആദ്യത്തെ സിനിമയാണ് കാക്ക മുട്ടൈ. അത് ബ്ലോക് ബസ്റ്റർ ഹിറ്റാണ്. പിന്നീടുള്ള പല സിനിമകളിലും അച്ഛന്റെ അനുഗ്രഹം എനിക്ക് കിട്ടുന്നതായി ഞാൻ ഫീൽ ചെയ്തിട്ടുണ്ട്- ഐശ്വര്യ രാജേഷ് പറഞ്ഞു.സിനിമയിൽ വന്നപ്പോൾ പേരിനൊപ്പം അച്ഛന്റെ പേര് വയ്‌ക്കേണ്ട എന്ന് പലരും പറഞ്ഞിട്ടുണ്ട്. രാജേഷ് എന്ന പേര് വച്ചാൽ സിനിമയിൽ അവസരം കുറയും എന്നാണ് പറഞ്ഞിരുന്നത്.
Find out more: